---
title: "കണ്ണൂരിൽ അമ്മയെയും മകളെയും വീട്ടിൽ കയറി കുത്തിപ്പരിക്കേൽപ്പിച്ച കേസിലെ പ്രതി പിടിയിൽ"
english_title: "jineesh arrested"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/74287/jineesh-arrested"
published_at: "2022-10-13T19:23:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63481878ada09_vac.jpg"
keywords: []
---

# കണ്ണൂരിൽ അമ്മയെയും മകളെയും വീട്ടിൽ കയറി കുത്തിപ്പരിക്കേൽപ്പിച്ച കേസിലെ പ്രതി പിടിയിൽ

> **Lead Summary:** കണ്ണൂരിൽ അമ്മയെയും മകളെയും വീട്ടിൽ കയറി കുത്തി പരിക്കേൽപ്പിച്ച കേസിലെ പ്രതി പൊലീസിൽ കീഴടങ്ങി. കണ്ണൂർ ചെറുകല്ലായി സ്വദേശി ജിനീഷാണ് പൊലീസ് സ്റ്റേഷനിൽ കീഴടങ്ങിയത്. ന്യൂമാഹിയിൽ ഇന്നലെ രാത്രി എട്ട് മണിയോടെയാണ് സംഭവം. ഉസ്സൻ മൊട്ട എം എൻ ഹൗസിൽ ഇന്ദുലേഖ, മകൾ പൂജ എന്നിവർക്കാണ് പരിക്കേറ്റത്. രാത്രിയോടെ വീട്ടിലേക്ക് ഓടിക്കയറിയ യുവാവ് ആദ്യം അമ്മയെയും പിന്നാലെ മകളെയും കുത്തിപ്പരിക്കേൽപ്പിക്കുകയായിരുന്നു. രണ്ട് പേരും തലശ്ശേരിയിലെ ആശുപത്രിയിൽ ചികിത്സയിലാണ്. പ്രണയ നൈരാശ്യമാണ് ആക്രമണത്തിന് കാരണമെന്നാണ് വിവരം.

## Article Content

കണ്ണൂരിൽ അമ്മയെയും മകളെയും വീട്ടിൽ കയറി കുത്തി പരിക്കേൽപ്പിച്ച കേസിലെ പ്രതി പൊലീസിൽ കീഴടങ്ങി. കണ്ണൂർ ചെറുകല്ലായി സ്വദേശി ജിനീഷാണ് പൊലീസ് സ്റ്റേഷനിൽ കീഴടങ്ങിയത്. ന്യൂമാഹിയിൽ ഇന്നലെ രാത്രി എട്ട് മണിയോടെയാണ് സംഭവം. ഉസ്സൻ മൊട്ട എം എൻ ഹൗസിൽ ഇന്ദുലേഖ, മകൾ പൂജ എന്നിവർക്കാണ് പരിക്കേറ്റത്. രാത്രിയോടെ വീട്ടിലേക്ക് ഓടിക്കയറിയ യുവാവ് ആദ്യം അമ്മയെയും പിന്നാലെ മകളെയും കുത്തിപ്പരിക്കേൽപ്പിക്കുകയായിരുന്നു. രണ്ട് പേരും തലശ്ശേരിയിലെ ആശുപത്രിയിൽ ചികിത്സയിലാണ്. പ്രണയ നൈരാശ്യമാണ് ആക്രമണത്തിന് കാരണമെന്നാണ് വിവരം.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/74287/jineesh-arrested)