---
title: "ജോലി വാഗ്ദാനം ചെയ്ത് മൂന്നു ലക്ഷം രൂപ തട്ടിയെടുത്തെന്ന പരാതിയിൽ രണ്ട് പേർക്കെതിരെ കേസ്"
english_title: "job froud"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/74408/job-froud"
published_at: "2022-10-14T14:05:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63491f914cd52_vac.jpg"
keywords: []
---

# ജോലി വാഗ്ദാനം ചെയ്ത് മൂന്നു ലക്ഷം രൂപ തട്ടിയെടുത്തെന്ന പരാതിയിൽ രണ്ട് പേർക്കെതിരെ കേസ്

> **Lead Summary:** **തളിപ്പറമ്പ്: **ജോലി വാഗ്ദാനം ചെയ്ത് മൂന്നു ലക്ഷം രൂപ തട്ടിയെടുത്തെന്ന പരാതിയിൽ രണ്ട് പേർക്കെതിരെ കേസ്. മാടായി എരിപുരത്തെ എം.വി.അനില്‍കുമാര്‍, പായം പട്ടാരത്തെ തുണ്ടത്തില്‍ വീട്ടില്‍ ടി.ജി.സ്മിത എന്നിവര്‍ക്കെതിരെയാണ് തളിപ്പറമ്പ് പോലീസ് കേസെടുത്തത്. സ്‌പെയിനില്‍ സെക്യൂരിറ്റി ജോലി വാഗ്ദാനം ചെയ്ത് മൂന്ന് ലക്ഷം രൂപ തട്ടിയെടുത്തതായാണ് പരാതി. മോറാഴ പനിയില്‍ വീട്ടില്‍ രൂപേഷിന്റെ പരാതിയിലാണ് കേസ്. 2020 നവംബര്‍ 19 നാണ് ജോലി വാഗ്ദാനം ചെയ്ത് പ്രതികള്‍ നാലരലക്ഷം രൂപ രൂപേഷിനോട് വാങ്ങിയത്. ജോലി കിട്ടാത്തതിനെ തുടര്‍ന്ന് പണം തിരികെ ചോദിച്ചപ്പോള്‍ കഴിഞ്ഞ വര്‍ഷം ഒന്നരലക്ഷം രൂപ തിരിച്ചുനല്‍കി. എന്നാല്‍ ബാക്കി തുക 3 ലക്ഷമോ ജോലിയോ നല്‍കിയില്ലെന്നാണ് പരാതി.

## Article Content

**തളിപ്പറമ്പ്: **ജോലി വാഗ്ദാനം ചെയ്ത് മൂന്നു ലക്ഷം രൂപ തട്ടിയെടുത്തെന്ന പരാതിയിൽ രണ്ട് പേർക്കെതിരെ കേസ്. മാടായി എരിപുരത്തെ എം.വി.അനില്‍കുമാര്‍, പായം പട്ടാരത്തെ തുണ്ടത്തില്‍ വീട്ടില്‍ ടി.ജി.സ്മിത എന്നിവര്‍ക്കെതിരെയാണ് തളിപ്പറമ്പ് പോലീസ് കേസെടുത്തത്. സ്‌പെയിനില്‍ സെക്യൂരിറ്റി ജോലി വാഗ്ദാനം ചെയ്ത് മൂന്ന് ലക്ഷം രൂപ തട്ടിയെടുത്തതായാണ് പരാതി. മോറാഴ പനിയില്‍ വീട്ടില്‍ രൂപേഷിന്റെ പരാതിയിലാണ് കേസ്. 2020 നവംബര്‍ 19 നാണ് ജോലി വാഗ്ദാനം ചെയ്ത് പ്രതികള്‍ നാലരലക്ഷം രൂപ രൂപേഷിനോട് വാങ്ങിയത്. ജോലി കിട്ടാത്തതിനെ തുടര്‍ന്ന് പണം തിരികെ ചോദിച്ചപ്പോള്‍ കഴിഞ്ഞ വര്‍ഷം ഒന്നരലക്ഷം രൂപ തിരിച്ചുനല്‍കി. എന്നാല്‍ ബാക്കി തുക 3 ലക്ഷമോ ജോലിയോ നല്‍കിയില്ലെന്നാണ് പരാതി.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/74408/job-froud)