---
title: "മന്ത്രിമാരെ പുറത്താക്കാന്‍ ഗവര്‍ണര്‍ക്ക് അധികാരമില്ല, ആരിഫ് മുഹമ്മദ് ഖാന്റെ പ്രസ്താവനയ്‌ക്കെതിരെ സിപിഎം കേന്ദ്ര നേതൃത്വം"
english_title: "cpm against governer"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/74965/cpm-against-governer"
published_at: "2022-10-17T17:38:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/634d45fadf858_vac.jpg"
keywords: []
---

# മന്ത്രിമാരെ പുറത്താക്കാന്‍ ഗവര്‍ണര്‍ക്ക് അധികാരമില്ല, ആരിഫ് മുഹമ്മദ് ഖാന്റെ പ്രസ്താവനയ്‌ക്കെതിരെ സിപിഎം കേന്ദ്ര നേതൃത്വം

> **Lead Summary:** **ന്യൂഡല്‍ഹി:** ഗവര്‍ണര്‍ സ്ഥാനത്തിന്റെ അന്തസ് കുറച്ച് കാണിക്കുന്ന രീതിയില്‍ പെരുമാറിയാല്‍ മന്ത്രിസ്ഥാനം അടക്കം പിന്‍വലിക്കുമെന്ന ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ പ്രസ്താവനയ്‌ക്കെതിരെ സിപിഎം കേന്ദ്ര നേതൃത്വം. മന്ത്രിമാരെ പുറത്താക്കാന്‍ ഭരണഘടന ഗവര്‍ണര്‍ക്ക് അധികാരം നല്‍കുന്നില്ല. പ്രസ്താവനയിലൂടെ ഗവര്‍ണറുടെ രാഷ്ട്രീയ പക്ഷപാതിത്വം വ്യക്തമായി. ജനാധിപത്യ വിരുദ്ധവും ഭരണഘടനാ വിരുദ്ധവുമായ പ്രസ്താവന നടത്തുന്ന ഗവര്‍ണറെ തടയാന്‍ രാഷ്ട്രപതി ഇടപെടണമെന്നും സിപിഎം പൊളിറ്റ് ബ്യൂറോ ആവശ്യപ്പെട്ടു. ഗവര്‍ണര്‍ വഹിക്കുന്ന ഭരണഘടനാ പദവിയുടെ അന്തസ്സിന് യോജിക്കുന്ന വിധത്തിലല്ല പെരുമാറുന്നതെന്ന് സിപിഎം പൊളിറ്റ് ബ്യൂറോ വാര്‍ത്താക്കുറിപ്പില്‍ കുറ്റപ്പെടുത്തി. തെറ്റായ പ്രവണതയുണ്ടാക്കാനാണ് ഗവര്‍ണറുടെ ശ്രമമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ പ്രതികരിച്ചു. മുഖ്യമന്ത്രിയുടെ ശുപാര്‍ശ അനുസരിച്ചു മാത്രമേ മന്ത്രിയെ നിയമിക്കാനാകു. മന്ത്രിമാരെ തിരിച്ചു വിളിക്കാന്‍ ഒരു ഗവര്‍ണര്‍ക്കും അധികാരമില്ല. ആര്‍എസ്എസ് നയം നടപ്പാക്കാന്‍ ഗവര്‍ണര്‍ ശ്രമിക്കുന്നു എന്നു കരുതിയാല്‍ തെറ്റില്ല. ഗവര്‍ണറുടെ നിലപാടുകളോട് എല്‍ഡിഎഫ് വിധേയപ്പെടില്ലെന്നും എം വി ഗോവിന്ദന്‍ പറഞ്ഞു. പദവിക്കും പ്രായത്തിനും അനുസരിച്ചുള്ള പക്വത ഗവര്‍ണര്‍ കാണിക്കണമെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ ഇ.പി. ജയരാജന്‍ പറഞ്ഞു.

## Article Content

**ന്യൂഡല്‍ഹി:** ഗവര്‍ണര്‍ സ്ഥാനത്തിന്റെ അന്തസ് കുറച്ച് കാണിക്കുന്ന രീതിയില്‍ പെരുമാറിയാല്‍ മന്ത്രിസ്ഥാനം അടക്കം പിന്‍വലിക്കുമെന്ന ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ പ്രസ്താവനയ്‌ക്കെതിരെ സിപിഎം കേന്ദ്ര നേതൃത്വം. മന്ത്രിമാരെ പുറത്താക്കാന്‍ ഭരണഘടന ഗവര്‍ണര്‍ക്ക് അധികാരം നല്‍കുന്നില്ല. പ്രസ്താവനയിലൂടെ ഗവര്‍ണറുടെ രാഷ്ട്രീയ പക്ഷപാതിത്വം വ്യക്തമായി. ജനാധിപത്യ വിരുദ്ധവും ഭരണഘടനാ വിരുദ്ധവുമായ പ്രസ്താവന നടത്തുന്ന ഗവര്‍ണറെ തടയാന്‍ രാഷ്ട്രപതി ഇടപെടണമെന്നും സിപിഎം പൊളിറ്റ് ബ്യൂറോ ആവശ്യപ്പെട്ടു. ഗവര്‍ണര്‍ വഹിക്കുന്ന ഭരണഘടനാ പദവിയുടെ അന്തസ്സിന് യോജിക്കുന്ന വിധത്തിലല്ല പെരുമാറുന്നതെന്ന് സിപിഎം പൊളിറ്റ് ബ്യൂറോ വാര്‍ത്താക്കുറിപ്പില്‍ കുറ്റപ്പെടുത്തി. തെറ്റായ പ്രവണതയുണ്ടാക്കാനാണ് ഗവര്‍ണറുടെ ശ്രമമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ പ്രതികരിച്ചു. മുഖ്യമന്ത്രിയുടെ ശുപാര്‍ശ അനുസരിച്ചു മാത്രമേ മന്ത്രിയെ നിയമിക്കാനാകു. മന്ത്രിമാരെ തിരിച്ചു വിളിക്കാന്‍ ഒരു ഗവര്‍ണര്‍ക്കും അധികാരമില്ല. ആര്‍എസ്എസ് നയം നടപ്പാക്കാന്‍ ഗവര്‍ണര്‍ ശ്രമിക്കുന്നു എന്നു കരുതിയാല്‍ തെറ്റില്ല. ഗവര്‍ണറുടെ നിലപാടുകളോട് എല്‍ഡിഎഫ് വിധേയപ്പെടില്ലെന്നും എം വി ഗോവിന്ദന്‍ പറഞ്ഞു. പദവിക്കും പ്രായത്തിനും അനുസരിച്ചുള്ള പക്വത ഗവര്‍ണര്‍ കാണിക്കണമെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ ഇ.പി. ജയരാജന്‍ പറഞ്ഞു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/74965/cpm-against-governer)