---
title: "പറശ്ശിനി മടപ്പുരയിൽ നിർത്തിവെച്ച പതിവുചടങ്ങുകൾ ഭാഗികമായി പുനരാരംഭിച്ചു."
english_title: "The regular ceremonies stopped at the Parassini Madappura were partially resumed."
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/7478/the-regular-ceremonies-stopped-at-the-parassini-madappura-were-partially-resumed"
published_at: "2021-10-27T14:33:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/617915ecb89c7_ce59459d-4700-4069-be8c-cab52cbbb0ac.jpg"
keywords: []
---

# പറശ്ശിനി മടപ്പുരയിൽ നിർത്തിവെച്ച പതിവുചടങ്ങുകൾ ഭാഗികമായി പുനരാരംഭിച്ചു.

> **Lead Summary:** **പറശ്ശിനിക്കടവ്: **കോവിഡ് പശ്ചാത്തലത്തിൽ പറശ്ശിനി മടപ്പുരയിൽ നിർത്തിവെച്ച പതിവുചടങ്ങുകൾ ഭാഗികമായി പുനരാരംഭിച്ചു. പത്താമുദയത്തിന്റെ മുന്നോടിയായുള്ള പുത്തരി വെള്ളാട്ടം ചൊവ്വാഴ്ച വൈകിട്ട് നടന്നു.

## Article Content

**പറശ്ശിനിക്കടവ്: **കോവിഡ് പശ്ചാത്തലത്തിൽ പറശ്ശിനി മടപ്പുരയിൽ നിർത്തിവെച്ച പതിവുചടങ്ങുകൾ ഭാഗികമായി പുനരാരംഭിച്ചു. പത്താമുദയത്തിന്റെ മുന്നോടിയായുള്ള പുത്തരി വെള്ളാട്ടം ചൊവ്വാഴ്ച വൈകിട്ട് നടന്നു.

പുത്തരി ഉത്സവംവരെ ഇനി ഞായറാഴ്ച ഒഴികെയുള്ള ദിവസങ്ങളിൽ വൈകിട്ട് മൂന്നുമുതൽ അഞ്ചുവരെ മുത്തപ്പൻ വെള്ളാട്ടം ഉണ്ടാകും. ബുധനാഴ്ച വൈകിട്ട് ഏഴിനുശേഷം ഭഗവതികലശം നടക്കും. ഡിസംബർ രണ്ടിന് പുത്തരി തിരുവപ്പന ഉത്സവ കൊടിയേറ്റത്തിന്റെ ഭാഗമായുള്ള വിവിധ ചടങ്ങുകളും വിവിധ ദിവസങ്ങളിലായി നടക്കും.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/7478/the-regular-ceremonies-stopped-at-the-parassini-madappura-were-partially-resumed)