---
title: "നോർത്ത് കുപ്പം ശാഖ മുസ്‌ലിം യൂത്ത് ലീഗ് കെ ഇബ്രാഹീം മെമ്മോറിയൽ ഗ്രീൻ മെഡി സെർവിന് ഒക്ടോബർ 20 ന് തുടക്കമാകും"
english_title: "green medi serv."
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/75053/green-medi-serv"
published_at: "2022-10-18T09:29:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/634e24c269bc6_vac.jpg"
keywords: []
---

# നോർത്ത് കുപ്പം ശാഖ മുസ്‌ലിം യൂത്ത് ലീഗ് കെ ഇബ്രാഹീം മെമ്മോറിയൽ ഗ്രീൻ മെഡി സെർവിന് ഒക്ടോബർ 20 ന് തുടക്കമാകും

> **Lead Summary:** നോർത്ത് കുപ്പം ശാഖ മുസ്‌ലിം യൂത്ത് ലീഗിന് കീഴിൽ ആരംഭിക്കുന്ന കെ ഇബ്രാഹീം മെമ്മോറിയൽ ഗ്രീൻ മെഡി സെർവിന് ഒക്ടോബർ 20 ന് ഔദ്യോഗിക തുടക്കമാകും 20 ന് മഗ്‌രിബ് നിസ്കാര ശേഷം പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങൾ പദ്ധതിയുടെ ഉദ്ഘാടനം നിർവഹിക്കും.ഗ്രീൻ മെഡി സെർവിന്റെ പ്രവർത്തനങ്ങൾക്കായി സി എച്ച് സൗധത്തിൽ പ്രത്യേകം രൂപ കല്പ്പന ചെയ്ത ഓഫീസിന്റെ ഉദ്ഘാടനവും തങ്ങൾ നിർവ്വഹിക്കും.ആദ്യ ഘട്ടത്തിൽ രോഗികൾക്കാവശ്യമായ വിവിധ മെഡിക്കൽ ഉപകരണങ്ങളുടെ വിതരണം,ബ്ലഡ്‌ ഡോണേഷൻ,മയ്യിത്ത് പരിപാലന സേവനം തുടങ്ങിയവയാണ് പദ്ധതി വഴി ആദ്യ ഘട്ടത്തിൽ നടപ്പിലാക്കുന്നത്.ഭാവിയിൽ പാലിയേറ്റീവ് കെയർ,സൗജന്യ മരുന്ന് വിതരണം,ചികിത്സാ സഹായം തുടങ്ങിയവ നടപ്പിലാക്കും.

## Article Content

നോർത്ത് കുപ്പം ശാഖ മുസ്‌ലിം യൂത്ത് ലീഗിന് കീഴിൽ ആരംഭിക്കുന്ന കെ ഇബ്രാഹീം മെമ്മോറിയൽ ഗ്രീൻ മെഡി സെർവിന് ഒക്ടോബർ 20 ന് ഔദ്യോഗിക തുടക്കമാകും 20 ന് മഗ്‌രിബ് നിസ്കാര ശേഷം പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങൾ പദ്ധതിയുടെ ഉദ്ഘാടനം നിർവഹിക്കും.ഗ്രീൻ മെഡി സെർവിന്റെ പ്രവർത്തനങ്ങൾക്കായി സി എച്ച് സൗധത്തിൽ പ്രത്യേകം രൂപ കല്പ്പന ചെയ്ത ഓഫീസിന്റെ ഉദ്ഘാടനവും തങ്ങൾ നിർവ്വഹിക്കും.ആദ്യ ഘട്ടത്തിൽ രോഗികൾക്കാവശ്യമായ വിവിധ മെഡിക്കൽ ഉപകരണങ്ങളുടെ വിതരണം,ബ്ലഡ്‌ ഡോണേഷൻ,മയ്യിത്ത് പരിപാലന സേവനം തുടങ്ങിയവയാണ് പദ്ധതി വഴി ആദ്യ ഘട്ടത്തിൽ നടപ്പിലാക്കുന്നത്.ഭാവിയിൽ പാലിയേറ്റീവ് കെയർ,സൗജന്യ മരുന്ന് വിതരണം,ചികിത്സാ സഹായം തുടങ്ങിയവ നടപ്പിലാക്കും.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/75053/green-medi-serv)