---
title: "കാണാതായ വയോധികൻ തൂങ്ങിമരിച്ച നിലയില്‍"
english_title: "suicide"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/75155/suicide"
published_at: "2022-10-18T17:15:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/634e91d4af6f2_Untitled-2_web.jpg"
keywords: []
---

# കാണാതായ വയോധികൻ തൂങ്ങിമരിച്ച നിലയില്‍

> **Lead Summary:** നാറാത്ത് നിന്ന് ഒരാഴ്ച മുമ്പ് കാണാതായ വയോധികനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. തടിക്കടവ് സ്വദേശിയും നാറാത്ത് താമസക്കാരനുമായ കെ.വി. ഉമ്മറിനെയാണ് നാറാത്ത് കല്ലൂരിക്കടവ് മണലിലെ കടയുടെ വരാന്തയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ഇക്കഴിഞ്ഞ് ൧൧ ന് ഉച്ചയ്ക്കു ശേഷം ഇദ്ദേഹത്തെ കാണാതായിരുന്നു.ഇതുസംബന്ധിച്ച് ആലക്കോട് പോലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കിയിരുന്നു. നാട്ടുകാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് മയ്യില്‍ പോലീസ് സ്ഥലത്തെത്തി. മൃതദേഹത്തിന് മൂന്നു നാലു ദിവസത്തിലേറെ പഴക്കമുണ്ടെന്നാണ് പ്രാഥമിക വിവരം

## Article Content

നാറാത്ത് നിന്ന് ഒരാഴ്ച മുമ്പ് കാണാതായ വയോധികനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. തടിക്കടവ് സ്വദേശിയും നാറാത്ത് താമസക്കാരനുമായ കെ.വി. ഉമ്മറിനെയാണ് നാറാത്ത് കല്ലൂരിക്കടവ് മണലിലെ കടയുടെ വരാന്തയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ഇക്കഴിഞ്ഞ് ൧൧ ന് ഉച്ചയ്ക്കു ശേഷം ഇദ്ദേഹത്തെ കാണാതായിരുന്നു.ഇതുസംബന്ധിച്ച് ആലക്കോട് പോലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കിയിരുന്നു. നാട്ടുകാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് മയ്യില്‍ പോലീസ് സ്ഥലത്തെത്തി. മൃതദേഹത്തിന് മൂന്നു നാലു ദിവസത്തിലേറെ പഴക്കമുണ്ടെന്നാണ് പ്രാഥമിക വിവരം

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/75155/suicide)