---
title: "ഉള്ളി വില വര്‍ദ്ധിക്കുന്നു; വില 50 രൂപ കടന്നേക്കും"
english_title: "price of onion"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/74983/price-of-onion"
published_at: "2022-10-17T19:44:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/634d636f0e50e_vac.jpg"
keywords: []
---

# ഉള്ളി വില വര്‍ദ്ധിക്കുന്നു; വില 50 രൂപ കടന്നേക്കും

> **Lead Summary:** **ഡല്‍ഹി : **രാജ്യത്ത് ഉള്ളി വില കുതിച്ചുയരുന്നു. ഉള്ളിയുടെ ലഭ്യത കുറഞ്ഞതാണ് വില ഉയരാന്‍ കാരണം. റിപ്പോര്‍ട്ട് പ്രകാരം കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ വിലയില്‍ 60 മുതല്‍ 80 ശതമാനം വരെ വര്‍ധനവുണ്ടായി. നവംബര്‍ ആദ്യ വാരത്തോടെ പുതിയ വിളകള്‍ വിപണിയിലെത്തുന്നതുവരെ വില തുടരാന്‍ സാധ്യതയുണ്ട്. രാജ്യത്ത് ഉള്ളിയുടെ ചില്ലറ വില്‍പ്പന വില കിലോയ്ക്ക് 40 രൂപ കടന്നു. ഒക്ടോബര്‍ ആദ്യം ചില്ലറ വിപണിയില്‍ ഉള്ളി കിലോയ്ക്ക് 15 മുതല്‍ 25 രൂപ വരെയായിരുന്നു. വരും ദിവസങ്ങളില്‍ ഉള്ളി വില 50 രൂപ കടക്കുമെന്നാണ് വ്യാപാരികള്‍ പറയുന്നത്.

## Article Content

**ഡല്‍ഹി : **രാജ്യത്ത് ഉള്ളി വില കുതിച്ചുയരുന്നു. ഉള്ളിയുടെ ലഭ്യത കുറഞ്ഞതാണ് വില ഉയരാന്‍ കാരണം. റിപ്പോര്‍ട്ട് പ്രകാരം കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ വിലയില്‍ 60 മുതല്‍ 80 ശതമാനം വരെ വര്‍ധനവുണ്ടായി. നവംബര്‍ ആദ്യ വാരത്തോടെ പുതിയ വിളകള്‍ വിപണിയിലെത്തുന്നതുവരെ വില തുടരാന്‍ സാധ്യതയുണ്ട്. രാജ്യത്ത് ഉള്ളിയുടെ ചില്ലറ വില്‍പ്പന വില കിലോയ്ക്ക് 40 രൂപ കടന്നു. ഒക്ടോബര്‍ ആദ്യം ചില്ലറ വിപണിയില്‍ ഉള്ളി കിലോയ്ക്ക് 15 മുതല്‍ 25 രൂപ വരെയായിരുന്നു. വരും ദിവസങ്ങളില്‍ ഉള്ളി വില 50 രൂപ കടക്കുമെന്നാണ് വ്യാപാരികള്‍ പറയുന്നത്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/74983/price-of-onion)