---
title: "മുസ്‌ലിം ലീഗ് മെമ്പര്‍ഷിപ്പ് കാമ്പയിന്‍ നവംബര്‍ ഒന്ന് മുതല്‍ 30 വരെ"
english_title: "muslim league membership"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/74892/muslim-league-membership"
published_at: "2022-10-17T12:53:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/634d0300c92eb_flag.jpg"
keywords: []
---

# മുസ്‌ലിം ലീഗ് മെമ്പര്‍ഷിപ്പ് കാമ്പയിന്‍ നവംബര്‍ ഒന്ന് മുതല്‍ 30 വരെ

> **Lead Summary:** **കൊച്ചി: **മുസ്‌ലിം ലീഗ് ആശയവും, ഭരണഘടനയും, നയവും അംഗീകരിക്കുന്നവര്‍ക്ക് പാര്‍ട്ടിയില്‍ അംഗത്വം നല്‍കുമെന്ന് സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ.പി.എം.എ.സലാം. മുസ്‌ലിം ലീഗ് മെമ്പര്‍ഷിപ്പ് കാമ്പയിന്‍ സംസ്ഥാന തല ഉദ്ഘാടനം എറണാകുളത്ത് നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. നവംബര്‍ ഒന്ന് മുതല്‍ 30 വരെ മെമ്പര്‍ഷിപ്പ് കാമ്പയിന്‍ നടത്തും. ഡിസംബറില്‍ ശാഖാ കമ്മിറ്റികളും പഞ്ചായത്ത്തല കമ്മിറ്റികളും ജനുവരിയില്‍ നിയോജക മണ്ഡലം, ജില്ലാതല കമ്മിറ്റികളും, ഫെബ്രുവരിയില്‍ സംസ്ഥാന കമ്മിറ്റിയും നിലവില്‍ വരുമെന്ന് പി.എം.എ സലാം പറഞ്ഞു. ജില്ലാ പ്രസിഡന്റ് കെ.എം അബ്ദുല്‍ മജീദ് അധ്യക്ഷത വഹിച്ചു. സംസ്ഥാന തിരഞ്ഞെടുപ്പ് സമിതി കണ്‍വീനര്‍ അബ്ദുറഹ്മാന്‍ കല്ലായി, മഞ്ഞളാംകുഴി അലി എം.എല്‍.എ, അഹമ്മദ് കുട്ടി ഉണ്ണിക്കുളം, മുന്‍ മന്ത്രി വി.കെ.ഇബ്രാഹിംകുഞ്ഞ്, ജില്ലാ ജനറല്‍ സെക്രട്ടറി പാറക്കാട്ട് ഹംസ, സെക്രട്ടറി വി.എസ്.അബ്ദുറഹ്മാന്‍ പ്രസംഗിച്ചു. നിയോജക മണ്ഡലം തല റിട്ടേണിംഗ് ഓഫീസര്‍മാരെയും യോഗം തിരഞ്ഞെടുത്തു. ഈ മാസം 26 നകം നിയോജക മണ്ഡലം തല കാമ്പയിന് രൂപം നല്‍കും.

## Article Content

**കൊച്ചി: **മുസ്‌ലിം ലീഗ് ആശയവും, ഭരണഘടനയും, നയവും അംഗീകരിക്കുന്നവര്‍ക്ക് പാര്‍ട്ടിയില്‍ അംഗത്വം നല്‍കുമെന്ന് സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ.പി.എം.എ.സലാം. മുസ്‌ലിം ലീഗ് മെമ്പര്‍ഷിപ്പ് കാമ്പയിന്‍ സംസ്ഥാന തല ഉദ്ഘാടനം എറണാകുളത്ത് നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. നവംബര്‍ ഒന്ന് മുതല്‍ 30 വരെ മെമ്പര്‍ഷിപ്പ് കാമ്പയിന്‍ നടത്തും. ഡിസംബറില്‍ ശാഖാ കമ്മിറ്റികളും പഞ്ചായത്ത്തല കമ്മിറ്റികളും ജനുവരിയില്‍ നിയോജക മണ്ഡലം, ജില്ലാതല കമ്മിറ്റികളും, ഫെബ്രുവരിയില്‍ സംസ്ഥാന കമ്മിറ്റിയും നിലവില്‍ വരുമെന്ന് പി.എം.എ സലാം പറഞ്ഞു. ജില്ലാ പ്രസിഡന്റ് കെ.എം അബ്ദുല്‍ മജീദ് അധ്യക്ഷത വഹിച്ചു. സംസ്ഥാന തിരഞ്ഞെടുപ്പ് സമിതി കണ്‍വീനര്‍ അബ്ദുറഹ്മാന്‍ കല്ലായി, മഞ്ഞളാംകുഴി അലി എം.എല്‍.എ, അഹമ്മദ് കുട്ടി ഉണ്ണിക്കുളം, മുന്‍ മന്ത്രി വി.കെ.ഇബ്രാഹിംകുഞ്ഞ്, ജില്ലാ ജനറല്‍ സെക്രട്ടറി പാറക്കാട്ട് ഹംസ, സെക്രട്ടറി വി.എസ്.അബ്ദുറഹ്മാന്‍ പ്രസംഗിച്ചു. നിയോജക മണ്ഡലം തല റിട്ടേണിംഗ് ഓഫീസര്‍മാരെയും യോഗം തിരഞ്ഞെടുത്തു. ഈ മാസം 26 നകം നിയോജക മണ്ഡലം തല കാമ്പയിന് രൂപം നല്‍കും.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/74892/muslim-league-membership)