---
title: "സർ സയ്യിദ് ഹയർ സെക്കൻഡറി സ്കൂൾ എൻഎസ്എസ് വളണ്ടിയേഴ്സ് തനതിടം ഒരുക്കി"
english_title: "sir syed nss"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/74577/sir-syed-nss"
published_at: "2022-10-15T12:02:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/634a540a187f3_vac.jpg"
keywords: []
---

# സർ സയ്യിദ് ഹയർ സെക്കൻഡറി സ്കൂൾ എൻഎസ്എസ് വളണ്ടിയേഴ്സ് തനതിടം ഒരുക്കി

> **Lead Summary:** നാഷണൽ സർവീസ് സ്കീം വളണ്ടിയർമാർ സ്കൂൾ മുറ്റത്തുള്ള തണൽ മരത്തിന് ഇരിപ്പിടം ഒരുക്കുകയും മനോഹരമാക്കുകയും ചെയ്തു.സംസ്ഥാന എൻ എസ് എസ് സെൽ നടപ്പിലാക്കുന്ന പദ്ധതികളിൽ വെച്ച് ഏറ്റവും പ്രധാനപ്പെട്ട ഒരു പദ്ധതിയാണിത്. വളണ്ടിയർമാർ തന്നെ മുഴു സമയ പ്രവർത്തനത്തിൽ ഏർപ്പെട്ടാണ് ഈ പ്രവർത്തനം പൂർത്തീകരിച്ചത്. തനതിടത്തിന്റെ ഔപചാരികമായ ഉദ്ഘാടനം സംസ്ഥാന എൻ എസ് എസ് ഓഫീസർ ഡോക്ടർ അൻസിർ ആർ എൻ നിർവഹിച്ചു.കലാലയത്തിലും സമൂഹത്തിലും എൻ എസ് എസ് ചെയ്യുന്ന പ്രവർത്തനങ്ങൾ മാതൃകാപരമാണെന്ന് അദ്ദേഹം പറഞ്ഞു.വിദ്യാർത്ഥികളിൽ വർധിച്ചു വരുന്ന ലഹരി ഉപയോഗത്തിനെതിരെ പോരാടാൻ ബോധവത്കരണ പരിപാടികൾ സംഘടിപ്പിക്കാൻ അദ്ദേഹം ആഹ്വാനം ചെയ്തു. നഷ്ടപ്പെട്ട് പോകുന്ന സൗഹൃദങ്ങളും കുടുംബ ബന്ധങ്ങളും കോർത്തിണക്കാനുള്ള പ്രവർത്തനങ്ങളാണ് എൻ എസ് എസ് ചെയ്തു കൊണ്ടിരിക്കുന്നത്. വർഷത്തിൽ ഒരു തവണയെങ്കിലും വൃദ്ധ സദനങ്ങൾ സന്ദർശിച്ച് വളരെ പ്രയാസമനുഭവിക്കുന്ന അവിടെയുള്ളവർക്ക്‌ സാന്ദ്വനമേകാൻ വളണ്ടിയർമാർ തയ്യാറാവണം എന്നും അതിൽ നിന്ന് കിട്ടുന്ന സന്തോഷവും മാനസീക സംതൃപ്തിയുമാണ് ഒരു എൻ എസ് എസ് വളണ്ടിയറിന് ലഭിക്കുന്ന ഏറ്റവും വലിയ അംഗീകാരം എന്ന് അദ്ദേഹം പറഞ്ഞു. കണ്ണൂർ യൂണിവേഴ്സിറ്റി സ്റ്റുഡന്റ് സർവീസ് ഡയറക്ടർ ഡോക്ടർ നഫീസ ബേബി മുഖ്യാഥിതി ആയിരുന്നു. മാനേജർ മഹമൂദ് അള്ളാംകുളം മുഖ്യ പ്രഭാഷണം നടത്തി. പ്രിൻസിപ്പൽ അബ്ദുൾ മൂത്തലിബ് എം അധ്യക്ഷ കർമ്മം അലങ്കരിച്ചു. പ്രോഗ്രാം ഓഫീസർ ടി പി ഷഫീഖ് സ്വാഗത ഭാഷണം നടത്തി. ഹെഡ്മാസ്റ്റർ മഹ്‌റൂഫ് എ, സകരിയ കെ,മുഹമ്മദ്‌ കട്ടിൽ, അൻവർ പി എസ്, സുഹൈൽ ടി എന്നിവർ സംസാരിച്ചു. വളണ്ടിയർ കോർഡിനേറ്റർ ഫാത്തിമത്ത് ഷദ നന്ദി പ്രകാശനം നിർവഹിച്ചു.

