---
title: "കണ്ണൂർ ഖാദി ഗ്രാമ സൗഭാഗ്യയിൽ വിറ്റഴിക്കൽ മേള കെ വി സുമേഷ് എംഎൽഎ ഉദ്ഘാടനം ചെയ്തു"
english_title: "kannur khadi"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/74979/kannur-khadi"
published_at: "2022-10-17T19:33:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/634d60be2e3b4_vac.jpg"
keywords: []
---

# കണ്ണൂർ ഖാദി ഗ്രാമ സൗഭാഗ്യയിൽ വിറ്റഴിക്കൽ മേള കെ വി സുമേഷ് എംഎൽഎ ഉദ്ഘാടനം ചെയ്തു

> **Lead Summary:** **കണ്ണൂര്‍ : **പയ്യന്നൂര്‍ ഖാദി കേന്ദ്രത്തിന് കീഴിലെ കണ്ണൂര്‍ ഖാദി ഗ്രാമ സൗഭാഗ്യയില്‍ വിറ്റഴിക്കല്‍ മേള ആരംഭിച്ചു. കേരള സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പരിശീലകന്‍ ജയദീപ് ബാബുവിന് നല്‍കി കെ വി സുമേഷ് എം എല്‍ എ വിതരണോദ്ഘാടനം നിര്‍വ്വഹിച്ചു. സില്‍ക്ക്, കോട്ടണ്‍ സാരികള്‍ക്ക് 50 ശതമാനം വരെ പ്രത്യേക കിഴിവും 20 ശതമാനം ഗവ. റിബേറ്റും ലഭിക്കും. ചൂരല്‍ കസേര, ഊഞ്ഞാല്‍, സോഫ, മറ്റ് ഉല്‍പ്പന്നങ്ങള്‍ എന്നിവക്ക് 50 ശതമാനം വരെ കിഴിവുണ്ട്. ചടങ്ങില്‍ പയ്യന്നൂര്‍ ഖാദി കേന്ദ്രം ഡയറക്ടര്‍ കെ വി രാജേഷ്, പ്രൊജക്ട് ഓഫീസര്‍ ഐ കെ അജിത്ത് കുമാര്‍, വില്ലേജ് ഇന്റസ്ട്രീസ് ഓഫീസര്‍ കെ വി ഫാറൂഖ്, അസിസ്റ്റന്റ് രജിസ്ട്രാര്‍ സോളി ദേവസ്യ, ബാദി ബോര്‍ഡ് സൂപ്രണ്ട് ടി വി വിനോദ് കുമാര്‍, ജൂനിയര്‍ സൂപ്രണ്ട് ദീപേഷ് നാരായണന്‍ തുടങ്ങിയവര്‍ പങ്കെടുത്തു. ഒക്ടോബര്‍ 29ന് മേള സമാപിക്കും.

## Article Content

**കണ്ണൂര്‍ : **പയ്യന്നൂര്‍ ഖാദി കേന്ദ്രത്തിന് കീഴിലെ കണ്ണൂര്‍ ഖാദി ഗ്രാമ സൗഭാഗ്യയില്‍ വിറ്റഴിക്കല്‍ മേള ആരംഭിച്ചു. കേരള സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പരിശീലകന്‍ ജയദീപ് ബാബുവിന് നല്‍കി കെ വി സുമേഷ് എം എല്‍ എ വിതരണോദ്ഘാടനം നിര്‍വ്വഹിച്ചു. സില്‍ക്ക്, കോട്ടണ്‍ സാരികള്‍ക്ക് 50 ശതമാനം വരെ പ്രത്യേക കിഴിവും 20 ശതമാനം ഗവ. റിബേറ്റും ലഭിക്കും. ചൂരല്‍ കസേര, ഊഞ്ഞാല്‍, സോഫ, മറ്റ് ഉല്‍പ്പന്നങ്ങള്‍ എന്നിവക്ക് 50 ശതമാനം വരെ കിഴിവുണ്ട്. ചടങ്ങില്‍ പയ്യന്നൂര്‍ ഖാദി കേന്ദ്രം ഡയറക്ടര്‍ കെ വി രാജേഷ്, പ്രൊജക്ട് ഓഫീസര്‍ ഐ കെ അജിത്ത് കുമാര്‍, വില്ലേജ് ഇന്റസ്ട്രീസ് ഓഫീസര്‍ കെ വി ഫാറൂഖ്, അസിസ്റ്റന്റ് രജിസ്ട്രാര്‍ സോളി ദേവസ്യ, ബാദി ബോര്‍ഡ് സൂപ്രണ്ട് ടി വി വിനോദ് കുമാര്‍, ജൂനിയര്‍ സൂപ്രണ്ട് ദീപേഷ് നാരായണന്‍ തുടങ്ങിയവര്‍ പങ്കെടുത്തു. ഒക്ടോബര്‍ 29ന് മേള സമാപിക്കും.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/74979/kannur-khadi)