---
title: "എൻഎസ്എസ് അവാർഡ് : മൂത്തേടത്ത് ഹയർ സെക്കൻഡറി സ്കൂളിൽ പഠിച്ച പി വി അമൽരാജ് മികച്ച വളണ്ടിയർ"
english_title: "nss award"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/75420/nss-award"
published_at: "2022-10-20T09:41:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6350ca91c170f_news-card.jpg"
keywords: []
---

# എൻഎസ്എസ് അവാർഡ് : മൂത്തേടത്ത് ഹയർ സെക്കൻഡറി സ്കൂളിൽ പഠിച്ച പി വി അമൽരാജ് മികച്ച വളണ്ടിയർ

> **Lead Summary:** **തളിപ്പറമ്പ: **2022 വർഷത്തെ ഹയർസെക്കണ്ടറി നാഷണൽ സർവ്വീസ് സ്കീം അവാർഡുകൾ പ്രഖ്യാപിച്ചതിൽ കണ്ണൂർ ജില്ലയിലെ മികച്ച എൻ എസ് എസ് വളണ്ടിയറായി മൂത്തേടത്ത് ഹയർ സെക്കണ്ടറി സ്കൂളിലെ എൻ എസ് എസ് വളണ്ടിയർ പി.വി.അമൽ രാജിനെ തെരഞ്ഞെടുത്തു. കോവിഡ് കാലത്ത് സെൻസർ ഉപയോഗിച്ച് പ്രവർത്തിക്കുന്ന കൈ കൊണ്ട് സ്പർശിക്കാതെ തന്നെ സാനിറ്റൈസ് ചെയ്യാവുന്ന ഓട്ടോമാറ്റിക്ക് ഹാൻഡ് സാനിറ്റൈസർ ഡിസ്പെൻസർ അമൽരാജും സംഘവും രൂപകല്പന ചെയ്യുകയും അത് ഉപയോഗിച്ച് സീനിയർ വിദ്യാർത്ഥികൾക്ക് പരീക്ഷാ കാലത്ത് സാനിറ്റൈസ് ചെയ്തിരുന്നു. ദത്തു ഗ്രാമമായ കുറ്റിക്കോൽ കേന്ദ്രീകരിച്ച് പാർശ്വവത്കരിക്കപ്പെട്ട വിഭാഗങ്ങളുടെ ഉന്നമനം ലക്ഷ്യമാക്കി മൂത്തേടത്ത് എൻ എസ് എസ് യൂണിറ്റ് നടത്തിയ പ്രവർത്തനങ്ങളുടെ ചുക്കാൻ പിടിച്ചിരുന്നത് അമൽരാജായിരുന്നു .കുറ്റിക്കോലെ പാവപ്പെട്ട കുടുംബത്തിന് വീട് നിർമ്മിച്ചു കൊടുത്തതും 72 വയസ്സായ വിധവയായ സ്ത്രീക്ക് കുടിവെള്ളമെത്തിച്ചു കൊടുത്തതും മൂത്തേടത്ത് എൻ എസ് എസ് യൂണിറ്റിൻ്റെ ശ്രദ്ധേയമായ പ്രവർത്തനങ്ങളായിരുന്നു. കോവിഡ് കാലത്ത് വളണ്ടിയർമാരുടെ വീടുകളിൽ വിഷരഹിത പച്ചക്കറികൾ ഉല്പാദിപ്പിക്കുകയും അവ കുറ്റിക്കോൽ ദത്തു ഗ്രാമത്തിലെ വീടുകളിലെത്തിക്കുകയും ചെയ്തു. കൂടാതെ പഞ്ചായത്ത്, നിയമസഭാ തെരഞ്ഞെടുപ്പു കാലത്ത് മൂത്തേടത്തും പരിസര പ്രദേശത്തും ഹരിത പോളിങ്ങ് ബൂത്തുകൾ ഒരുക്കുകയും ഹരിത പെരുമാറ്റ ചട്ടം വോട്ടർമാരുടെ ഇടയിൽ വിതരണം ചെയ്യുകയും ചെയ്തു . കൂടാതെ പ്ലാസ്റ്റിക്ക് മാലിന്യ നിർമ്മാർജ്ജനവുമായി ബന്ധപ്പെട്ട് ഇക്കോ ബ്രിക്സുകൾ തയ്യാറാക്കുകയും അവ ഉപയോഗിച്ച് സ്കൂൾ മുറ്റത്ത് വിശ്രമ ബെഞ്ച് ഒരുക്കുകയും ചെയ്ത പ്രവർത്തനം ശ്രദ്ധേയമായിരുന്നു. ഇത്തരം പ്രവർത്തനങ്ങൾ പരിഗണിച്ചാണ് അമൽ രാജിന് മികച്ച വളണ്ടിയർക്കുള്ള അവാർഡ് ലഭിച്ചിരിക്കുന്നത്. വെള്ളിയാഴ്ച നടക്കുന്ന ചടങ്ങിൽ വെച്ച് സിനിമാ താരം സന്തോഷ് കീഴാറ്റൂർ മൂത്തേടത്ത് എൻ എസ് എസ് യൂണിറ്റ് സംഘടിപ്പിക്കുന്ന അനുമോദന സദസ്സിൽ വെച്ച് അമൽരാജിനെ അനുമോദിക്കും . നിലവിൽ കണ്ണൂർ എസ്.എൻ കോളേജിൽ മൈക്രോബയോളജി വിദ്യാർത്ഥിയാണ് അമൽ രാജ്.

