---
title: "പിലാത്തറയിൽ ഗതാഗത പരിഷ്ക്കരണം തുടങ്ങി, എം വിജിൽ എംഎൽഎ പ്രവർത്തനങ്ങൾ വിലയിരുത്തി"
english_title: "m vijin m l a"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/74677/m-vijin-m-l-a"
published_at: "2022-10-15T19:03:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/634ab6da645f2_vac.jpg"
keywords: []
---

# പിലാത്തറയിൽ ഗതാഗത പരിഷ്ക്കരണം തുടങ്ങി, എം വിജിൽ എംഎൽഎ പ്രവർത്തനങ്ങൾ വിലയിരുത്തി

> **Lead Summary:** പിലാത്തറ ടൗണിലെ ഗതാഗത കുരുക്ക് പരിഹരിക്കുന്നതിനുള്ള നടപടിക്ക് തുടക്കമായി. എം വിജിൽ എംഎൽഎയുടെ നേതൃത്വത്തിൽ പ്രവർത്തനങ്ങൾ വിലയിരുത്തി പിലാത്തറ ടൗണിലെ ഗതാഗത കുരുക്ക് പരിഹരിക്കാൻ നേരത്തെ എം വിജിൻ എം എൽ എ യുടെ അധ്യക്ഷതയിൽ യോഗം ചേർന്നിരുന്നു. പ്രസ്തുത യോഗത്തിൽ എടുത്ത തീരുമാനങ്ങൾക്കാണ് തുടക്കമായത്. പിലാത്തറ ടൗണിലും, മാതമംഗലം റോഡിലും, ദേശീയപാതയിലും അനിയന്ത്രിതമായി വാഹനങ്ങൾ പാർക്ക് ചെയ്യുന്നത് വലിയ അപകടങ്ങൾക്കും, ഗതാഗതകുരുക്കിനും ഇടയാകുന്നുണ്ട്. ഇത് ജനങ്ങൾക്ക് ഏറെ പ്രയാസം ഉണ്ടാക്കുകയാണ്. ബസ്റ്റാൻ്റ് ഉൾപ്പടെയുള്ള സ്ഥലങ്ങളിൽ അനധികൃതമായി വാഹനങ്ങൾ പാർക്ക് ചെയ്യുന്നത് മൂലം ബസ് സ്റ്റാൻ്റിലേക്ക് പ്രവേശിക്കുന്ന ബസുകൾക്കും യാത്രക്കാർക്കും വലിയ പ്രയാസമാണ് ഉണ്ടാക്കുന്നത്. ദേശീയപാതയുടെ പ്രവൃത്തി പുരോഗമിക്കുകയാണ്. ഇതിൻ്റെ ഭാഗമായി ദേശീയപാതയിലുള്ള അനധികൃത പാർക്കിങ്ങും ദേശീയ പാതയുടെ പ്രവൃത്തിയെ ബാധിക്കുന്നതോടൊപ്പം ഗതാഗതകുരുക്കും ഉണ്ടാക്കുന്നുണ്ട്. ഇതിന് പരിഹാരം കാണുന്നതിനാണ് ഗതാഗത പരിഷ്ക്കരണങ്ങൾ നടപ്പിലക്കുന്നത്. ഇതിന്റെ ഭാഗമായി പിലാത്തറ ബസ്റ്റാൻ്റിലെ മുഴുവൻ അനധികൃത വാഹന പാർക്കിംഗും ദേശീയപാതയുടെ ഇരു വശവും, ദേശീയപാതയിൽ നിന്നും ചെറുതാഴം ബേങ്ക് ഹെഡാഫീസ് വരെയുള്ള ഇരുഭാഗത്തും പഴയങ്ങാടി റോഡിലുമുള്ള അനധികൃത വാഹന പാർക്കിങ്ങും ഒഴിവാക്കും. ഈ മേഖലയിൽ നോ പാർക്കിംഗ് ബോർഡുകൾ സ്ഥാപിച്ചു. പിലാത്തറ ടൗണിൽ എത്തിചേരുന്നവർക്ക് വാഹന