---
title: "കിണറ്റില്‍ വീണ യുവതിയെ തളിപ്പറമ്പ് അഗ്നിശമനസേന രക്ഷപ്പെടുത്തി"
english_title: "thalipparamb fire and rescue"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/74921/thalipparamb-fire-and-rescue"
published_at: "2022-10-17T14:56:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/634d1fe30a226_vac.jpg"
keywords: []
---

# കിണറ്റില്‍ വീണ യുവതിയെ തളിപ്പറമ്പ് അഗ്നിശമനസേന രക്ഷപ്പെടുത്തി

> **Lead Summary:** **തളിപ്പറമ്പ്: **അബദ്ധത്തില്‍ കിണറ്റില്‍ വീണ യുവതിയെ തളിപ്പറമ്പ് അഗ്നിശമനസേന രക്ഷപ്പെടുത്തി. കാക്കാഞ്ചാലിലെ എ.കെ.ഹംസയുടെ മകള്‍ മര്‍വ ഷഹനാസ് ആണ് ഇന്നലെ ഉച്ചക്ക് ഒന്നേമുക്കാലോടെ വീട്ടുകിണറ്റില്‍ വീണത്. കിണറിന്റെ കപ്പിയില്‍ കയര്‍ കുടുങ്ങിയത് വേര്‍പെടുത്താന്‍ ശ്രമിക്കുന്നതിനിടയിലാണ് അബദ്ധത്തില്‍ അറുപതടിയോളം ആഴമുള്ളതും 15 അടി വെള്ളമുള്ളതുമായ കിണറിലേക്ക് വീണത്. വിവരമറിഞ്ഞ് തളിപ്പറമ്പ് അഗ്നിശമനനിലയം സ്റ്റേഷന്‍ ഓഫീസര്‍ സി.പി.രാജേഷിന്റെ നേതൃത്വത്തിലെത്തിയ സംഘത്തിലെ ഫയര്‍ ആന്റ് റെസ്‌ക്യൂ ഓഫീസര്‍ എ.എഫ്.ഷിജോയാണ് കിണറിലിറങ്ങി മര്‍വ ഷഹനാസിനെ രക്ഷപ്പെടുത്തിയത്. ഫയര്‍ ആന്റ് റെസക്യൂ ഓഫീസര്‍മാരായ സി.വി.ബാലചന്ദ്രന്‍, ടി.വിജയ്, ബിജു, ഷജില്‍ കുമാര്‍ മിന്നാടന്‍, ഹോംഗാര്‍ഡുമാരായ തോമസ്മാത്യു, ധനഞ്ജയന്‍ എന്നിവരും അഗ്നിശമനസേനാ സംഘത്തില്‍ ഉണ്ടായിരുന്നു.

## Article Content

**തളിപ്പറമ്പ്: **അബദ്ധത്തില്‍ കിണറ്റില്‍ വീണ യുവതിയെ തളിപ്പറമ്പ് അഗ്നിശമനസേന രക്ഷപ്പെടുത്തി. കാക്കാഞ്ചാലിലെ എ.കെ.ഹംസയുടെ മകള്‍ മര്‍വ ഷഹനാസ് ആണ് ഇന്നലെ ഉച്ചക്ക് ഒന്നേമുക്കാലോടെ വീട്ടുകിണറ്റില്‍ വീണത്. കിണറിന്റെ കപ്പിയില്‍ കയര്‍ കുടുങ്ങിയത് വേര്‍പെടുത്താന്‍ ശ്രമിക്കുന്നതിനിടയിലാണ് അബദ്ധത്തില്‍ അറുപതടിയോളം ആഴമുള്ളതും 15 അടി വെള്ളമുള്ളതുമായ കിണറിലേക്ക് വീണത്. വിവരമറിഞ്ഞ് തളിപ്പറമ്പ് അഗ്നിശമനനിലയം സ്റ്റേഷന്‍ ഓഫീസര്‍ സി.പി.രാജേഷിന്റെ നേതൃത്വത്തിലെത്തിയ സംഘത്തിലെ ഫയര്‍ ആന്റ് റെസ്‌ക്യൂ ഓഫീസര്‍ എ.എഫ്.ഷിജോയാണ് കിണറിലിറങ്ങി മര്‍വ ഷഹനാസിനെ രക്ഷപ്പെടുത്തിയത്. ഫയര്‍ ആന്റ് റെസക്യൂ ഓഫീസര്‍മാരായ സി.വി.ബാലചന്ദ്രന്‍, ടി.വിജയ്, ബിജു, ഷജില്‍ കുമാര്‍ മിന്നാടന്‍, ഹോംഗാര്‍ഡുമാരായ തോമസ്മാത്യു, ധനഞ്ജയന്‍ എന്നിവരും അഗ്നിശമനസേനാ സംഘത്തില്‍ ഉണ്ടായിരുന്നു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/74921/thalipparamb-fire-and-rescue)