## Article Content

**തളിപ്പറമ്പ: **2022 വർഷത്തെ ഹയർസെക്കണ്ടറി നാഷണൽ സർവ്വീസ് സ്കീം അവാർഡുകൾ പ്രഖ്യാപിച്ചതിൽ കണ്ണൂർ ജില്ലയിലെ മികച്ച എൻ എസ് എസ് വളണ്ടിയറായി മൂത്തേടത്ത് ഹയർ സെക്കണ്ടറി സ്കൂളിലെ എൻ എസ് എസ് വളണ്ടിയർ പി.വി.അമൽ രാജിനെ തെരഞ്ഞെടുത്തു. കോവിഡ് കാലത്ത് സെൻസർ ഉപയോഗിച്ച് പ്രവർത്തിക്കുന്ന കൈ കൊണ്ട് സ്പർശിക്കാതെ തന്നെ സാനിറ്റൈസ് ചെയ്യാവുന്ന ഓട്ടോമാറ്റിക്ക് ഹാൻഡ് സാനിറ്റൈസർ ഡിസ്പെൻസർ അമൽരാജും സംഘവും രൂപകല്പന ചെയ്യുകയും അത് ഉപയോഗിച്ച് സീനിയർ വിദ്യാർത്ഥികൾക്ക് പരീക്ഷാ കാലത്ത് സാനിറ്റൈസ് ചെയ്തിരുന്നു. ദത്തു ഗ്രാമമായ കുറ്റിക്കോൽ കേന്ദ്രീകരിച്ച് പാർശ്വവത്കരിക്കപ്പെട്ട വിഭാഗങ്ങളുടെ ഉന്നമനം ലക്ഷ്യമാക്കി മൂത്തേടത്ത് എൻ എസ് എസ് യൂണിറ്റ് നടത്തിയ പ്രവർത്തനങ്ങളുടെ ചുക്കാൻ പിടിച്ചിരുന്നത് അമൽരാജായിരുന്നു .കുറ്റിക്കോലെ പാവപ്പെട്ട കുടുംബത്തിന് വീട് നിർമ്മിച്ചു കൊടുത്തതും 72 വയസ്സായ വിധവയായ സ്ത്രീക്ക് കുടിവെള്ളമെത്തിച്ചു കൊടുത്തതും മൂത്തേടത്ത് എൻ എസ് എസ് യൂണിറ്റിൻ്റെ ശ്രദ്ധേയമായ പ്രവർത്തനങ്ങളായിരുന്നു. കോവിഡ് കാലത്ത് വളണ്ടിയർമാരുടെ വീടുകളിൽ വിഷരഹിത പച്ചക്കറികൾ ഉല്പാദിപ്പിക്കുകയും അവ കുറ്റിക്കോൽ ദത്തു ഗ്രാമത്തിലെ വീടുകളിലെത്തിക്കുകയും ചെയ്തു. കൂടാതെ പഞ്ചായത്ത്, നിയമസഭാ തെരഞ്ഞെടുപ്പു കാലത്ത് മൂത്തേടത്തും പരിസര പ്രദേശത്തും ഹരിത പോളിങ്ങ് ബൂത്തുകൾ ഒരുക്കുകയും ഹരിത പെരുമാറ്റ ചട്ടം വോട്ടർമാരുടെ ഇടയിൽ വിതരണം ചെയ്യുകയും ചെയ്തു . കൂടാതെ പ്ലാസ്റ്റിക്ക് മാലിന്യ നിർമ്മാർജ്ജനവുമായി ബന്ധപ്പെട്ട് ഇക്കോ ബ്രിക്സുകൾ തയ്യാറാക്കുകയും അവ ഉപയോഗിച്ച് സ്കൂൾ മുറ്റത്ത് വിശ്രമ ബെഞ്ച് ഒരുക്കുകയും ചെയ്ത പ്രവർത്തനം ശ്രദ്ധേയമായിരുന്നു. ഇത്തരം പ്രവർത്തനങ്ങൾ പരിഗണിച്ചാണ് അമൽ രാജിന് മികച്ച വളണ്ടിയർക്കുള്ള അവാർഡ് ലഭിച്ചിരിക്കുന്നത്. വെള്ളിയാഴ്ച നടക്കുന്ന ചടങ്ങിൽ വെച്ച് സിനിമാ താരം സന്തോഷ് കീഴാറ്റൂർ മൂത്തേടത്ത് എൻ എസ് എസ് യൂണിറ്റ് സംഘടിപ്പിക്കുന്ന അനുമോദന സദസ്സിൽ വെച്ച് അമൽരാജിനെ അനുമോദിക്കും . നിലവിൽ കണ്ണൂർ എസ്.എൻ കോളേജിൽ മൈക്രോബയോളജി വിദ്യാർത്ഥിയാണ് അമൽ രാജ്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/75420/nss-award)