---
title: "സ്‌കൂള്‍ വിനോദയാത്ര: പുതിയ മാനദണ്ഡങ്ങള്‍ പുറത്തിറക്കി സര്‍ക്കാര്‍"
english_title: "criterias of school trip"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/75336/criterias-of-school-trip"
published_at: "2022-10-19T17:53:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/634feccc5edf0_vac.jpg"
keywords: []
---

# സ്‌കൂള്‍ വിനോദയാത്ര: പുതിയ മാനദണ്ഡങ്ങള്‍ പുറത്തിറക്കി സര്‍ക്കാര്‍

> **Lead Summary:** വിദ്യാലയങ്ങളിലെ വിനോദയാത്രകള്‍ സംബന്ധിച്ച് സംസ്ഥാന പൊതുവിദ്യാഭ്യാസ വിഭാഗം മാനദണ്ഡങ്ങള്‍ പുതുക്കിയിറക്കി. രാത്രി 10 മണിക്കും രാവിലെ 5 മണിക്കും ഇടയിലുള്ള സമയത്ത് യാത്ര പാടില്ലെന്നാണ് പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ പ്രധാന നിര്‍ദ്ദേശം. സര്‍ക്കാര്‍ അംഗീകരിച്ച ടൂര്‍ ഓപ്പറേറ്റര്‍മാര്‍ മുഖേന മാത്രമേ യാത്ര ചെയ്യാന്‍ പാടുള്ളുവെന്നാണ് പുതിയ നിര്‍ദ്ദേശം. യാത്ര പുറപ്പെടുന്നതിന് മുമ്പ് സ്‌കൂള്‍ അധികൃതര്‍ വിവരം പൊലീസിനെയും ഗതാഗത വകുപ്പ് ഉദ്യോഗസ്ഥരെയും അറിയിക്കണം. ഒരു അധ്യാപകന്‍ കണ്‍വീനറായ കമ്മിറ്റി വിനോദയാത്രക്കുണ്ടാകണം. സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്ന എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ഈ പുതുക്കിയ നിര്‍ദ്ദേശം ബാധകമാണെന്നും പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ അറിയിച്ചു. വടക്കഞ്ചേരിയില്‍ വിദ്യാര്‍ത്ഥികളുടെ മരണത്തിലേക്ക് നയിച്ച അപകടങ്ങളുടെ സാഹചര്യത്തിലാണ് പുതിയ നിര്‍ദ്ദേശം.

## Article Content

വിദ്യാലയങ്ങളിലെ വിനോദയാത്രകള്‍ സംബന്ധിച്ച് സംസ്ഥാന പൊതുവിദ്യാഭ്യാസ വിഭാഗം മാനദണ്ഡങ്ങള്‍ പുതുക്കിയിറക്കി. രാത്രി 10 മണിക്കും രാവിലെ 5 മണിക്കും ഇടയിലുള്ള സമയത്ത് യാത്ര പാടില്ലെന്നാണ് പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ പ്രധാന നിര്‍ദ്ദേശം. സര്‍ക്കാര്‍ അംഗീകരിച്ച ടൂര്‍ ഓപ്പറേറ്റര്‍മാര്‍ മുഖേന മാത്രമേ യാത്ര ചെയ്യാന്‍ പാടുള്ളുവെന്നാണ് പുതിയ നിര്‍ദ്ദേശം. യാത്ര പുറപ്പെടുന്നതിന് മുമ്പ് സ്‌കൂള്‍ അധികൃതര്‍ വിവരം പൊലീസിനെയും ഗതാഗത വകുപ്പ് ഉദ്യോഗസ്ഥരെയും അറിയിക്കണം. ഒരു അധ്യാപകന്‍ കണ്‍വീനറായ കമ്മിറ്റി വിനോദയാത്രക്കുണ്ടാകണം. സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്ന എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ഈ പുതുക്കിയ നിര്‍ദ്ദേശം ബാധകമാണെന്നും പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ അറിയിച്ചു. വടക്കഞ്ചേരിയില്‍ വിദ്യാര്‍ത്ഥികളുടെ മരണത്തിലേക്ക് നയിച്ച അപകടങ്ങളുടെ സാഹചര്യത്തിലാണ് പുതിയ നിര്‍ദ്ദേശം.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/75336/criterias-of-school-trip)