---
title: "ഗാർഹിക പീഡനം: കുപ്പം സ്വദേശിനിയുടെ പരാതിയിൽ യുവാവിനെതിരെ കേസ്"
english_title: "domestic violance"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/74774/domestic-violance"
published_at: "2022-10-16T14:56:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/634bce667f02d_vac.jpg"
keywords: []
---

# ഗാർഹിക പീഡനം: കുപ്പം സ്വദേശിനിയുടെ പരാതിയിൽ യുവാവിനെതിരെ കേസ്

> **Lead Summary:** **തളിപ്പറമ്പ്: **വിവാഹ ശേഷം സ്വർണവും പണവും ആവശ്യപ്പെട്ട് പീഡിപ്പിച്ചെന്ന കുപ്പം സ്വദേശിനിയുടെ പരാതിയില്‍ ഭര്‍ത്താവിനെതിരെ ഗാർഹികപീഡന നിയമപ്രകാരം തളിപ്പറമ്പ് പൊലീസ് കേസ് എടുത്തു. കുപ്പം കൊപ്രക്കളത്തെ ഫാത്തിമത്തുല്‍ ഷിഫാനയുടെ പരാതിയിൽ അമ്മാനപ്പാറയിലെ ആലിയുടെ മകന്‍ അബ്ദുള്‍സമദിനെതിരെയാണ് കേസ്. 2017 ഏപ്രില്‍ 19 ന് വിവാഹിതരായ നാള്‍ മുതല്‍ തന്നെ കൂടുതല്‍ സ്വര്‍ണവും പണവും ആവശ്യപ്പെട്ട് ശാരീരികമായും മാനസികമായും പീഡിപ്പിച്ചു തുടങ്ങിയ ഭര്‍ത്താവ് ഒക്ടോബര്‍ 15 ന് രാവിലെ ഷിഫാനയുടെ വീട്ടില്‍ വെച്ച് മര്‍ദ്ദിച്ച് പരിക്കേല്‍പ്പിച്ചതായ പരാതിയിലാണ് പോലീസ് കേസെടുത്തത്.

## Article Content

**തളിപ്പറമ്പ്: **വിവാഹ ശേഷം സ്വർണവും പണവും ആവശ്യപ്പെട്ട് പീഡിപ്പിച്ചെന്ന കുപ്പം സ്വദേശിനിയുടെ പരാതിയില്‍ ഭര്‍ത്താവിനെതിരെ ഗാർഹികപീഡന നിയമപ്രകാരം തളിപ്പറമ്പ് പൊലീസ് കേസ് എടുത്തു. കുപ്പം കൊപ്രക്കളത്തെ ഫാത്തിമത്തുല്‍ ഷിഫാനയുടെ പരാതിയിൽ അമ്മാനപ്പാറയിലെ ആലിയുടെ മകന്‍ അബ്ദുള്‍സമദിനെതിരെയാണ് കേസ്. 2017 ഏപ്രില്‍ 19 ന് വിവാഹിതരായ നാള്‍ മുതല്‍ തന്നെ കൂടുതല്‍ സ്വര്‍ണവും പണവും ആവശ്യപ്പെട്ട് ശാരീരികമായും മാനസികമായും പീഡിപ്പിച്ചു തുടങ്ങിയ ഭര്‍ത്താവ് ഒക്ടോബര്‍ 15 ന് രാവിലെ ഷിഫാനയുടെ വീട്ടില്‍ വെച്ച് മര്‍ദ്ദിച്ച് പരിക്കേല്‍പ്പിച്ചതായ പരാതിയിലാണ് പോലീസ് കേസെടുത്തത്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/74774/domestic-violance)