---
title: "പരിയാരത്ത് പെൺകുട്ടിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമം രണ്ടുപേർക്കെതിരെ അന്വേഷണം ഊർജിതം"
english_title: "kidnap attempt"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/74915/kidnap-attempt"
published_at: "2022-10-17T14:18:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/634d170add9f7_news-card.jpg"
keywords: []
---

# പരിയാരത്ത് പെൺകുട്ടിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമം രണ്ടുപേർക്കെതിരെ അന്വേഷണം ഊർജിതം

> **Lead Summary:** കടയിൽ നിൽക്കുകയായിരുന്ന പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ കാറിലെത്തിയ സംഘം തട്ടികൊണ്ടു പോകാൻ ശ്രമം.പരാതിയിൽ രണ്ടു പേർക്കെതിരെ കേസ്.ഇക്കഴിഞ്ഞ ശനിയാഴ്ച ദിവസം ഉച്ചക്ക് പരിയാരം കുളപ്പുറത്താണ് സംഭവം. കടയിൽ ഇരുത്തി ബന്ധു പുറത്തു പോയ സമയത്ത് അതുവഴി കാറിലെത്തിയ രണ്ടംഗസംഘം കടയിൽ കയറി പൈസ കൊടുത്ത് കുട്ടിയോട് മിഠായി വാങ്ങിക്കുകയും പിന്നീട് കൈയിൽ പിടിച്ച് ബലമായി കാറിൽ കയറ്റി കൊണ്ടുപോകാനും ശ്രമിച്ചു.കുട്ടി ബഹളം വെച്ചതോടെയാണ് പിടി വിട്ട് സംഘം കാറിൽ രക്ഷപ്പെട്ടത്. തുടർന്ന് ബന്ധുക്കളോടും നാട്ടുകാരോടും കുട്ടി വിവരം പറയുകയായിരുന്നു.പരിയാരം പോലീസിൽ വിവരമറിയിച്ചതിനെ തുടർന്ന് സ്ഥലത്തെത്തിയ പോലീസ് പെൺകുട്ടിയുടെ മൊഴി രേഖപ്പെടുത്തുകയും കേസെടുത്ത് അന്വേഷണം ഊർജിതമാക്കി.പ്രദേശത്തെ കെട്ടിടത്തിലും റോഡരികിലെ വീടുകളിലും സ്ഥാപിച്ച നിരീക്ഷണ ക്യാമറകൾ പോലീസ് പരിശോധിച്ചു തുടങ്ങി.

## Article Content

കടയിൽ നിൽക്കുകയായിരുന്ന പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ കാറിലെത്തിയ സംഘം തട്ടികൊണ്ടു പോകാൻ ശ്രമം.പരാതിയിൽ രണ്ടു പേർക്കെതിരെ കേസ്.ഇക്കഴിഞ്ഞ ശനിയാഴ്ച ദിവസം ഉച്ചക്ക് പരിയാരം കുളപ്പുറത്താണ് സംഭവം. കടയിൽ ഇരുത്തി ബന്ധു പുറത്തു പോയ സമയത്ത് അതുവഴി കാറിലെത്തിയ രണ്ടംഗസംഘം കടയിൽ കയറി പൈസ കൊടുത്ത് കുട്ടിയോട് മിഠായി വാങ്ങിക്കുകയും പിന്നീട് കൈയിൽ പിടിച്ച് ബലമായി കാറിൽ കയറ്റി കൊണ്ടുപോകാനും ശ്രമിച്ചു.കുട്ടി ബഹളം വെച്ചതോടെയാണ് പിടി വിട്ട് സംഘം കാറിൽ രക്ഷപ്പെട്ടത്. തുടർന്ന് ബന്ധുക്കളോടും നാട്ടുകാരോടും കുട്ടി വിവരം പറയുകയായിരുന്നു.പരിയാരം പോലീസിൽ വിവരമറിയിച്ചതിനെ തുടർന്ന് സ്ഥലത്തെത്തിയ പോലീസ് പെൺകുട്ടിയുടെ മൊഴി രേഖപ്പെടുത്തുകയും കേസെടുത്ത് അന്വേഷണം ഊർജിതമാക്കി.പ്രദേശത്തെ കെട്ടിടത്തിലും റോഡരികിലെ വീടുകളിലും സ്ഥാപിച്ച നിരീക്ഷണ ക്യാമറകൾ പോലീസ് പരിശോധിച്ചു തുടങ്ങി.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/74915/kidnap-attempt)