---
title: "സർഗ്ഗ സംഗമം 2022 നാളെ "
english_title: "Sarga sangamam "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/75374/sarga-sangamam"
published_at: "2022-10-19T21:13:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63501b656656f_IMG-20221019-WA0086.jpg"
keywords: []
---

# സർഗ്ഗ സംഗമം 2022 നാളെ 

> **Lead Summary:** കരുണ ചാരിറ്റബിൾ സൊസൈറ്റി തളിപ്പറമ്പ നോർത്ത് വില്ലേജ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സർഗ്ഗ സംഗമം 2022 20-10-2022 വ്യാഴാഴ്ച വൈകീട്ട് 7 മണിക്ക് ഞാറ്റുവയൽ റെഡ്സ്റ്റാർവെച്ചു വായനശാലയിൽ നടക്കും. സീതി സാഹിബ് ഹയർ സെക്കന്ററി സ്കൂൾ പ്രിൻസിപ്പൽ ശ്രീ കാസിം മേക്കുനി ഉദ്ഘാടനം ചെയ്യും. മാപ്പിളപാട്ട് ജൂനിയർ, സീനിയർ മത്സരങ്ങളും മൈലാഞ്ചിയിടൽ മത്സരവുമാണ് നടത്തുന്നത്. കെ ബിജുമോന്റെ അദ്ധ്യക്ഷതയിൽ ചേരുന്ന സർഗ്ഗ സംഗമത്തിലെ വിജയികളുടെ ഏരിയാ തല മത്സരം ഈ മാസം 23 ഞായറാഴ്ച ഉച്ചക്ക് 2 മണിമുതൽ അക്കിപ്പറമ്പ് സ്കൂളിൽ നടക്കും. കരുണ ചാരിറ്റബിൾ സൊസൈറ്റി ചെയർമാൻ സി അബ്ദുൽ കരീം, മുൻ ഏരിയ സിക്രട്ടറി കെ പി എം റിയാസുദ്ധീൻ, സി പി സലീം, കുറിയാലി സിദ്ധിഖ് തുടങ്ങിയവർ സംസാരിക്കും.

## Article Content

കരുണ ചാരിറ്റബിൾ സൊസൈറ്റി തളിപ്പറമ്പ നോർത്ത് വില്ലേജ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സർഗ്ഗ സംഗമം 2022 20-10-2022 വ്യാഴാഴ്ച വൈകീട്ട് 7 മണിക്ക് ഞാറ്റുവയൽ റെഡ്സ്റ്റാർവെച്ചു വായനശാലയിൽ നടക്കും. സീതി സാഹിബ് ഹയർ സെക്കന്ററി സ്കൂൾ പ്രിൻസിപ്പൽ ശ്രീ കാസിം മേക്കുനി ഉദ്ഘാടനം ചെയ്യും. മാപ്പിളപാട്ട് ജൂനിയർ, സീനിയർ മത്സരങ്ങളും മൈലാഞ്ചിയിടൽ മത്സരവുമാണ് നടത്തുന്നത്. കെ ബിജുമോന്റെ അദ്ധ്യക്ഷതയിൽ ചേരുന്ന സർഗ്ഗ സംഗമത്തിലെ വിജയികളുടെ ഏരിയാ തല മത്സരം ഈ മാസം 23 ഞായറാഴ്ച ഉച്ചക്ക് 2 മണിമുതൽ അക്കിപ്പറമ്പ് സ്കൂളിൽ നടക്കും. കരുണ ചാരിറ്റബിൾ സൊസൈറ്റി ചെയർമാൻ സി അബ്ദുൽ കരീം, മുൻ ഏരിയ സിക്രട്ടറി കെ പി എം റിയാസുദ്ധീൻ, സി പി സലീം, കുറിയാലി സിദ്ധിഖ് തുടങ്ങിയവർ സംസാരിക്കും.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/75374/sarga-sangamam)