പാർക്കിംഗ് സൗകര്യം ഒരുക്കുന്നതിനായി പേ പാർക്കിംഗ് സംവിധാനം ഒരാഴ്ചക്കകം സജ്ജമാകും. ഇതിനായി സ്ഥലം കണ്ടെത്തി. ഇരുചക്ര വാഹനങ്ങൾ ചെറുതാഴം ബാങ്കിന് മുന്നിലുള്ള റോഡിന് സമന്തരമായ സ്ഥലവും പാർക്കിങ്ങ് സൗകര്യത്തിനായി പ്രയോജനപ്പെടുത്താവുന്നതാണ്. നിലവിലുള്ള ഓട്ടോറിക്ഷ പാർക്കിംഗ് സംവിധാനത്തിൽ മാറ്റം ഏർപ്പെടുത്തി. ഇതിന്റെ ഭാഗമായി ബസ്സ്റ്റാന്റിന് സമീപം ദേശീയ പാത സർവീസ് റോഡിന് സമാന്തരമായും , മാതമംഗലം റോഡിൽ ഇടതു വശത്തും ഓട്ടോറിക്ഷ പാർക്ക് ചെയ്യുന്നതിന് സംവിധാനം ഒരുക്കി. ടാക്സി വാഹനങ്ങൾ ബസ്റ്റാന്റിന് സമീപത്തായി പാർക്ക് ചെയ്യുന്നതിനും സ്ഥലം ഒരുക്കി. ബസ്റ്റാന്റിൽ പ്രവേശിക്കുന്ന ബസുകൾക്ക് ഒരുക്കിയ പാർക്കിംഗ് സൗകര്യം ഉപയോഗപ്പെടുത്തി യാത്രക്കാരെ ഇറക്കുകയും കയറ്റുകയും വേണം. എംഎൽഎ യോടൊപ്പം, ചെറുതാഴം പഞ്ചായത്ത് പ്രസിഡൻ്റ് എം ശ്രീധരൻ, പഞ്ചായത്ത് ആസൂത്രണ സമിതി ഉപാധ്യക്ഷൻ എം.വി. രാജീവൻ, സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ ടി വി ഉണ്ണികൃഷ്ണൻ, പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി പി രോഹിണി, പരിയാരം എസ് ഐ ശശി എൻ , കെ പി തമ്പാൻ മാസ്റ്റർ, എ മാധവൻ എന്നിവരും ഉണ്ടായി.

## Article Content

പിലാത്തറ ടൗണിലെ ഗതാഗത കുരുക്ക് പരിഹരിക്കുന്നതിനുള്ള നടപടിക്ക് തുടക്കമായി. എം വിജിൽ എംഎൽഎയുടെ നേതൃത്വത്തിൽ പ്രവർത്തനങ്ങൾ വിലയിരുത്തി പിലാത്തറ ടൗണിലെ ഗതാഗത കുരുക്ക് പരിഹരിക്കാൻ നേരത്തെ എം വിജിൻ എം എൽ എ യുടെ അധ്യക്ഷതയിൽ യോഗം ചേർന്നിരുന്നു. പ്രസ്തുത യോഗത്തിൽ എടുത്ത തീരുമാനങ്ങൾക്കാണ് തുടക്കമായത്. പിലാത്തറ ടൗണിലും, മാതമംഗലം റോഡിലും, ദേശീയപാതയിലും അനിയന്ത്രിതമായി വാഹനങ്ങൾ പാർക്ക് ചെയ്യുന്നത് വലിയ അപകടങ്ങൾക്കും, ഗതാഗതകുരുക്കിനും ഇടയാകുന്നുണ്ട്. ഇത് ജനങ്ങൾക്ക് ഏറെ പ്രയാസം ഉണ്ടാക്കുകയാണ്. ബസ്റ്റാൻ്റ് ഉൾപ്പടെയുള്ള സ്ഥലങ്ങളിൽ അനധികൃതമായി വാഹനങ്ങൾ പാർക്ക് ചെയ്യുന്നത് മൂലം ബസ് സ്റ്റാൻ്റിലേക്ക് പ്രവേശിക്കുന്ന ബസുകൾക്കും യാത്രക്കാർക്കും