---
title: "ഹാപ്പിനസ് ഫെസ്റ്റിവൽ; വെബ്സൈറ്റ്, സോഷ്യൽ മീഡിയ പേജുകൾ പ്രകാശനം ചെയ്തു "
english_title: "happiness festival website"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/74976/happiness-festival-website"
published_at: "2022-10-17T19:14:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/634d5c81f1a25_vac.jpg"
keywords: []
---

# ഹാപ്പിനസ് ഫെസ്റ്റിവൽ; വെബ്സൈറ്റ്, സോഷ്യൽ മീഡിയ പേജുകൾ പ്രകാശനം ചെയ്തു 

> **Lead Summary:** **തളിപ്പറമ്പ്: **ഡിസംബർ 18 മുതൽ 31 വരെ തളിപ്പറമ്പ് മണ്ഡലത്തിൽ നടക്കുന്ന നാടിന്റെ ജനകീയോൽസവം ഹാപ്പിനസ് ഫെസ്റ്റിവലിന്റെ വെബ്സൈറ്റ്, സോഷ്യൽ മീഡിയ പേജുകളുടെ പ്രകാശനം നടന്നു. കണ്ണൂർ ഗവ. എൻജിനീയറിംഗ് കോളജിൽ ഡോ.വി.ശിവദാസൻ എം പി ചടങ്ങ് ഉദ്ഘാടനം ചെയ്തു. എല്ലാ മനുഷ്യർക്കും ഒത്തു കൂടാനുള്ള കൂടുതൽ ഇടങ്ങൾ സൃഷ്ടിക്കുകയും അതിലൂടെ സന്തോഷത്തിന്റെ അന്തരീക്ഷം രൂപപ്പെടുത്തുകയും ചെയ്യുവാൻ ഹാപ്പിനസ് ഫെസ്റ്റിന് സാധിക്കുമെന്ന് ഡോ.വി.ശിവദാസൻ എം പി പറഞ്ഞു. എം വി ഗോവിന്ദൻ മാസ്റ്റർ എംഎൽഎയുടെ നേതൃത്വത്തിലാണ് ഹാപ്പിനസ് ഫെസ്റ്റ് സംഘടിപ്പിക്കുന്നത്. പ്രശസ്ത സിനിമാതാരം നിർമ്മൽ പാലാഴി വെബ്സൈറ്റ് - സോഷ്യൽ മീഡിയ പേജുകൾ പ്രകാശനം ചെയ്തു. സംഘാടകസമിതി ചെയർമാൻ പി മുകുന്ദൻ അധ്യക്ഷത വഹിച്ചു. കുറ്റ്യാട്ടൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് റെജി പി പി, കൊളച്ചേരി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്‌ കെ പി അബ്ദുൾ മജീദ്, ചപ്പാരപ്പടവ് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്‌ സുനിജ ബാലകൃഷ്ണൻ, തളിപ്പറമ്പ് നഗരസഭ വൈസ് ചെയർമാൻ കല്ലിങ്കീൽ പദ്മനാഭൻ ഡോ. പി പി ബിനീഷ്, സിനിമാനിർമ്മാതാവ് മുരളി, പി നാരായണൻകുട്ടി , എസ് പി രമേശൻ മാസ്റ്റർ എന്നിവർ സംസാരിച്ചു. ജനറൽ കൺവീനർ എ നിശാന്ത് സ്വാഗതവും, പബ്ലിസിറ്റി കമ്മിറ്റി ചെയർമാൻ പാച്ചേനി വിനോദ് നന്ദിയും പറഞ്ഞു.

## Article Content

**തളിപ്പറമ്പ്: **ഡിസംബർ 18 മുതൽ 31 വരെ തളിപ്പറമ്പ് മണ്ഡലത്തിൽ നടക്കുന്ന നാടിന്റെ ജനകീയോൽസവം ഹാപ്പിനസ് ഫെസ്റ്റിവലിന്റെ വെബ്സൈറ്റ്, സോഷ്യൽ മീഡിയ പേജുകളുടെ പ്രകാശനം നടന്നു. കണ്ണൂർ ഗവ. എൻജിനീയറിംഗ് കോളജിൽ ഡോ.വി.ശിവദാസൻ എം പി ചടങ്ങ് ഉദ്ഘാടനം ചെയ്തു. എല്ലാ മനുഷ്യർക്കും ഒത്തു കൂടാനുള്ള കൂടുതൽ ഇടങ്ങൾ സൃഷ്ടിക്കുകയും അതിലൂടെ സന്തോഷത്തിന്റെ അന്തരീക്ഷം രൂപപ്പെടുത്തുകയും ചെയ്യുവാൻ ഹാപ്പിനസ് ഫെസ്റ്റിന് സാധിക്കുമെന്ന് ഡോ.വി.ശിവദാസൻ എം പി പറഞ്ഞു. എം വി ഗോവിന്ദൻ മാസ്റ്റർ എംഎൽഎയുടെ നേതൃത്വത്തിലാണ് ഹാപ്പിനസ് ഫെസ്റ്റ് സംഘടിപ്പിക്കുന്നത്. പ്രശസ്ത സിനിമാതാരം നിർമ്മൽ പാലാഴി വെബ്സൈറ്റ് - സോഷ്യൽ മീഡിയ പേജുകൾ പ്രകാശനം ചെയ്തു. സംഘാടകസമിതി ചെയർമാൻ പി മുകുന്ദൻ അധ്യക്ഷത വഹിച്ചു. കുറ്റ്യാട്ടൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് റെജി പി പി, കൊളച്ചേരി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്‌ കെ പി അബ്ദുൾ മജീദ്, ചപ്പാരപ്പടവ് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്‌ സുനിജ ബാലകൃഷ്ണൻ, തളിപ്പറമ്പ് നഗരസഭ വൈസ് ചെയർമാൻ കല്ലിങ്കീൽ പദ്മനാഭൻ ഡോ. പി പി ബിനീഷ്, സിനിമാനിർമ്മാതാവ് മുരളി, പി നാരായണൻകുട്ടി , എസ് പി രമേശൻ മാസ്റ്റർ എന്നിവർ സംസാരിച്ചു. ജനറൽ കൺവീനർ എ നിശാന്ത് സ്വാഗതവും, പബ്ലിസിറ്റി കമ്മിറ്റി ചെയർമാൻ പാച്ചേനി വിനോദ് നന്ദിയും പറഞ്ഞു.

Website:Happinessfestival.in Face book പേജ് :https://www.facebook.com/HappinessFestivalKannur

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/74976/happiness-festival-website)