---
title: "ആളൊഴിഞ്ഞ പറമ്പിൽ ഉഗ്രസ്ഫോടനശേഷിയുള്ള രണ്ട് സ്റ്റീൽ ബോംബുകൾ കണ്ടെത്തി"
english_title: "steel bomb"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/75487/steel-bomb"
published_at: "2022-10-20T13:50:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63510520155d9_vac.jpg"
keywords: []
---

# ആളൊഴിഞ്ഞ പറമ്പിൽ ഉഗ്രസ്ഫോടനശേഷിയുള്ള രണ്ട് സ്റ്റീൽ ബോംബുകൾ കണ്ടെത്തി

> **Lead Summary:** **പാനൂർ: **ആളൊഴിഞ്ഞ പറമ്പിൽ ജെ.സി.ബി ഉപയോഗിച്ച് വൃത്തിയാക്കുന്നതിനിടെ ഉഗ്രസ്ഫോടനശേഷിയുള്ള രണ്ട് സ്റ്റീൽ ബോംബുകൾ കണ്ടെത്തി.പാനൂർമാക്കൂൽ പീടികയിലെ സ്വകാര്യ വ്യക്തിയുടെ പറമ്പിലെ കാടുകൾ വെട്ടിതെളിച്ച് മാലിന്യം നീക്കുന്നതിനിടെയാണ് സ്റ്റീൽ ബോംബുകൾ കണ്ടെത്തിയത്. നാട്ടുകാർപോലീസ് സ്റ്റേഷനിൽ വിവരമറിയിച്ചതിനെ സ്റ്റേഷൻ പോലീസ് ഇൻസ്പെക്ടർ എം.പി.ആസാദിൻ്റെ നേതൃത്വത്തിലെത്തിയ പോലീസ് സംഘം സ്റ്റീൽ ബോംബുകൾ കസ്റ്റഡിയിലെടുത്തു.പി ന്നീട് ബോംബ് സ്ക്വാഡ് എത്തി സ്റ്റീൽ ബോംബുകൾനിർവീര്യമാക്കി.

## Article Content

**പാനൂർ: **ആളൊഴിഞ്ഞ പറമ്പിൽ ജെ.സി.ബി ഉപയോഗിച്ച് വൃത്തിയാക്കുന്നതിനിടെ ഉഗ്രസ്ഫോടനശേഷിയുള്ള രണ്ട് സ്റ്റീൽ ബോംബുകൾ കണ്ടെത്തി.പാനൂർമാക്കൂൽ പീടികയിലെ സ്വകാര്യ വ്യക്തിയുടെ പറമ്പിലെ കാടുകൾ വെട്ടിതെളിച്ച് മാലിന്യം നീക്കുന്നതിനിടെയാണ് സ്റ്റീൽ ബോംബുകൾ കണ്ടെത്തിയത്. നാട്ടുകാർപോലീസ് സ്റ്റേഷനിൽ വിവരമറിയിച്ചതിനെ സ്റ്റേഷൻ പോലീസ് ഇൻസ്പെക്ടർ എം.പി.ആസാദിൻ്റെ നേതൃത്വത്തിലെത്തിയ പോലീസ് സംഘം സ്റ്റീൽ ബോംബുകൾ കസ്റ്റഡിയിലെടുത്തു.പി ന്നീട് ബോംബ് സ്ക്വാഡ് എത്തി സ്റ്റീൽ ബോംബുകൾനിർവീര്യമാക്കി.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/75487/steel-bomb)