വലിയ പ്രയാസമാണ് ഉണ്ടാക്കുന്നത്. ദേശീയപാതയുടെ പ്രവൃത്തി പുരോഗമിക്കുകയാണ്. ഇതിൻ്റെ ഭാഗമായി ദേശീയപാതയിലുള്ള അനധികൃത പാർക്കിങ്ങും ദേശീയ പാതയുടെ പ്രവൃത്തിയെ ബാധിക്കുന്നതോടൊപ്പം ഗതാഗതകുരുക്കും ഉണ്ടാക്കുന്നുണ്ട്. ഇതിന് പരിഹാരം കാണുന്നതിനാണ് ഗതാഗത പരിഷ്ക്കരണങ്ങൾ നടപ്പിലക്കുന്നത്. ഇതിന്റെ ഭാഗമായി പിലാത്തറ ബസ്റ്റാൻ്റിലെ മുഴുവൻ അനധികൃത വാഹന പാർക്കിംഗും ദേശീയപാതയുടെ ഇരു വശവും, ദേശീയപാതയിൽ നിന്നും ചെറുതാഴം ബേങ്ക് ഹെഡാഫീസ് വരെയുള്ള ഇരുഭാഗത്തും പഴയങ്ങാടി റോഡിലുമുള്ള അനധികൃത വാഹന പാർക്കിങ്ങും ഒഴിവാക്കും. ഈ മേഖലയിൽ നോ പാർക്കിംഗ് ബോർഡുകൾ സ്ഥാപിച്ചു. പിലാത്തറ ടൗണിൽ എത്തിചേരുന്നവർക്ക് വാഹന പാർക്കിംഗ് സൗകര്യം ഒരുക്കുന്നതിനായി പേ പാർക്കിംഗ് സംവിധാനം ഒരാഴ്ചക്കകം സജ്ജമാകും. ഇതിനായി സ്ഥലം കണ്ടെത്തി. ഇരുചക്ര വാഹനങ്ങൾ ചെറുതാഴം ബാങ്കിന് മുന്നിലുള്ള റോഡിന് സമന്തരമായ സ്ഥലവും പാർക്കിങ്ങ് സൗകര്യത്തിനായി പ്രയോജനപ്പെടുത്താവുന്നതാണ്. നിലവിലുള്ള ഓട്ടോറിക്ഷ പാർക്കിംഗ് സംവിധാനത്തിൽ മാറ്റം ഏർപ്പെടുത്തി. ഇതിന്റെ ഭാഗമായി ബസ്സ്റ്റാന്റിന് സമീപം ദേശീയ പാത സർവീസ് റോഡിന് സമാന്തരമായും , മാതമംഗലം റോഡിൽ ഇടതു വശത്തും ഓട്ടോറിക്ഷ പാർക്ക് ചെയ്യുന്നതിന് സംവിധാനം ഒരുക്കി. ടാക്സി വാഹനങ്ങൾ ബസ്റ്റാന്റിന് സമീപത്തായി പാർക്ക് ചെയ്യുന്നതിനും സ്ഥലം ഒരുക്കി. ബസ്റ്റാന്റിൽ പ്രവേശിക്കുന്ന ബസുകൾക്ക് ഒരുക്കിയ പാർക്കിംഗ് സൗകര്യം ഉപയോഗപ്പെടുത്തി യാത്രക്കാരെ ഇറക്കുകയും കയറ്റുകയും വേണം. എംഎൽഎ യോടൊപ്പം, ചെറുതാഴം പഞ്ചായത്ത് പ്രസിഡൻ്റ് എം ശ്രീധരൻ, പഞ്ചായത്ത് ആസൂത്രണ സമിതി ഉപാധ്യക്ഷൻ എം.വി. രാജീവൻ, സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ ടി വി ഉണ്ണികൃഷ്ണൻ, പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി പി രോഹിണി, പരിയാരം എസ് ഐ ശശി എൻ , കെ പി തമ്പാൻ മാസ്റ്റർ, എ മാധവൻ എന്നിവരും ഉണ്ടായി.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/74677/m-vijin-m-l-a)