---
title: "ബൈക്ക് മരത്തിലിടിച്ച്‌ റോഡിലേക്ക് തെറിച്ചു വീണ യുവാവ് ടാങ്കര്‍ ലോറികയറി മരിച്ചു"
english_title: "bike tanker accident"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/74354/bike-tanker-accident"
published_at: "2022-10-14T09:37:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6348e09fb7318_vac.jpg"
keywords: []
---

# ബൈക്ക് മരത്തിലിടിച്ച്‌ റോഡിലേക്ക് തെറിച്ചു വീണ യുവാവ് ടാങ്കര്‍ ലോറികയറി മരിച്ചു

> **Lead Summary:** **കണ്ണൂര്‍: **നിയന്ത്രണം വിട്ട ബൈക്ക് മരത്തിലിടിച്ച്‌ റോഡിലേക്ക് തെറിച്ചു വീണ യുവാവ് ടാങ്കര്‍ ലോറികയറി മരിച്ചു.നടാല്‍ ഒ.കെ യു.പി സ്കൂളിന് സമീപം നടുക്കണ്ടി വീട്ടില്‍ ഉത്തമന്‍റെ മകന്‍ അമല്‍ ആണ് മരിച്ചത്. വ്യാഴാഴ്ച രാത്രി 11നാണ് അപകടം. പരിക്കേറ്റ സുഹൃത്ത് വൈഷ്ണവിനെ കണ്ണൂര്‍ എ.കെ.ജി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കണ്ണൂരില്‍നിന്നും വീട്ടിലേക്ക് പോകുന്നതിനിടെയാണ് അപകടം സംഭവിച്ചത്. ബൈക്കില്‍നിന്നും തെറിച്ചുവീണ അമലിന്‍റെ ശരീരത്തില്‍ ലോറി കയറുകയും അമല്‍ കുടുങ്ങിക്കിടക്കുകയുമായിരുന്നു. ലോറി ഏറെ ദൂരം മുന്നോട്ട് പോയാണ് നിന്നത്. അമല്‍ തല്‍ക്ഷണം മരണപ്പെട്ടു. മൃതദേഹം കണ്ണൂര്‍ ജില്ലാ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. ജെ.സി.ബി മെക്കാനിക്കായി ജോലി ചെയ്യുകയായിരുന്നു അമല്‍. മാതാവ്: അജിത. സാഹോദരങ്ങള്‍: അതുല്‍ (ഗള്‍ഫ്), രജിന.

## Article Content

**കണ്ണൂര്‍: **നിയന്ത്രണം വിട്ട ബൈക്ക് മരത്തിലിടിച്ച്‌ റോഡിലേക്ക് തെറിച്ചു വീണ യുവാവ് ടാങ്കര്‍ ലോറികയറി മരിച്ചു.നടാല്‍ ഒ.കെ യു.പി സ്കൂളിന് സമീപം നടുക്കണ്ടി വീട്ടില്‍ ഉത്തമന്‍റെ മകന്‍ അമല്‍ ആണ് മരിച്ചത്. വ്യാഴാഴ്ച രാത്രി 11നാണ് അപകടം. പരിക്കേറ്റ സുഹൃത്ത് വൈഷ്ണവിനെ കണ്ണൂര്‍ എ.കെ.ജി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കണ്ണൂരില്‍നിന്നും വീട്ടിലേക്ക് പോകുന്നതിനിടെയാണ് അപകടം സംഭവിച്ചത്. ബൈക്കില്‍നിന്നും തെറിച്ചുവീണ അമലിന്‍റെ ശരീരത്തില്‍ ലോറി കയറുകയും അമല്‍ കുടുങ്ങിക്കിടക്കുകയുമായിരുന്നു. ലോറി ഏറെ ദൂരം മുന്നോട്ട് പോയാണ് നിന്നത്. അമല്‍ തല്‍ക്ഷണം മരണപ്പെട്ടു. മൃതദേഹം കണ്ണൂര്‍ ജില്ലാ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. ജെ.സി.ബി മെക്കാനിക്കായി ജോലി ചെയ്യുകയായിരുന്നു അമല്‍. മാതാവ്: അജിത. സാഹോദരങ്ങള്‍: അതുല്‍ (ഗള്‍ഫ്), രജിന.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/74354/bike-tanker-accident)