---
title: "അ​മി​ത​മാ​യി മ​ദ്യ​പി​ച്ച​തു​കൊ​ണ്ട് ഇ​ൻ​ഷ്വറ​ൻ​സ് നി​ഷേ​ധി​ക്കാ​നാ​കി​ല്ലെന്നു ഹൈ​ക്കോ​ട​തി "
english_title: "high court"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/75480/high-court"
published_at: "2022-10-20T13:43:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/635103674f75d_64d783d3-91e7-4815-bc40-d536be0d43aa.jpg"
keywords: []
---

# അ​മി​ത​മാ​യി മ​ദ്യ​പി​ച്ച​തു​കൊ​ണ്ട് ഇ​ൻ​ഷ്വറ​ൻ​സ് നി​ഷേ​ധി​ക്കാ​നാ​കി​ല്ലെന്നു ഹൈ​ക്കോ​ട​തി 

> **Lead Summary:** **കൊ​ച്ചി: **വാ​ഹ​നം ഓ​ടി​ച്ച​യാ​ള്‍ അ​മി​ത​മാ​യി മ​ദ്യ​പി​ച്ചി​രു​ന്നു എ​ന്ന കാ​ര​ണ​ത്താ​ൽ മാ​ത്രം അ​പ​ക​ട​മ​ര​ണ​ത്തി​നി​ര​യാ​യ ആ​ളു​ടെ പേ​രി​ലു​ള്ള ഇ​ന്‍​ഷ്വ​റ​ന്‍​സ് തു​ക നി​ഷേ​ധി​ക്കാ​നാ​കി​ല്ലെ​ന്നു ഹൈ​ക്കോ​ട​തി. അ​മി​ത​യ​ള​വി​ല്‍ മ​ദ്യം ക​ഴി​ച്ച് അ​ശ്ര​ദ്ധ​യോ​ടെ വാ​ഹ​നം ഓ​ടി​ച്ച​താ​ണ് അ​പ​ക​ട​ത്തി​ലേ​ക്കു ന​യി​ച്ച​തെ​ങ്കി​ല്‍ മാ​ത്ര​മേ ആ​നു​കൂ​ല്യം നി​ഷേ​ധി​ക്കാ​നാ​കൂ. അ​പ​ക​ട​ത്തി​ല്‍ മ​രി​ച്ച തൃ​ശൂ​ർ സ്വ​ദേ​ശി​യാ​യ സ​ര്‍​ക്കാ​ര്‍ ജീ​വ​ന​ക്കാ​ര​ന്‍റെ ആ​ശ്രി​ത​ര്‍​ക്ക് ഗ്രൂ​പ്പ് ഇ​ന്‍​ഷ്വ​റ​ന്‍​സ് പോ​ളി​സി​പ്ര​കാ​രം അ​ര്‍​ഹ​മാ​യ ഏ​ഴു ​ല​ക്ഷം രൂ​പ ന​ല്‍​കാ​നു​ള്ള ഇ​ന്‍​ഷ്വ​റ​ന്‍​സ് ഓം​ബു​ഡ്സ്മാ​ന്‍ ഉ​ത്ത​ര​വി​നെ​തി​രേ നാ​ഷ​ണ​ല്‍ ഇ​ന്‍ഷ്വ​റ​ന്‍​സ് ക​മ്പ​നി ന​ല്‍​കി​യ അ​പ്പീ​ല്‍ ഹൈ​ക്കോ​ട​തി ത​ള്ളി. ജ​സ്റ്റീ​സ് ഷാ​ജി പി. ​ചാ​ലി​യു​ടേ​താ​ണ് ഉ​ത്ത​ര​വ്

## Article Content

**കൊ​ച്ചി: **വാ​ഹ​നം ഓ​ടി​ച്ച​യാ​ള്‍ അ​മി​ത​മാ​യി മ​ദ്യ​പി​ച്ചി​രു​ന്നു എ​ന്ന കാ​ര​ണ​ത്താ​ൽ മാ​ത്രം അ​പ​ക​ട​മ​ര​ണ​ത്തി​നി​ര​യാ​യ ആ​ളു​ടെ പേ​രി​ലു​ള്ള ഇ​ന്‍​ഷ്വ​റ​ന്‍​സ് തു​ക നി​ഷേ​ധി​ക്കാ​നാ​കി​ല്ലെ​ന്നു ഹൈ​ക്കോ​ട​തി. അ​മി​ത​യ​ള​വി​ല്‍ മ​ദ്യം ക​ഴി​ച്ച് അ​ശ്ര​ദ്ധ​യോ​ടെ വാ​ഹ​നം ഓ​ടി​ച്ച​താ​ണ് അ​പ​ക​ട​ത്തി​ലേ​ക്കു ന​യി​ച്ച​തെ​ങ്കി​ല്‍ മാ​ത്ര​മേ ആ​നു​കൂ​ല്യം നി​ഷേ​ധി​ക്കാ​നാ​കൂ. അ​പ​ക​ട​ത്തി​ല്‍ മ​രി​ച്ച തൃ​ശൂ​ർ സ്വ​ദേ​ശി​യാ​യ സ​ര്‍​ക്കാ​ര്‍ ജീ​വ​ന​ക്കാ​ര​ന്‍റെ ആ​ശ്രി​ത​ര്‍​ക്ക് ഗ്രൂ​പ്പ് ഇ​ന്‍​ഷ്വ​റ​ന്‍​സ് പോ​ളി​സി​പ്ര​കാ​രം അ​ര്‍​ഹ​മാ​യ ഏ​ഴു ​ല​ക്ഷം രൂ​പ ന​ല്‍​കാ​നു​ള്ള ഇ​ന്‍​ഷ്വ​റ​ന്‍​സ് ഓം​ബു​ഡ്സ്മാ​ന്‍ ഉ​ത്ത​ര​വി​നെ​തി​രേ നാ​ഷ​ണ​ല്‍ ഇ​ന്‍ഷ്വ​റ​ന്‍​സ് ക​മ്പ​നി ന​ല്‍​കി​യ അ​പ്പീ​ല്‍ ഹൈ​ക്കോ​ട​തി ത​ള്ളി. ജ​സ്റ്റീ​സ് ഷാ​ജി പി. ​ചാ​ലി​യു​ടേ​താ​ണ് ഉ​ത്ത​ര​വ്

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/75480/high-court)