---
title: "വൻ കഞ്ചാവ് വേട്ട: ഏഴു കിലോ കഞ്ചാവുമായി യുവാവ് പിടിയിൽ"
english_title: "7 kg ganja"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/74540/7-kg-ganja"
published_at: "2022-10-15T09:06:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/634a2ae51aa45_news-card.jpg"
keywords: []
---

# വൻ കഞ്ചാവ് വേട്ട: ഏഴു കിലോ കഞ്ചാവുമായി യുവാവ് പിടിയിൽ

> **Lead Summary:** കണ്ണൂർ എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ സിനു കൊയില്യത്തിൻ്റെ നേതൃത്വത്തിൽ അഞ്ചരക്കണ്ടി, പനയത്താംപറമ്പ ഭാഗത്തു നടത്തിയ പരിശോധനയിൽ പനയത്താംപറമ്പ വെച്ച് 7 കിലോ ഗ്രാം കഞ്ചാവുമായി പാലയോട് അഞ്ചാം മൈൽ സ്വദേശി താഴെ വീട്ടിൽ അഷ്‌റഫ്‌ ടി പി എന്നയാളെ അറസ്റ്റ് ചെയ്തു .ആഴ്ച്ചകളോളം എക്സൈസിൻ്റെ നിരീക്ഷണത്തിലായിരുന്നു ഇയാൾ. വ്യാപകമായി ലഹരിമരുന്ന് കടത്ത് വ്യാപകമാക്കിയതിനെത്തുടർന്ന് എക്സൈസിൻ്റെ പരിശോധന കർശമാക്കിയിരിക്കുകയാണ്. കണ്ണൂർ, ചാലോട് മട്ടന്നൂർ ഭാഗങ്ങളിൽ ഉള്ള ചെറുകിട കഞ്ചാവ് വിൽപ്പനക്കാർക്ക് വൻ തോതിൽ കഞ്ചാവ് എത്തിച്ചു കൊടുക്കുന്നയാളാണ് പിടിയിലായ അഷ്‌റഫ്‌. എക്സൈസ് ഇൻസ്പെക്ടർ സിനു കോയില്യത്തിന്റെ നേതൃത്വത്തിൽ കഴിഞ്ഞ ആഴ്ചയിൽ 191 LSD സ്റ്റാമ്പും 6.44 ഗ്രാം മെത്താ ഫിറ്റാമിനുമായി കോട്ടയം പൊയിൽ സ്വദേശി ഷാനിലിനെതിരെ കേസ് എടുത്തിരുന്നു. മയക്കു മരുന്ന് വ്യാപനത്തിനെതിരെ ശക്തമായ നടപടിയാണ് കൈക്കൊള്ളുന്നത്. കഴിഞ്ഞ മാസം കണ്ണൂർ എക്സൈസ് റെയിഞ്ച് ഓഫീസിൽ വൻ തോതിൽ ലഹരി വസ്തുക്കൾ പിടിച്ചെടുത്തിരുന്നു. 1.280 കിലോ ഗ്രാം മെത്താ ഫിറ്റാമിൻ, 13 ഗ്രാം ഹെറോയിൻ, 10 കിലോ കഞ്ചാവ്, 4.5 ഗ്രാം നൈട്രോസെപാമ് ഗുളികകൾ എന്നിവ കണ്ടെത്തിയിരുന്നു. കേസ് കണ്ടെടുത്ത പാർട്ടിയിൽ പാർട്ടിയിൽ പ്രവന്റീവ് ഓഫീസർ മാരായ എം.കെ സന്തോഷ് ,സിവിൽ എക്സൈസ് ഓഫീസർമാരായ സുഹൈൽ പി പി, റിഷാദ് സി എച്ച്, രജിത്ത് കുമാർ എൻ , സജിത്ത് എം, അനീഷ് ടി, വനിത സിവിൽ എക്സൈസ് ഓഫീസർ ഷമീന, സീനിയർ എക്സൈസ് ഡ്രൈവർ അജിത്ത് സി എന്നിവരും ഉണ്ടായിരുന്നു ഇയാളെ ബഹു. തലശ്ശേരി അഡീഷണൽ ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി മുമ്പാകെ ഹാജരാക്കി തുടർ നടപടികൾക്കായി വടകര നാർക്കോട്ടിക് സ്പെഷ്യൽ കോടതിയിൽ ഹാജരാക്കും.

