---
title: "സി ഐ ടി യു കണ്ണൂർ ജില്ലാ സമ്മേളനത്തിന് ശ്രീകണ്ഠാപുരത്ത് തുടക്കമായി"
english_title: "citu "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/74635/citu"
published_at: "2022-10-15T15:13:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/634a80ea00ac1_vac.jpg"
keywords: []
---

# സി ഐ ടി യു കണ്ണൂർ ജില്ലാ സമ്മേളനത്തിന് ശ്രീകണ്ഠാപുരത്ത് തുടക്കമായി

> **Lead Summary:** **ശ്രീകണ്ഠപുരം: **അവകാശ പോരാട്ടത്തിൽ ചോരകൊണ്ട്‌ ചരിത്രമെഴുതിയ പോരാളികളുടെ സ്‌മരണകൾ മുദ്രാവാക്യമായി അലയടിച്ചപ്പോൾ സിഐടിയു ജില്ലാ സമ്മേളനത്തിന്‌ ശ്രീകണ്‌ഠപുരത്ത്‌ പതാക ഉയർന്നു. വിവിധ സ്‌മൃതിമണ്ഡപങ്ങളിൽനിന്നെത്തിച്ച പതാക, കൊടിമര ജാഥകൾ വെള്ളിയാഴ്‌ച വൈകിട്ട്‌ സംഗമിച്ചു. ബാൻഡ് മേളങ്ങളുടെയും ബൈക്ക് റാലിയുടെയും അകമ്പടിയോടെയാണ് ജാഥകളെത്തിയത്. പൊതുസമ്മേളനം നടക്കുന്ന ബസ്‌സ്‌റ്റാൻഡിലെ ‘സി കെ കരുണാകരൻ’ നഗറിൽ സ്വാഗതസംഘം ചെയർമാൻ എം സി രാഘവൻ പതാക ഉയർത്തി. സിഐടിയു സംസ്ഥാന സെക്രട്ടറി കെ പി സഹദേവൻ, സിപിഐ എം ജില്ലാ സെക്രട്ടറി എം വി ജയരാജൻ, പി വി ഗോപിനാഥ്, സിഐടിയു ജില്ലാ ജറൽ സെക്രട്ടറി കെ മനോഹരൻ, പ്രസിഡന്റ് സി കൃഷ്ണൻ, സംഘാടക സമിതി കൺവീനർ പി മാധവൻ തുടങ്ങിയവർ സംസാരിച്ചു. പതാക ജാഥ തേർത്തല്ലിയിലെ ടി ഒ തോമസിന്റെ സ്മൃതികുടീരത്തിൽനിന്ന്‌ ജില്ലാ സെക്രട്ടറി പി വി കുഞ്ഞപ്പന്റെ നേതൃത്വത്തിലും കൊടിമരം പി വി കൃഷ്ണന്റെ കണ്ടക്കൈയിലെ സ്മൃതികുടീരത്തിൽനിന്ന്‌ ജില്ലാ ട്രഷറർ അരക്കൻ ബാലന്റെ നേതൃത്വത്തിലുമാണ്‌ എത്തിച്ചത്‌. കൊടിമര ജാഥ കെ പി സഹദേവൻ ഉദ്ഘാടനംചെയ്തു. എം സി ശ്രീധരൻ അധ്യക്ഷനായി. പതാക ജാഥ കെ മനോഹരൻ ഉദ്ഘാടനംചെയ്തു. ജോസ് പുള്ളീറ്റ് അധ്യക്ഷനായി. പ്രതിനിധി സമ്മേളനം ശനി രാവിലെ പത്തിന് ശ്രീകണ്ഠപുരം കമ്യൂണിറ്റി ഹാളിലെ ‘മണിയമ്പാറ കുഞ്ഞമ്പു’ നഗറിൽ സംസ്ഥാന പ്രസിഡന്റ് ആനത്തലവട്ടം ആനന്ദൻ ഉദ്ഘാടനംചെയ്യും. ഞായറാഴ്‌ച വൈകിട്ട്‌ നാലിന്‌ തൊഴിലാളി പ്രകടനം പരിപ്പായി, കോട്ടൂർ, ഓടത്ത്‌ പാലം കേന്ദ്രങ്ങളിൽനിന്ന് ആരംഭിക്കും. പൊതുസമ്മേളനം വൈകിട്ട്‌ അഞ്ചിന് ശ്രീകണ്ഠപുരം ബസ്‌സ്‌റ്റാൻഡിൽ ‌ ആനത്തലവട്ടം ആനന്ദൻ ഉദ്‌ഘാടനം ചെയ്യും.

