---
title: "സർ സയ്യിദിനെ സംരക്ഷിക്കുക ചിദ്രശക്തികളെ ഒറ്റപ്പെടുത്തുക: തളിപ്പറമ്പിൽ എം എസ് എഫ് റാലി നടത്തി"
english_title: "msf rally"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/75333/msf-rally"
published_at: "2022-10-19T17:33:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/634fe903b2907_news-card.jpg"
keywords: []
---

# സർ സയ്യിദിനെ സംരക്ഷിക്കുക ചിദ്രശക്തികളെ ഒറ്റപ്പെടുത്തുക: തളിപ്പറമ്പിൽ എം എസ് എഫ് റാലി നടത്തി

> **Lead Summary:** **തളിപ്പറമ്പ്‌: **ഉത്തര മലബാറിന്റെ അലീഗഡെന്ന് അറിയപ്പെടുന്ന തളിപ്പറമ്പ സർസയ്യിദ്‌ കോളേജിനെ തകർക്കാനുള്ള ചിദ്രശക്തികളുടെ നീക്കങ്ങൾക്കെതിരെ എം എസ്‌ എഫ്‌ സർസയ്യിദ്‌ കോളേജ്‌ , സർ സയ്യിദ്‌ ഇൻസ്റ്റിറ്റ്യുട്ട്‌ കമ്മിറ്റികളുടെ സംയുക്താഭിമുഖ്യത്തിൽ തളിപ്പറമ്പ്‌ ടൗണിൽ സർസയ്യിദ് സംരക്ഷണ റാലി നടത്തി. സർ സയ്യിദ്‌ സ്ഥാപനങ്ങളിലെ ക്ലാസ് മുറികളുടെയും കമ്പ്യൂട്ടർ ലാബുകളുമുൾപ്പെടേയുള്ള നിർമ്മാണ നവീകരണ പ്രവർത്തനങ്ങൾ കഴിഞ്ഞ മൂന്ന് വർഷമായി ഒരു സംഘം പരാതികളും കേസുകളും നൽകി നിരന്തരം തടസ്സപ്പെടുത്തുകയാണ്‌. ഇത് കോളേജിന്റെ അക്കഡമിക്ക്‌ മേഖലയെ തന്നെ സാരമായി ബാധിച്ചിരിക്കുകയാണ്‌. കേന്ദ്ര ഗവൺമന്റിന്റെ സഹായത്തോടെ 2 കോടി ചിലവഴിച്ച്‌ നിർമ്മിക്കുന്ന റൂസ്സ യുടെ കെട്ടിടവും പാതി വഴിയിലാണ്‌. വ്യക്തിതാൽപര്യത്തിന്റെ പേരിൽ ഉന്നതമായ കലാലയത്തെ തകർക്കാൻ ശ്രമിക്കുന്ന അക്ഷരവിരോധികളെ സമൂഹം തിരിച്ചറിയണമെന്ന് വിദ്യാർത്ഥികൾ ആഹ്വാനം ചെയ്തു. ആയിരത്തോളം‌ വിദ്യാർത്ഥികൾ അണിനിരന്ന പ്രകടനം ടൗൺ സ്‌ക്വയറിൽ സമാപിച്ചു. റാലിക്ക്‌ യൂണിറ്റ്‌ ഭാരവാഹികളായ ജദീർ, സിയാദ്‌ കൂടാളി, ആഷിഫ്‌, ഹരിത ജില്ലാ സെക്രട്ടറി ഫർഹാന,പി.ദർവ്വേഷ്‌,എ.സി റിസ് വാൻ,ഫൗസാൻ,റാഹില കുട്ടുക്കൻ എന്നിവർ നേതൃത്വം നൽകി. ആസിഫ്‌ ചപ്പാരപ്പടവ്‌, പി.എ ഇർഫാൻ,ലോയേഴ്സ്‌ ഫോറം ജില്ലാ സെക്രട്ടറി അഡ്വ: പി. മുഹമ്മദ് ഹനീഫ്‌, അജമൽ പാറാട്‌,അഫ്സൽ തോട്ടീക്കൽ സംസാരിച്ചു.

## Article Content

**തളിപ്പറമ്പ്‌: **ഉത്തര മലബാറിന്റെ അലീഗഡെന്ന് അറിയപ്പെടുന്ന തളിപ്പറമ്പ സർസയ്യിദ്‌ കോളേജിനെ തകർക്കാനുള്ള ചിദ്രശക്തികളുടെ നീക്കങ്ങൾക്കെതിരെ എം എസ്‌ എഫ്‌ സർസയ്യിദ്‌ കോളേജ്‌ , സർ സയ്യിദ്‌ ഇൻസ്റ്റിറ്റ്യുട്ട്‌ കമ്മിറ്റികളുടെ സംയുക്താഭിമുഖ്യത്തിൽ തളിപ്പറമ്പ്‌ ടൗണിൽ സർസയ്യിദ് സംരക്ഷണ റാലി നടത്തി. സർ സയ്യിദ്‌ സ്ഥാപനങ്ങളിലെ ക്ലാസ് മുറികളുടെയും കമ്പ്യൂട്ടർ ലാബുകളുമുൾപ്പെടേയുള്ള നിർമ്മാണ നവീകരണ പ്രവർത്തനങ്ങൾ കഴിഞ്ഞ മൂന്ന് വർഷമായി ഒരു സംഘം പരാതികളും കേസുകളും നൽകി നിരന്തരം തടസ്സപ്പെടുത്തുകയാണ്‌. ഇത് കോളേജിന്റെ അക്കഡമിക്ക്‌ മേഖലയെ തന്നെ സാരമായി ബാധിച്ചിരിക്കുകയാണ്‌. കേന്ദ്ര ഗവൺമന്റിന്റെ സഹായത്തോടെ 2 കോടി ചിലവഴിച്ച്‌ നിർമ്മിക്കുന്ന റൂസ്സ യുടെ കെട്ടിടവും പാതി വഴിയിലാണ്‌. വ്യക്തിതാൽപര്യത്തിന്റെ പേരിൽ ഉന്നതമായ കലാലയത്തെ തകർക്കാൻ ശ്രമിക്കുന്ന അക്ഷരവിരോധികളെ സമൂഹം തിരിച്ചറിയണമെന്ന് വിദ്യാർത്ഥികൾ ആഹ്വാനം ചെയ്തു. ആയിരത്തോളം‌ വിദ്യാർത്ഥികൾ അണിനിരന്ന പ്രകടനം ടൗൺ സ്‌ക്വയറിൽ സമാപിച്ചു. റാലിക്ക്‌ യൂണിറ്റ്‌ ഭാരവാഹികളായ ജദീർ, സിയാദ്‌ കൂടാളി, ആഷിഫ്‌, ഹരിത ജില്ലാ സെക്രട്ടറി ഫർഹാന,പി.ദർവ്വേഷ്‌,എ.സി റിസ് വാൻ,ഫൗസാൻ,റാഹില കുട്ടുക്കൻ എന്നിവർ നേതൃത്വം നൽകി. ആസിഫ്‌ ചപ്പാരപ്പടവ്‌, പി.എ ഇർഫാൻ,ലോയേഴ്സ്‌ ഫോറം ജില്ലാ സെക്രട്ടറി അഡ്വ: പി. മുഹമ്മദ് ഹനീഫ്‌, അജമൽ പാറാട്‌,അഫ്സൽ തോട്ടീക്കൽ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/75333/msf-rally)