## Article Content

കണ്ണൂർ എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ സിനു കൊയില്യത്തിൻ്റെ നേതൃത്വത്തിൽ അഞ്ചരക്കണ്ടി, പനയത്താംപറമ്പ ഭാഗത്തു നടത്തിയ പരിശോധനയിൽ പനയത്താംപറമ്പ വെച്ച് 7 കിലോ ഗ്രാം കഞ്ചാവുമായി പാലയോട് അഞ്ചാം മൈൽ സ്വദേശി താഴെ വീട്ടിൽ അഷ്‌റഫ്‌ ടി പി എന്നയാളെ അറസ്റ്റ് ചെയ്തു .ആഴ്ച്ചകളോളം എക്സൈസിൻ്റെ നിരീക്ഷണത്തിലായിരുന്നു ഇയാൾ. വ്യാപകമായി ലഹരിമരുന്ന് കടത്ത് വ്യാപകമാക്കിയതിനെത്തുടർന്ന് എക്സൈസിൻ്റെ പരിശോധന കർശമാക്കിയിരിക്കുകയാണ്. കണ്ണൂർ, ചാലോട് മട്ടന്നൂർ ഭാഗങ്ങളിൽ ഉള്ള ചെറുകിട കഞ്ചാവ് വിൽപ്പനക്കാർക്ക് വൻ തോതിൽ കഞ്ചാവ് എത്തിച്ചു കൊടുക്കുന്നയാളാണ് പിടിയിലായ അഷ്‌റഫ്‌. എക്സൈസ് ഇൻസ്പെക്ടർ സിനു കോയില്യത്തിന്റെ നേതൃത്വത്തിൽ കഴിഞ്ഞ ആഴ്ചയിൽ 191 LSD സ്റ്റാമ്പും 6.44 ഗ്രാം മെത്താ ഫിറ്റാമിനുമായി കോട്ടയം പൊയിൽ സ്വദേശി ഷാനിലിനെതിരെ കേസ് എടുത്തിരുന്നു. മയക്കു മരുന്ന് വ്യാപനത്തിനെതിരെ ശക്തമായ നടപടിയാണ് കൈക്കൊള്ളുന്നത്. കഴിഞ്ഞ മാസം കണ്ണൂർ എക്സൈസ് റെയിഞ്ച് ഓഫീസിൽ വൻ തോതിൽ ലഹരി വസ്തുക്കൾ പിടിച്ചെടുത്തിരുന്നു. 1.280 കിലോ ഗ്രാം മെത്താ ഫിറ്റാമിൻ, 13 ഗ്രാം ഹെറോയിൻ, 10 കിലോ കഞ്ചാവ്, 4.5 ഗ്രാം നൈട്രോസെപാമ് ഗുളികകൾ എന്നിവ കണ്ടെത്തിയിരുന്നു. കേസ് കണ്ടെടുത്ത പാർട്ടിയിൽ പാർട്ടിയിൽ പ്രവന്റീവ് ഓഫീസർ മാരായ എം.കെ സന്തോഷ് ,സിവിൽ എക്സൈസ് ഓഫീസർമാരായ സുഹൈൽ പി പി, റിഷാദ് സി എച്ച്, രജിത്ത് കുമാർ എൻ , സജിത്ത് എം, അനീഷ് ടി, വനിത സിവിൽ എക്സൈസ് ഓഫീസർ ഷമീന, സീനിയർ എക്സൈസ് ഡ്രൈവർ അജിത്ത് സി എന്നിവരും ഉണ്ടായിരുന്നു ഇയാളെ ബഹു. തലശ്ശേരി അഡീഷണൽ ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി മുമ്പാകെ ഹാജരാക്കി തുടർ നടപടികൾക്കായി വടകര നാർക്കോട്ടിക് സ്പെഷ്യൽ കോടതിയിൽ ഹാജരാക്കും.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/74540/7-kg-ganja)