---
title: "ശ്രീകണ്ഠാപുരത്ത് പ്ലസ് വൺ വിദ്യാർത്ഥിയെ മർദ്ദിച്ച സംഭവം : പ്ലസ് ടു വിദ്യാർത്ഥികൾക്ക് സസ്പെൻഷൻ "
english_title: "suspended"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/74598/suspended"
published_at: "2022-10-15T13:09:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/634a63fe81031_vac.jpg"
keywords: []
---

# ശ്രീകണ്ഠാപുരത്ത് പ്ലസ് വൺ വിദ്യാർത്ഥിയെ മർദ്ദിച്ച സംഭവം : പ്ലസ് ടു വിദ്യാർത്ഥികൾക്ക് സസ്പെൻഷൻ 

> **Lead Summary:** ശ്രീകണ്ഠാപുരത്ത് പ്ലസ് വൺ വിദ്യാർത്ഥി സഹലിനെ മർദ്ദിച്ച സംഭവത്തിൽ വിദ്യാർത്ഥികൾക്കെതിരെ നടപടിയെടുത്ത് സ്കൂൾ അധികൃതർ. സഹലിനെ മര്‍ദ്ദിച്ച 9 പ്ലസ് ടുക്കാരെയും സ്കൂളില്‍ നിന്ന് സസ്പെന്‍ഡ് ചെയ്തു. ഒരാഴ്ചത്തേക്കാണ് കുട്ടികളെ സസ്പെന്‍ഡ് ചെയ്തത്. വൈകീട്ട് ചേര്‍ന്ന പിടിഎ എക്സിക്യുട്ടീവ് യോഗമാണ് വിദ്യാര്‍ത്ഥികള്‍ക്കെതിരെ നടപടി എടുത്തത്. സംഭവത്തില്‍ ശ്രീകണ്ഠാപുരം പൊലീസ് വിദ്യാര്‍ത്ഥികള്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്. കഴിഞ്ഞ തിങ്കളാഴ്ച ഉച്ചയ്ക്കാണ് ബ്ലാത്തൂര്‍ സ്വദേശി സഹലിനെ ശ്രീകണ്ഠാപുരം ഗവ. ഹയര്‍ സെക്കണ്ടറി സ്കൂളിലെ പ്ലസ് ടു വിദ്യാര്‍ത്ഥികള്‍ സംഘം ചേര്‍ന്ന് മുടി വളര്‍ത്തിയതും ഷര്‍ട്ടിന്റെ ബട്ടന്‍സ് ഇട്ടതും ചോദ്യം ചെയ്തതിന് മര്‍ദിച്ചത് . എന്നാല്‍ മര്‍ദ്ദനമേറ്റ കാര്യം സഹല്‍ രക്ഷിതാക്കളോട് പറഞ്ഞിരുന്നില്ല, തലവേദന ഉണ്ടായതിനെ തുടര്‍ന്ന് ആശുപതിയില്‍ എത്തിച്ചപ്പോഴാണ് ചെവിയില്‍ നീര്‍ക്കെട്ടുള്ളതായി അറിയുന്നത്. പിന്നീട് സോഷ്യല്‍ മീഡിയ വഴി പ്രചരിച്ച ദൃശ്യങ്ങള്‍ കണ്ടാണ് വീട്ടുകാര്‍ കാര്യങ്ങള്‍ അറിയുന്നത്. തുടര്‍ന്ന് സഹലിന്റെ കുടുംബം നല്‍കിയ പരാതിയിലാണ് പൊലീസ് കേസ് എടുത്തത്. വിദ്യാര്‍ത്ഥികളെ സസ്പെന്‍ഡ് ചെയ്യണമെന്ന് സഹലിന്റെ കുടുംബം ആവശ്യപ്പെട്ടിരുന്നു. സംഭവത്തില്‍ രക്ഷിതാക്കളുടെ ഭാഗത്ത് നിന്ന് വ്യാപക പ്രതിഷേധം ഉയന്നിരുന്നു. ഇതിനും മുന്‍പും സമാനമായ അനുഭവം പല വിദ്യാര്‍ത്ഥികള്‍ക്കും ഉണ്ടായിട്ടുണ്ടെങ്കിലും ഭയം കൊണ്ട് ആരും പരാതിപ്പെട്ടില്ലെന്ന വിവരവും പിന്നാലെ പുറത്തു വന്നു. ഈ വികാരം കൂടി കണക്കിലെടുത്താണ് വിദ്യാര്‍ത്ഥികളെ സസ്പെന്‍ഡ് ചെയ്യാന്‍ പിടിഎ തീരുമാനിച്ചത്.

