---
title: "ഹാപ്പിനെസ്സ് ഫെസ്റ്റിവൽ: സംഘാടക സമിതി ഓഫീസ് ഉദ്ഘാടനം നാളെ"
english_title: "happiness festival"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/75086/happiness-festival"
published_at: "2022-10-18T12:01:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/634e4889a1a44_vac.jpg"
keywords: []
---

# ഹാപ്പിനെസ്സ് ഫെസ്റ്റിവൽ: സംഘാടക സമിതി ഓഫീസ് ഉദ്ഘാടനം നാളെ

> **Lead Summary:** കലാ, സാംസ്കാരിക, വിനോദ, വിജ്ഞാന വിരുന്നൊരുക്കുന്ന നാടിന്റെ ജനകീയോത്സവം 'ഹാപ്പിനസ് ഫെസ്റ്റിവൽ' 2022 ഡിസംബർ 18 മുതൽ 31 വരെ കണ്ണൂർ ഗവ.എൻജിനിയറിംഗ് കോളേജിൽ നടക്കുകയാണ്. ഫെസ്റ്റിവലിന്റെ സംഘാടക സമിതി ഓഫീസ് ഉദ്ഘാടനം ധർമശാലയിൽ ഒക്ടോബർ 19ന് ബുധനാഴ്ച വെെകിട്ട് 4ന് പ്രശസ്ത മലയാള ചലച്ചിത്ര താരം അജു വർഗീസ് നിർവ്വഹിക്കും. ചടങ്ങിൽ ബഹുമാനപ്പെട്ട തളിപ്പറമ്പ് എം എൽ എ ശ്രീ എം വി ഗോവിന്ദൻ മാസ്റ്റർ അധ്യക്ഷനാകും. എക്സിബിഷനുകൾ, അന്താരാഷ്ട്ര ചലച്ചിത്രമേള, മ്യൂസിക് ബാന്റ്, ഫ്ലവർഷോ, ഫാഷൻ ഷോ, ചിൽഡ്രൺസ് അമ്യൂസ്മെന്റ് പാർക്ക്, ഫുഡ് കോർട്ട്, ഫോക് കലാപ്രകടനങ്ങൾ, കായിക മത്സരങ്ങൾ, അഗ്രികൾച്ചറൽ ഫെസ്റ്റിവൽ, ബുക്ക് ഫെസ്റ്റിവൽ, നാടകം, സാംസ്കാരിക സമ്മേളനം തുടങ്ങിയവയാണ് ഹാപ്പിനസ് ഫെസ്റ്റിവലിന്റെ മുഖ്യആകർഷണങ്ങൾ.

## Article Content

കലാ, സാംസ്കാരിക, വിനോദ, വിജ്ഞാന വിരുന്നൊരുക്കുന്ന നാടിന്റെ ജനകീയോത്സവം 'ഹാപ്പിനസ് ഫെസ്റ്റിവൽ' 2022 ഡിസംബർ 18 മുതൽ 31 വരെ കണ്ണൂർ ഗവ.എൻജിനിയറിംഗ് കോളേജിൽ നടക്കുകയാണ്. ഫെസ്റ്റിവലിന്റെ സംഘാടക സമിതി ഓഫീസ് ഉദ്ഘാടനം ധർമശാലയിൽ ഒക്ടോബർ 19ന് ബുധനാഴ്ച വെെകിട്ട് 4ന് പ്രശസ്ത മലയാള ചലച്ചിത്ര താരം അജു വർഗീസ് നിർവ്വഹിക്കും. ചടങ്ങിൽ ബഹുമാനപ്പെട്ട തളിപ്പറമ്പ് എം എൽ എ ശ്രീ എം വി ഗോവിന്ദൻ മാസ്റ്റർ അധ്യക്ഷനാകും. എക്സിബിഷനുകൾ, അന്താരാഷ്ട്ര ചലച്ചിത്രമേള, മ്യൂസിക് ബാന്റ്, ഫ്ലവർഷോ, ഫാഷൻ ഷോ, ചിൽഡ്രൺസ് അമ്യൂസ്മെന്റ് പാർക്ക്, ഫുഡ് കോർട്ട്, ഫോക് കലാപ്രകടനങ്ങൾ, കായിക മത്സരങ്ങൾ, അഗ്രികൾച്ചറൽ ഫെസ്റ്റിവൽ, ബുക്ക് ഫെസ്റ്റിവൽ, നാടകം, സാംസ്കാരിക സമ്മേളനം തുടങ്ങിയവയാണ് ഹാപ്പിനസ് ഫെസ്റ്റിവലിന്റെ മുഖ്യആകർഷണങ്ങൾ.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/75086/happiness-festival)