## Article Content

നാഷണൽ സർവീസ് സ്കീം വളണ്ടിയർമാർ സ്കൂൾ മുറ്റത്തുള്ള തണൽ മരത്തിന് ഇരിപ്പിടം ഒരുക്കുകയും മനോഹരമാക്കുകയും ചെയ്തു.സംസ്ഥാന എൻ എസ് എസ് സെൽ നടപ്പിലാക്കുന്ന പദ്ധതികളിൽ വെച്ച് ഏറ്റവും പ്രധാനപ്പെട്ട ഒരു പദ്ധതിയാണിത്. വളണ്ടിയർമാർ തന്നെ മുഴു സമയ പ്രവർത്തനത്തിൽ ഏർപ്പെട്ടാണ് ഈ പ്രവർത്തനം പൂർത്തീകരിച്ചത്. തനതിടത്തിന്റെ ഔപചാരികമായ ഉദ്ഘാടനം സംസ്ഥാന എൻ എസ് എസ് ഓഫീസർ ഡോക്ടർ അൻസിർ ആർ എൻ നിർവഹിച്ചു.കലാലയത്തിലും സമൂഹത്തിലും എൻ എസ് എസ് ചെയ്യുന്ന പ്രവർത്തനങ്ങൾ മാതൃകാപരമാണെന്ന് അദ്ദേഹം പറഞ്ഞു.വിദ്യാർത്ഥികളിൽ വർധിച്ചു വരുന്ന ലഹരി ഉപയോഗത്തിനെതിരെ പോരാടാൻ ബോധവത്കരണ പരിപാടികൾ സംഘടിപ്പിക്കാൻ അദ്ദേഹം ആഹ്വാനം ചെയ്തു. നഷ്ടപ്പെട്ട് പോകുന്ന സൗഹൃദങ്ങളും കുടുംബ ബന്ധങ്ങളും കോർത്തിണക്കാനുള്ള പ്രവർത്തനങ്ങളാണ് എൻ എസ് എസ് ചെയ്തു കൊണ്ടിരിക്കുന്നത്. വർഷത്തിൽ ഒരു തവണയെങ്കിലും വൃദ്ധ സദനങ്ങൾ സന്ദർശിച്ച് വളരെ പ്രയാസമനുഭവിക്കുന്ന അവിടെയുള്ളവർക്ക്‌ സാന്ദ്വനമേകാൻ വളണ്ടിയർമാർ തയ്യാറാവണം എന്നും അതിൽ നിന്ന് കിട്ടുന്ന സന്തോഷവും മാനസീക സംതൃപ്തിയുമാണ് ഒരു എൻ എസ് എസ് വളണ്ടിയറിന് ലഭിക്കുന്ന ഏറ്റവും വലിയ അംഗീകാരം എന്ന് അദ്ദേഹം പറഞ്ഞു. കണ്ണൂർ യൂണിവേഴ്സിറ്റി സ്റ്റുഡന്റ് സർവീസ് ഡയറക്ടർ ഡോക്ടർ നഫീസ ബേബി മുഖ്യാഥിതി ആയിരുന്നു. മാനേജർ മഹമൂദ് അള്ളാംകുളം മുഖ്യ പ്രഭാഷണം നടത്തി. പ്രിൻസിപ്പൽ അബ്ദുൾ മൂത്തലിബ് എം അധ്യക്ഷ കർമ്മം അലങ്കരിച്ചു. പ്രോഗ്രാം ഓഫീസർ ടി പി ഷഫീഖ് സ്വാഗത ഭാഷണം നടത്തി. ഹെഡ്മാസ്റ്റർ മഹ്‌റൂഫ് എ, സകരിയ കെ,മുഹമ്മദ്‌ കട്ടിൽ, അൻവർ പി എസ്, സുഹൈൽ ടി എന്നിവർ സംസാരിച്ചു. വളണ്ടിയർ കോർഡിനേറ്റർ ഫാത്തിമത്ത് ഷദ നന്ദി പ്രകാശനം നിർവഹിച്ചു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/74577/sir-syed-nss)