---
title: "'ഹാപ്പിനസ് ഫെസ്റ്റിവൽ'; സോഷ്യൽ മീഡിയ പേജുകളുടെ പ്രകാശനം ഒക്ടോബർ 17ന് "
english_title: "happiness festival"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/74725/happiness-festival"
published_at: "2022-10-16T09:12:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/634b7dc3d85c9_news-card.jpg"
keywords: []
---

# 'ഹാപ്പിനസ് ഫെസ്റ്റിവൽ'; സോഷ്യൽ മീഡിയ പേജുകളുടെ പ്രകാശനം ഒക്ടോബർ 17ന് 

> **Lead Summary:** കലാ, സാംസ്കാരിക, വിനോദ, വിജ്ഞാന വിരുന്നൊരുക്കുന്ന നാടിന്റെ ജനകീയോത്സവം 'ഹാപ്പിനസ് ഫെസ്റ്റിവൽ' 2022 ഡിസംബർ 22 മുതൽ 31 വരെ കണ്ണൂർ ഗവ.എൻജിനിയറിംഗ് കോളേജിൽ നടക്കുകയാണ്. ഫെസ്റ്റിവലിന്റെ വെബ്സെെറ്റ്, സോഷ്യൽ മീഡിയ പേജുകളുടെ പ്രകാശനം ഒക്ടോബർ 17ന് തിങ്കളാഴ്ച വെെകിട്ട് 3ന് ഡോ.വി.ശിവദാസൻ.എം.പി നിർവ്വഹിക്കും. പ്രശസ്ത ചലച്ചിത്രതാരം നിർമ്മൽ പാലാഴി മുഖ്യതിഥിയാകും. എക്സിബിഷനുകൾ, അന്താരാഷ്ട്ര ചലച്ചിത്രമേള, മ്യൂസിക് ബാന്റ്, ഫ്ലവർഷോ, ഫാഷൻ ഷോ, ചിൽഡ്രൺസ് അമ്യൂസ്മെന്റ് പാർക്ക്, ഫുഡ് കോർട്ട്, ഫോക് കലാപ്രകടനങ്ങൾ, കായിക മത്സരങ്ങൾ, അഗ്രികൾച്ചറൽ ഫെസ്റ്റിവൽ, ബുക്ക് ഫെസ്റ്റിവൽ, നാടകം, സാംസ്കാരിക സമ്മേളനം തുടങ്ങിയവയാണ് ഹാപ്പിനസ് ഫെസ്റ്റിവലിന്റെ മുഖ്യആകർഷണങ്ങൾ.

## Article Content

കലാ, സാംസ്കാരിക, വിനോദ, വിജ്ഞാന വിരുന്നൊരുക്കുന്ന നാടിന്റെ ജനകീയോത്സവം 'ഹാപ്പിനസ് ഫെസ്റ്റിവൽ' 2022 ഡിസംബർ 22 മുതൽ 31 വരെ കണ്ണൂർ ഗവ.എൻജിനിയറിംഗ് കോളേജിൽ നടക്കുകയാണ്. ഫെസ്റ്റിവലിന്റെ വെബ്സെെറ്റ്, സോഷ്യൽ മീഡിയ പേജുകളുടെ പ്രകാശനം ഒക്ടോബർ 17ന് തിങ്കളാഴ്ച വെെകിട്ട് 3ന് ഡോ.വി.ശിവദാസൻ.എം.പി നിർവ്വഹിക്കും. പ്രശസ്ത ചലച്ചിത്രതാരം നിർമ്മൽ പാലാഴി മുഖ്യതിഥിയാകും. എക്സിബിഷനുകൾ, അന്താരാഷ്ട്ര ചലച്ചിത്രമേള, മ്യൂസിക് ബാന്റ്, ഫ്ലവർഷോ, ഫാഷൻ ഷോ, ചിൽഡ്രൺസ് അമ്യൂസ്മെന്റ് പാർക്ക്, ഫുഡ് കോർട്ട്, ഫോക് കലാപ്രകടനങ്ങൾ, കായിക മത്സരങ്ങൾ, അഗ്രികൾച്ചറൽ ഫെസ്റ്റിവൽ, ബുക്ക് ഫെസ്റ്റിവൽ, നാടകം, സാംസ്കാരിക സമ്മേളനം തുടങ്ങിയവയാണ് ഹാപ്പിനസ് ഫെസ്റ്റിവലിന്റെ മുഖ്യആകർഷണങ്ങൾ.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/74725/happiness-festival)