---
title: "പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ രണ്ട് കുറുമാത്തൂർ സ്വദേശികൾ അറസ്റ്റിൽ"
english_title: "two arrested in pocso case"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/74631/two-arrested-in-pocso-case"
published_at: "2022-10-15T15:02:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/634a7e48af64d_news-card.jpg"
keywords: []
---

# പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ രണ്ട് കുറുമാത്തൂർ സ്വദേശികൾ അറസ്റ്റിൽ

> **Lead Summary:** പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ രണ്ട് കുറുമാത്തൂർ സ്വദേശികൾ അറസ്റ്റിൽ. കുറുമാത്തൂർ ചെറുക്കള പത്തായപ്പുരയിൽ പി പി നദീർ, പൊക്കുണ്ട് കിഴക്കേ പുരയിൽ കെപി സമീർ എന്നിവരെയാണ് പയ്യന്നൂർ സിഐ മഹേഷ് കെ നായരും പഴയങ്ങാടി എസ് ഐ രൂപ മധുസൂദനനും ചേർന്ന് അറസ്റ്റ് ചെയ്തത്. കൊട്ടിലയിലെ ഒരു വീട്ടിൽ പേയിങ് ഗസ്റ്റ് ആയി താമസിക്കുന്ന വിദ്യാർത്ഥിനിയാണ് പീഡനത്തിന് ഇരയായത്. ഈ വിദ്യാർത്ഥിയുടെ കൂടെ തലശ്ശേരി സ്വദേശിയായ മറ്റൊരു വിദ്യാർത്ഥിയും കൂടി താമസിക്കുന്നുണ്ട്. ആ പെൺകുട്ടിയുടെയും അവളുടെ സമീർ എന്ന കാമുകന്റെയും സഹായത്തോടെയാണ് നദീർ പരാതിക്കാരിയായ പെൺകുട്ടിയെ പീഡിപ്പിച്ചത്. പെൺകുട്ടി പഴയങ്ങാടി പോലീസിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്

## Article Content

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ രണ്ട് കുറുമാത്തൂർ സ്വദേശികൾ അറസ്റ്റിൽ. കുറുമാത്തൂർ ചെറുക്കള പത്തായപ്പുരയിൽ പി പി നദീർ, പൊക്കുണ്ട് കിഴക്കേ പുരയിൽ കെപി സമീർ എന്നിവരെയാണ് പയ്യന്നൂർ സിഐ മഹേഷ് കെ നായരും പഴയങ്ങാടി എസ് ഐ രൂപ മധുസൂദനനും ചേർന്ന് അറസ്റ്റ് ചെയ്തത്. കൊട്ടിലയിലെ ഒരു വീട്ടിൽ പേയിങ് ഗസ്റ്റ് ആയി താമസിക്കുന്ന വിദ്യാർത്ഥിനിയാണ് പീഡനത്തിന് ഇരയായത്. ഈ വിദ്യാർത്ഥിയുടെ കൂടെ തലശ്ശേരി സ്വദേശിയായ മറ്റൊരു വിദ്യാർത്ഥിയും കൂടി താമസിക്കുന്നുണ്ട്. ആ പെൺകുട്ടിയുടെയും അവളുടെ സമീർ എന്ന കാമുകന്റെയും സഹായത്തോടെയാണ് നദീർ പരാതിക്കാരിയായ പെൺകുട്ടിയെ പീഡിപ്പിച്ചത്. പെൺകുട്ടി പഴയങ്ങാടി പോലീസിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/74631/two-arrested-in-pocso-case)