---
title: "മലപ്പട്ടം അടൂർ സ്വദേശി കെ ജയരാമൻ നമ്പൂതിരി ശബരിമല മേൽശാന്തി"
english_title: "k jayaraman namboothiri"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/75050/k-jayaraman-namboothiri"
published_at: "2022-10-18T09:16:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/634e21cbbd022_news-card.jpg"
keywords: []
---

# മലപ്പട്ടം അടൂർ സ്വദേശി കെ ജയരാമൻ നമ്പൂതിരി ശബരിമല മേൽശാന്തി

> **Lead Summary:** **പത്തനംതിട്ട: **കെ ജയരാമന്‍ നമ്പൂതിരി ശബരിമല മേല്‍ശാന്തിയാകും. കണ്ണൂര്‍ മലപ്പട്ടം അടൂർ സ്വദേശിയാണ്. കണ്ണൂർ ചൊവ്വ അമ്പലത്തിലെ മേല്‍ശാന്തിയാണ് അദ്ദേഹം. ഹരിഹരന്‍ നമ്പൂതിരി മാളികപ്പുറം മേല്‍ശാന്തിയാകും. കോട്ടയം വൈക്കം സ്വദേശിയാണ്. വൃശ്ചികം ഒന്നിന് സ്ഥാനം ഏറ്റെടുക്കും. തന്ത്രി കണ്ഠര് രാജീവര്, ദേവസ്വം ബോർഡ് പ്രസിഡന്റ് കെ.അനന്തഗോപൻ, ദേവസ്വം കമ്മിഷണർ ബി.എസ്.പ്രകാശ്, നിരീക്ഷകൻ ജസ്റ്റിസ് ഭാസ്കരൻ, സ്പെഷൽ കമ്മിഷണർ എം.മനോജ്, എന്നിവരുടെ നേതൃത്വത്തിലാണ് നറുക്കെടുപ്പു നടന്നത്. പന്തളം കൊട്ടാരത്തിലെ കൃത്തികേശ് വർമ ശബരിമലയിലെയും പൗർണമി ജി. വർമ മാളികപ്പുറത്തെയും മേൽശാന്തിയെ കണ്ടെത്താനുള്ള കുറിയെടുത്തു.

## Article Content

**പത്തനംതിട്ട: **കെ ജയരാമന്‍ നമ്പൂതിരി ശബരിമല മേല്‍ശാന്തിയാകും. കണ്ണൂര്‍ മലപ്പട്ടം അടൂർ സ്വദേശിയാണ്. കണ്ണൂർ ചൊവ്വ അമ്പലത്തിലെ മേല്‍ശാന്തിയാണ് അദ്ദേഹം. ഹരിഹരന്‍ നമ്പൂതിരി മാളികപ്പുറം മേല്‍ശാന്തിയാകും. കോട്ടയം വൈക്കം സ്വദേശിയാണ്. വൃശ്ചികം ഒന്നിന് സ്ഥാനം ഏറ്റെടുക്കും. തന്ത്രി കണ്ഠര് രാജീവര്, ദേവസ്വം ബോർഡ് പ്രസിഡന്റ് കെ.അനന്തഗോപൻ, ദേവസ്വം കമ്മിഷണർ ബി.എസ്.പ്രകാശ്, നിരീക്ഷകൻ ജസ്റ്റിസ് ഭാസ്കരൻ, സ്പെഷൽ കമ്മിഷണർ എം.മനോജ്, എന്നിവരുടെ നേതൃത്വത്തിലാണ് നറുക്കെടുപ്പു നടന്നത്. പന്തളം കൊട്ടാരത്തിലെ കൃത്തികേശ് വർമ ശബരിമലയിലെയും പൗർണമി ജി. വർമ മാളികപ്പുറത്തെയും മേൽശാന്തിയെ കണ്ടെത്താനുള്ള കുറിയെടുത്തു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/75050/k-jayaraman-namboothiri)