---
title: "ആര്യാടൻ മുഹമ്മദ്‌, എസ് ആർ ആന്റണി എന്നിവരുടെ അനുസ്മരണവും രജനി രമാനന്ദിന് അനുമോദനവും സംഘടിപ്പിച്ചു"
english_title: "inc"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/75176/inc"
published_at: "2022-10-18T19:44:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/634eb50864c94_vac.jpg"
keywords: []
---

# ആര്യാടൻ മുഹമ്മദ്‌, എസ് ആർ ആന്റണി എന്നിവരുടെ അനുസ്മരണവും രജനി രമാനന്ദിന് അനുമോദനവും സംഘടിപ്പിച്ചു

> **Lead Summary:** ഇന്ത്യൻ നാഷ്ണൽ കോൺഗ്രസ്സ് തളിപ്പറമ്പ ബ്ലോക്ക് കമ്മറ്റിയുടെ നേതൃത്വത്തിൽ നേതൃയോഗവും മുൻ മന്ത്രി ആര്യാടൻ മുഹമ്മദ്, മുൻ ഡിസിസി പ്രസിഡണ്ട് എസ് ആർ ആന്റണി എന്നിവരുടെ അനുസ്മരണവും സംഘടിപ്പിച്ചു. ബ്ലോക്ക് കോൺഗ്രസ് മന്ദിരത്തിൽ നടന്ന പരിപാടി മുൻ ഡിസിസി പ്രസിഡണ്ട് സതീശൻ പാച്ചേനി ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് കോൺഗ്രസ്സ് പ്രസിഡണ്ട് എം വി രവീന്ദ്രൻ അധ്യക്ഷത വഹിച്ചു. ചടങ്ങിൽ രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോ ഡോയാത്രയിൽ കേരളത്തിൽ മുഴുവൻ പങ്കെടുത്ത മഹിള കോൺഗ്രസ് ജില്ലാ പ്രസിഡണ്ട് രജനി രമാനന്ദിനെ ആദരിച്ചു. ഡി സി സി ജനറൽ സെക്രട്ടറിന്മാരായ ടി ജനാർദ്ദനൻ , മനോജ് കൂവേരി , ഇ ടി രാജീവൻ, മഹിളാ കോൺഗ്രസ്‌ ജില്ലാ പ്രസിഡന്റ്‌ ശ്രീമതി. രജനി രമാനന്ത്, കെ. എസ്. എസ്.പി. എ ജില്ലാ പ്രസിഡന്റ്‌ കെ. രാമകൃഷ്ണൻ, പിജെ മാത്യു മാസ്റ്റർ, യൂത്ത് കോൺഗ്രസ്‌ നിയോജക മണ്ഡലം പ്രസിഡന്റ്‌ സികെ സായൂജ് സംസാരിച്ചു.

## Article Content

ഇന്ത്യൻ നാഷ്ണൽ കോൺഗ്രസ്സ് തളിപ്പറമ്പ ബ്ലോക്ക് കമ്മറ്റിയുടെ നേതൃത്വത്തിൽ നേതൃയോഗവും മുൻ മന്ത്രി ആര്യാടൻ മുഹമ്മദ്, മുൻ ഡിസിസി പ്രസിഡണ്ട് എസ് ആർ ആന്റണി എന്നിവരുടെ അനുസ്മരണവും സംഘടിപ്പിച്ചു. ബ്ലോക്ക് കോൺഗ്രസ് മന്ദിരത്തിൽ നടന്ന പരിപാടി മുൻ ഡിസിസി പ്രസിഡണ്ട് സതീശൻ പാച്ചേനി ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് കോൺഗ്രസ്സ് പ്രസിഡണ്ട് എം വി രവീന്ദ്രൻ അധ്യക്ഷത വഹിച്ചു. ചടങ്ങിൽ രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോ ഡോയാത്രയിൽ കേരളത്തിൽ മുഴുവൻ പങ്കെടുത്ത മഹിള കോൺഗ്രസ് ജില്ലാ പ്രസിഡണ്ട് രജനി രമാനന്ദിനെ ആദരിച്ചു. ഡി സി സി ജനറൽ സെക്രട്ടറിന്മാരായ ടി ജനാർദ്ദനൻ , മനോജ് കൂവേരി , ഇ ടി രാജീവൻ, മഹിളാ കോൺഗ്രസ്‌ ജില്ലാ പ്രസിഡന്റ്‌ ശ്രീമതി. രജനി രമാനന്ത്, കെ. എസ്. എസ്.പി. എ ജില്ലാ പ്രസിഡന്റ്‌ കെ. രാമകൃഷ്ണൻ, പിജെ മാത്യു മാസ്റ്റർ, യൂത്ത് കോൺഗ്രസ്‌ നിയോജക മണ്ഡലം പ്രസിഡന്റ്‌ സികെ സായൂജ് സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/75176/inc)