## Article Content

ശ്രീകണ്ഠാപുരത്ത് പ്ലസ് വൺ വിദ്യാർത്ഥി സഹലിനെ മർദ്ദിച്ച സംഭവത്തിൽ വിദ്യാർത്ഥികൾക്കെതിരെ നടപടിയെടുത്ത് സ്കൂൾ അധികൃതർ. സഹലിനെ മര്‍ദ്ദിച്ച 9 പ്ലസ് ടുക്കാരെയും സ്കൂളില്‍ നിന്ന് സസ്പെന്‍ഡ് ചെയ്തു. ഒരാഴ്ചത്തേക്കാണ് കുട്ടികളെ സസ്പെന്‍ഡ് ചെയ്തത്. വൈകീട്ട് ചേര്‍ന്ന പിടിഎ എക്സിക്യുട്ടീവ് യോഗമാണ് വിദ്യാര്‍ത്ഥികള്‍ക്കെതിരെ നടപടി എടുത്തത്. സംഭവത്തില്‍ ശ്രീകണ്ഠാപുരം പൊലീസ് വിദ്യാര്‍ത്ഥികള്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്. കഴിഞ്ഞ തിങ്കളാഴ്ച ഉച്ചയ്ക്കാണ് ബ്ലാത്തൂര്‍ സ്വദേശി സഹലിനെ ശ്രീകണ്ഠാപുരം ഗവ. ഹയര്‍ സെക്കണ്ടറി സ്കൂളിലെ പ്ലസ് ടു വിദ്യാര്‍ത്ഥികള്‍ സംഘം ചേര്‍ന്ന് മുടി വളര്‍ത്തിയതും ഷര്‍ട്ടിന്റെ ബട്ടന്‍സ് ഇട്ടതും ചോദ്യം ചെയ്തതിന് മര്‍ദിച്ചത് . എന്നാല്‍ മര്‍ദ്ദനമേറ്റ കാര്യം സഹല്‍ രക്ഷിതാക്കളോട് പറഞ്ഞിരുന്നില്ല, തലവേദന ഉണ്ടായതിനെ തുടര്‍ന്ന് ആശുപതിയില്‍ എത്തിച്ചപ്പോഴാണ് ചെവിയില്‍ നീര്‍ക്കെട്ടുള്ളതായി അറിയുന്നത്. പിന്നീട് സോഷ്യല്‍ മീഡിയ വഴി പ്രചരിച്ച ദൃശ്യങ്ങള്‍ കണ്ടാണ് വീട്ടുകാര്‍ കാര്യങ്ങള്‍ അറിയുന്നത്. തുടര്‍ന്ന് സഹലിന്റെ കുടുംബം നല്‍കിയ പരാതിയിലാണ് പൊലീസ് കേസ് എടുത്തത്. വിദ്യാര്‍ത്ഥികളെ സസ്പെന്‍ഡ് ചെയ്യണമെന്ന് സഹലിന്റെ കുടുംബം ആവശ്യപ്പെട്ടിരുന്നു. സംഭവത്തില്‍ രക്ഷിതാക്കളുടെ ഭാഗത്ത് നിന്ന് വ്യാപക പ്രതിഷേധം ഉയന്നിരുന്നു. ഇതിനും മുന്‍പും സമാനമായ അനുഭവം പല വിദ്യാര്‍ത്ഥികള്‍ക്കും ഉണ്ടായിട്ടുണ്ടെങ്കിലും ഭയം കൊണ്ട് ആരും പരാതിപ്പെട്ടില്ലെന്ന വിവരവും പിന്നാലെ പുറത്തു വന്നു. ഈ വികാരം കൂടി കണക്കിലെടുത്താണ് വിദ്യാര്‍ത്ഥികളെ സസ്പെന്‍ഡ് ചെയ്യാന്‍ പിടിഎ തീരുമാനിച്ചത്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/74598/suspended)