---
title: "പുത്തൻ അനുഭവമായി തളിപ്പറമ്പ് മണ്ഡലത്തിലെ വിദ്യാർത്ഥികളുടെ യോഗ ചാമ്പ്യൻഷിപ്പ് "
english_title: "yoga championship"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/74543/yoga-championship"
published_at: "2022-10-15T09:44:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/634a33efe92f2_vac.jpg"
keywords: []
---

# പുത്തൻ അനുഭവമായി തളിപ്പറമ്പ് മണ്ഡലത്തിലെ വിദ്യാർത്ഥികളുടെ യോഗ ചാമ്പ്യൻഷിപ്പ് 

> **Lead Summary:** **തളിപ്പറമ്പ്: **തളിപ്പറമ്പ് മണ്ഡലം സമഗ്ര വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായി യോഗ ചാമ്പ്യൻഷിപ്പ് പറശ്ശിനിക്കടവ് ഹയർ സെക്കണ്ടറി സ്കൂളിൽ കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി പി ദിവ്യ ഉദ്ഘാടനം ചെയ്തു. തളിപ്പറമ്പ് മണ്ഡലത്തിലെ അമ്പതോളം സ്കൂളുകളിൽ നിന്ന് തെരെഞ്ഞെടുക്കപ്പെട്ട മുന്നൂറോളം വിദ്യാർത്ഥികൾ പരിപാടിയിൽ പങ്കെടുത്തു. 60 യോഗ അധ്യാപകരാണ് സ്കൂളുകളിൽ വിദ്യാർത്ഥികൾക്ക് സൗജന്യമായി ക്ലാസുകൾ നൽകിയത്. തളിപ്പറമ്പ് എംഎൽഎ എം വി ഗോവിന്ദൻമാസ്റ്റർ നേതൃത്വം കൊടുത്തുകൊണ്ടാണ് വിദ്യാർത്ഥികൾക്ക് യോഗ പരിശീലനം ആരംഭിച്ചത്. സ്കൂളുകളിൽ നിന്ന് പരിശീലനം ലഭിച്ച വിദ്യാർത്ഥികളുടെ സ്കൂൾ തല മത്സരത്തിൽ വിജയിച്ച കുട്ടികളാണ് മണ്ഡലം തലത്തിൽ ചാമ്പ്യൻഷിപ്പിൽ പങ്കെടുത്തത്. കേരളത്തിലെ ഒരു മണ്ഡലത്തിൽ ആദ്യമായാണ് ഇത്ര വിപുലമായ രീതിയിൽ വിദ്യാർത്ഥികൾക്ക് യോഗ പരിശീലനവും ചാമ്പ്യൻഷിപ്പും നടക്കുന്നത്. കുട്ടികൾ മുതൽ വയോജനങ്ങൾ വരെയുള്ളവരുടെ ക്ഷേമം ഉറപ്പുവരുത്തിക്കൊണ്ടാണ് നാടിന്റെ സമഗ്ര വികസനം സാധ്യമാവുകയെന്ന് പി പി ദിവ്യ പറഞ്ഞു. വിദ്യാഭ്യാസ മേഖലയിലെ തളിപ്പറമ്പ് എം എൽ എ ശ്രീ എം വി ഗോവിന്ദൻ മാസ്റ്ററുടെ ഇടപെടൽ മാതൃകാപരമാണെന്നും പി പി ദിവ്യ കൂട്ടിച്ചേർത്തു. വർധിച്ചു വരുന്ന ജീവിത ശൈലി രോഗങ്ങൾ ഇല്ലാതാക്കുന്നതിനും കുട്ടികളുടെ മാനസിക ഉല്ലാസം ഉറപ്പുവരുത്തുന്നതിനും യോഗ സഹായകരമാകുമെന്ന് എം വി ഗോവിന്ദൻ മാസ്റ്റർ പറഞ്ഞു. മൂന്ന് വിഭാഗങ്ങളിലായാണ് ചാമ്പ്യൻഷിപ്പ് നടക്കുന്നത്. എട്ട് വയസ്സു മുതൽ പത്ത് വയസ്സുവരെയും, പത്ത് മുതൽ പതിമൂന്ന് വരെയും, പതിമൂന്ന് മുതൽ പതിനാറ് വയസ്സുവരെയും ആണ് മത്സരം നടക്കുക. ആന്തൂർ നഗരസഭാ ചെയർമാൻ ശ്രീ പി മുകുന്ദൻ അധ്യക്ഷതവഹിച്ച ചടങ്ങിൽ യോഗ അസോസിയേഷൻ സംസ്ഥാന വൈസ് പ്രസിഡന്റ് ശ്രീ പി ബാലകൃഷ്ണ സ്വാമി, യോഗ അസോസിയേഷൻ കണ്ണൂർ ജില്ലാ സെക്രട്ടറി ശ്രീ പ്രേമരാജൻ, വാർഡ് മെമ്പർ യു രമ, തളിപ്പറമ്പ് മണ്ഡലം സമഗ്ര വിദ്യാഭ്യാസ വികസന പദ്ധതി കോർഡിനേറ്റർ കെ സി ഹരികൃഷ്ണൻ മാസ്റ്റർ, പറശ്ശിനിക്കടവ് എച്ച് എസ് എസ് പ്രിൻസിപ്പാൾ രൂപേഷ്, മണ്ഡലം കായിക വിഭാഗം കോർഡിനേറ്റർ ശ്രീ നാരായണൻ കുട്ടി എന്നിവർ ആശംസ അർപ്പിച്ച് സംസാരിച്ചു. ആന്തൂർ നഗരസഭ വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ശ്രീ കെ വി പ്രേമരാജൻ മാസ്റ്റർ സ്വാഗതവും, ശ്രീ പി ഒ മുരളീധരൻ മാസ്റ്റർ നന്ദിയും അർപ്പിച്ചു.

