---
title: "താറുമാറായ തളിപ്പറമ്പ ഉപജില്ലാ വിഭ്യാഭ്യാസ ഓഫീസിന്റെ പ്രവർത്തനം അടിയന്തിരമായി പുന:സ്ഥാപിക്കുക"
english_title: "thalipparamb subjilla"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/75230/thalipparamb-subjilla"
published_at: "2022-10-19T09:27:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/634f75f387743_news-card.jpg"
keywords: []
---

# താറുമാറായ തളിപ്പറമ്പ ഉപജില്ലാ വിഭ്യാഭ്യാസ ഓഫീസിന്റെ പ്രവർത്തനം അടിയന്തിരമായി പുന:സ്ഥാപിക്കുക

> **Lead Summary:** ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ തർക്കം മൂലം താറുമാറായ തളിപ്പറമ്പ നോർത്ത് ഉപജില്ലാ വിദ്യാഭ്യാസ ഓഫീസിന്റെ പ്രവർത്തനം എത്രയും പെട്ടെന്ന് സാധാരണ നിലയിലാക്കണമെന്ന് കെ.പി.എസ്.ടി.എ തളിപ്പറമ്പ നോർത്ത് ഉപജില്ലാ കമ്മറ്റി യോഗം സർക്കാരിനോടാവശ്യപ്പെട്ടു. നിലവിൽ ഉണ്ടായിരുന്ന ഓഫീസറെ സ്ഥലം മാറ്റി പുതിയ ഓഫീസറെ നിയമിച്ചെങ്കിലും തർക്കം കാരണം കോടതിയിലെത്തിയതോടെ ഉപജില്ലാ വിദ്യാഭ്യാസഓഫീസർ ഇല്ലാത്ത അവസ്ഥയിൽലായി. വിദ്യാഭ്യാസ മേഖലയുമായി ബന്ധപ്പെട്ടതും അദ്ധ്യാപകരുടെയും ജീവനക്കാരുടെയും സർവീസ് പ്രശ്നങ്ങളും വിദ്യാർത്ഥികളുടെ ആനുകൂല്യങ്ങൾ അടക്കമുള്ള കാര്യങ്ങൾ താറുമാറായിരിക്കുകയാണ്. ഈ വിഷയത്തിൽ സർക്കാർ അടിയന്തിരമായി ഇടപെടുകയും സ്ഥിരം ഉപജില്ലാ വിദ്യാഭ്യാസ ഓഫീസറെ നിയമിക്കണമെന്നും യോഗം ആവശ്യപ്പെട്ടു. യോഗത്തിൽ എസ്.പി മധുസൂദനൻ, ഇന്ദിര പി.കെ , പി.വി. സജീവൻ , കുബേരൻ നമ്പൂതിരി.വി.ബി, മെസ്മർ കെ.വി , സിബി ഫ്രാൻസിസ് , ടി. അംബരീഷ് കെ എസ് വിനീത് , വിജേഷ് കെ.പി, ഫാറൂഖ് കെ, രൂപേഷ്.ടി.ടി. എന്നിവർ സംസാരിച്ചു

## Article Content

ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ തർക്കം മൂലം താറുമാറായ തളിപ്പറമ്പ നോർത്ത് ഉപജില്ലാ വിദ്യാഭ്യാസ ഓഫീസിന്റെ പ്രവർത്തനം എത്രയും പെട്ടെന്ന് സാധാരണ നിലയിലാക്കണമെന്ന് കെ.പി.എസ്.ടി.എ തളിപ്പറമ്പ നോർത്ത് ഉപജില്ലാ കമ്മറ്റി യോഗം സർക്കാരിനോടാവശ്യപ്പെട്ടു. നിലവിൽ ഉണ്ടായിരുന്ന ഓഫീസറെ സ്ഥലം മാറ്റി പുതിയ ഓഫീസറെ നിയമിച്ചെങ്കിലും തർക്കം കാരണം കോടതിയിലെത്തിയതോടെ ഉപജില്ലാ വിദ്യാഭ്യാസഓഫീസർ ഇല്ലാത്ത അവസ്ഥയിൽലായി. വിദ്യാഭ്യാസ മേഖലയുമായി ബന്ധപ്പെട്ടതും അദ്ധ്യാപകരുടെയും ജീവനക്കാരുടെയും സർവീസ് പ്രശ്നങ്ങളും വിദ്യാർത്ഥികളുടെ ആനുകൂല്യങ്ങൾ അടക്കമുള്ള കാര്യങ്ങൾ താറുമാറായിരിക്കുകയാണ്. ഈ വിഷയത്തിൽ സർക്കാർ അടിയന്തിരമായി ഇടപെടുകയും സ്ഥിരം ഉപജില്ലാ വിദ്യാഭ്യാസ ഓഫീസറെ നിയമിക്കണമെന്നും യോഗം ആവശ്യപ്പെട്ടു. യോഗത്തിൽ എസ്.പി മധുസൂദനൻ, ഇന്ദിര പി.കെ , പി.വി. സജീവൻ , കുബേരൻ നമ്പൂതിരി.വി.ബി, മെസ്മർ കെ.വി , സിബി ഫ്രാൻസിസ് , ടി. അംബരീഷ് കെ എസ് വിനീത് , വിജേഷ് കെ.പി, ഫാറൂഖ് കെ, രൂപേഷ്.ടി.ടി. എന്നിവർ സംസാരിച്ചു

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/75230/thalipparamb-subjilla)