## Article Content

**ശ്രീകണ്ഠപുരം: **അവകാശ പോരാട്ടത്തിൽ ചോരകൊണ്ട്‌ ചരിത്രമെഴുതിയ പോരാളികളുടെ സ്‌മരണകൾ മുദ്രാവാക്യമായി അലയടിച്ചപ്പോൾ സിഐടിയു ജില്ലാ സമ്മേളനത്തിന്‌ ശ്രീകണ്‌ഠപുരത്ത്‌ പതാക ഉയർന്നു. വിവിധ സ്‌മൃതിമണ്ഡപങ്ങളിൽനിന്നെത്തിച്ച പതാക, കൊടിമര ജാഥകൾ വെള്ളിയാഴ്‌ച വൈകിട്ട്‌ സംഗമിച്ചു. ബാൻഡ് മേളങ്ങളുടെയും ബൈക്ക് റാലിയുടെയും അകമ്പടിയോടെയാണ് ജാഥകളെത്തിയത്. പൊതുസമ്മേളനം നടക്കുന്ന ബസ്‌സ്‌റ്റാൻഡിലെ ‘സി കെ കരുണാകരൻ’ നഗറിൽ സ്വാഗതസംഘം ചെയർമാൻ എം സി രാഘവൻ പതാക ഉയർത്തി. സിഐടിയു സംസ്ഥാന സെക്രട്ടറി കെ പി സഹദേവൻ, സിപിഐ എം ജില്ലാ സെക്രട്ടറി എം വി ജയരാജൻ, പി വി ഗോപിനാഥ്, സിഐടിയു ജില്ലാ ജറൽ സെക്രട്ടറി കെ മനോഹരൻ, പ്രസിഡന്റ് സി കൃഷ്ണൻ, സംഘാടക സമിതി കൺവീനർ പി മാധവൻ തുടങ്ങിയവർ സംസാരിച്ചു. പതാക ജാഥ തേർത്തല്ലിയിലെ ടി ഒ തോമസിന്റെ സ്മൃതികുടീരത്തിൽനിന്ന്‌ ജില്ലാ സെക്രട്ടറി പി വി കുഞ്ഞപ്പന്റെ നേതൃത്വത്തിലും കൊടിമരം പി വി കൃഷ്ണന്റെ കണ്ടക്കൈയിലെ സ്മൃതികുടീരത്തിൽനിന്ന്‌ ജില്ലാ ട്രഷറർ അരക്കൻ ബാലന്റെ നേതൃത്വത്തിലുമാണ്‌ എത്തിച്ചത്‌. കൊടിമര ജാഥ കെ പി സഹദേവൻ ഉദ്ഘാടനംചെയ്തു. എം സി ശ്രീധരൻ അധ്യക്ഷനായി. പതാക ജാഥ കെ മനോഹരൻ ഉദ്ഘാടനംചെയ്തു. ജോസ് പുള്ളീറ്റ് അധ്യക്ഷനായി. പ്രതിനിധി സമ്മേളനം ശനി രാവിലെ പത്തിന് ശ്രീകണ്ഠപുരം കമ്യൂണിറ്റി ഹാളിലെ ‘മണിയമ്പാറ കുഞ്ഞമ്പു’ നഗറിൽ സംസ്ഥാന പ്രസിഡന്റ് ആനത്തലവട്ടം ആനന്ദൻ ഉദ്ഘാടനംചെയ്യും. ഞായറാഴ്‌ച വൈകിട്ട്‌ നാലിന്‌ തൊഴിലാളി പ്രകടനം പരിപ്പായി, കോട്ടൂർ, ഓടത്ത്‌ പാലം കേന്ദ്രങ്ങളിൽനിന്ന് ആരംഭിക്കും. പൊതുസമ്മേളനം വൈകിട്ട്‌ അഞ്ചിന് ശ്രീകണ്ഠപുരം ബസ്‌സ്‌റ്റാൻഡിൽ ‌ ആനത്തലവട്ടം ആനന്ദൻ ഉദ്‌ഘാടനം ചെയ്യും.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/74635/citu)