## Article Content

**തളിപ്പറമ്പ്: **തളിപ്പറമ്പ് മണ്ഡലം സമഗ്ര വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായി യോഗ ചാമ്പ്യൻഷിപ്പ് പറശ്ശിനിക്കടവ് ഹയർ സെക്കണ്ടറി സ്കൂളിൽ കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി പി ദിവ്യ ഉദ്ഘാടനം ചെയ്തു. തളിപ്പറമ്പ് മണ്ഡലത്തിലെ അമ്പതോളം സ്കൂളുകളിൽ നിന്ന് തെരെഞ്ഞെടുക്കപ്പെട്ട മുന്നൂറോളം വിദ്യാർത്ഥികൾ പരിപാടിയിൽ പങ്കെടുത്തു. 60 യോഗ അധ്യാപകരാണ് സ്കൂളുകളിൽ വിദ്യാർത്ഥികൾക്ക് സൗജന്യമായി ക്ലാസുകൾ നൽകിയത്. തളിപ്പറമ്പ് എംഎൽഎ എം വി ഗോവിന്ദൻമാസ്റ്റർ നേതൃത്വം കൊടുത്തുകൊണ്ടാണ് വിദ്യാർത്ഥികൾക്ക് യോഗ പരിശീലനം ആരംഭിച്ചത്. സ്കൂളുകളിൽ നിന്ന് പരിശീലനം ലഭിച്ച വിദ്യാർത്ഥികളുടെ സ്കൂൾ തല മത്സരത്തിൽ വിജയിച്ച കുട്ടികളാണ് മണ്ഡലം തലത്തിൽ ചാമ്പ്യൻഷിപ്പിൽ പങ്കെടുത്തത്. കേരളത്തിലെ ഒരു മണ്ഡലത്തിൽ ആദ്യമായാണ് ഇത്ര വിപുലമായ രീതിയിൽ വിദ്യാർത്ഥികൾക്ക് യോഗ പരിശീലനവും ചാമ്പ്യൻഷിപ്പും നടക്കുന്നത്. കുട്ടികൾ മുതൽ വയോജനങ്ങൾ വരെയുള്ളവരുടെ ക്ഷേമം ഉറപ്പുവരുത്തിക്കൊണ്ടാണ് നാടിന്റെ സമഗ്ര വികസനം സാധ്യമാവുകയെന്ന് പി പി ദിവ്യ പറഞ്ഞു. വിദ്യാഭ്യാസ മേഖലയിലെ തളിപ്പറമ്പ് എം എൽ എ ശ്രീ എം വി ഗോവിന്ദൻ മാസ്റ്ററുടെ ഇടപെടൽ മാതൃകാപരമാണെന്നും പി പി ദിവ്യ കൂട്ടിച്ചേർത്തു. വർധിച്ചു വരുന്ന ജീവിത ശൈലി രോഗങ്ങൾ ഇല്ലാതാക്കുന്നതിനും കുട്ടികളുടെ മാനസിക ഉല്ലാസം ഉറപ്പുവരുത്തുന്നതിനും യോഗ സഹായകരമാകുമെന്ന് എം വി ഗോവിന്ദൻ മാസ്റ്റർ പറഞ്ഞു. മൂന്ന് വിഭാഗങ്ങളിലായാണ് ചാമ്പ്യൻഷിപ്പ് നടക്കുന്നത്. എട്ട് വയസ്സു മുതൽ പത്ത് വയസ്സുവരെയും, പത്ത് മുതൽ പതിമൂന്ന് വരെയും, പതിമൂന്ന് മുതൽ പതിനാറ് വയസ്സുവരെയും ആണ് മത്സരം നടക്കുക. ആന്തൂർ നഗരസഭാ ചെയർമാൻ ശ്രീ പി മുകുന്ദൻ അധ്യക്ഷതവഹിച്ച ചടങ്ങിൽ യോഗ അസോസിയേഷൻ സംസ്ഥാന വൈസ് പ്രസിഡന്റ് ശ്രീ പി ബാലകൃഷ്ണ സ്വാമി, യോഗ അസോസിയേഷൻ കണ്ണൂർ ജില്ലാ സെക്രട്ടറി ശ്രീ പ്രേമരാജൻ, വാർഡ് മെമ്പർ യു രമ, തളിപ്പറമ്പ് മണ്ഡലം സമഗ്ര വിദ്യാഭ്യാസ വികസന പദ്ധതി കോർഡിനേറ്റർ കെ സി ഹരികൃഷ്ണൻ മാസ്റ്റർ, പറശ്ശിനിക്കടവ് എച്ച് എസ് എസ് പ്രിൻസിപ്പാൾ രൂപേഷ്, മണ്ഡലം കായിക വിഭാഗം കോർഡിനേറ്റർ ശ്രീ നാരായണൻ കുട്ടി എന്നിവർ ആശംസ അർപ്പിച്ച് സംസാരിച്ചു. ആന്തൂർ നഗരസഭ വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ശ്രീ കെ വി പ്രേമരാജൻ മാസ്റ്റർ സ്വാഗതവും, ശ്രീ പി ഒ മുരളീധരൻ മാസ്റ്റർ നന്ദിയും അർപ്പിച്ചു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/74543/yoga-championship)