---
title: "കോഴിക്കോട് ബിജെപി പ്രവര്‍ത്തകൻ്റെ വീടിന് നേരെ ബോംബേറ്"
english_title: "bomb blast perambra"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/74726/bomb-blast-perambra"
published_at: "2022-10-16T09:28:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/634b817dc4f8c_vac.jpg"
keywords: []
---

# കോഴിക്കോട് ബിജെപി പ്രവര്‍ത്തകൻ്റെ വീടിന് നേരെ ബോംബേറ്

> **Lead Summary:** **കോഴിക്കോട്: **പേരാമ്പ്രയ്ക്ക് അടുത്ത് പാലേരിയിൽ ബിജെപി പ്രവ‍‍ര്‍ത്തകൻ്റെ വീടിന് നേരെ ബോംബേറ്. ഇന്ന് പുല‍ര്‍ച്ചെ 12.40-ഓടെയായിരുന്നു സംഭവം. ബിജെപി പ്രവ‍ര്‍ത്തകനായ ശ്രീനിവാസൻ എന്നയാളുടെ വീടാണ് ആക്രമിക്കപ്പെട്ടത്. അപകടത്തിൽ വീടിന് തകരാ‍ര്‍ സംഭവിച്ചിട്ടുണ്ട്. എന്നാൽ ആര്‍ക്കും പരിക്കേറ്റിട്ടില്ല.കഴിഞ്ഞ കുറച്ചു നാളുകളായി പ്രദേശത്ത് സിപിഎം – ബിജെപി സംഘ‍ര്‍ഷം നിലനിൽക്കുന്നുണ്ട്. പൊലീസ് സ്ഥലത്ത് എത്തി പരിശോധന നടത്തുകയാണ്. അതിനിടെ കോഴിക്കോട് കക്കോടി മോരിക്കരയിൽ ഗാന്ധിജിയുടെ പ്രതിമ തകർത്ത നിലയിൽ . ഈ സ്ഥലത്ത് രണ്ട് പേർ തമ്മിൽ വസ്തു തർക്കം നിലനിന്നിരുന്നു. ചേവായൂർ പൊലീസ് അന്വേഷണം തുടങ്ങി. പ്രതിമയുടെ തല തകർത്ത നിലയിലാണ്. സംഭവത്തിനു പിന്നിൽ രാഷ്ട്രീയമില്ലെന്നാണ് പൊലീസ് നൽകുന്ന സൂചന.

## Article Content

**കോഴിക്കോട്: **പേരാമ്പ്രയ്ക്ക് അടുത്ത് പാലേരിയിൽ ബിജെപി പ്രവ‍‍ര്‍ത്തകൻ്റെ വീടിന് നേരെ ബോംബേറ്. ഇന്ന് പുല‍ര്‍ച്ചെ 12.40-ഓടെയായിരുന്നു സംഭവം. ബിജെപി പ്രവ‍ര്‍ത്തകനായ ശ്രീനിവാസൻ എന്നയാളുടെ വീടാണ് ആക്രമിക്കപ്പെട്ടത്. അപകടത്തിൽ വീടിന് തകരാ‍ര്‍ സംഭവിച്ചിട്ടുണ്ട്. എന്നാൽ ആര്‍ക്കും പരിക്കേറ്റിട്ടില്ല.കഴിഞ്ഞ കുറച്ചു നാളുകളായി പ്രദേശത്ത് സിപിഎം – ബിജെപി സംഘ‍ര്‍ഷം നിലനിൽക്കുന്നുണ്ട്. പൊലീസ് സ്ഥലത്ത് എത്തി പരിശോധന നടത്തുകയാണ്. അതിനിടെ കോഴിക്കോട് കക്കോടി മോരിക്കരയിൽ ഗാന്ധിജിയുടെ പ്രതിമ തകർത്ത നിലയിൽ . ഈ സ്ഥലത്ത് രണ്ട് പേർ തമ്മിൽ വസ്തു തർക്കം നിലനിന്നിരുന്നു. ചേവായൂർ പൊലീസ് അന്വേഷണം തുടങ്ങി. പ്രതിമയുടെ തല തകർത്ത നിലയിലാണ്. സംഭവത്തിനു പിന്നിൽ രാഷ്ട്രീയമില്ലെന്നാണ് പൊലീസ് നൽകുന്ന സൂചന.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/74726/bomb-blast-perambra)