---
title: "വിദ്യാർത്ഥിനിക്ക് അശ്ലീല സന്ദേശമയച്ച അധ്യാപകനെ പരിയാരം പൊലീസ് അറസ്റ്റ് ചെയ്തു"
english_title: "sports teacher arrested"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/74281/sports-teacher-arrested"
published_at: "2022-10-13T18:53:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/634811636112f_news-card.jpg"
keywords: []
---

# വിദ്യാർത്ഥിനിക്ക് അശ്ലീല സന്ദേശമയച്ച അധ്യാപകനെ പരിയാരം പൊലീസ് അറസ്റ്റ് ചെയ്തു

> **Lead Summary:** **പരിയാരം:** പ്ലസ് ടു വിദ്യാർത്ഥിനിക്ക് മൊബൈൽ ഫോണിൽ പാതി രാത്രിയിൽ അശ്ലീല സന്ദേശമയച്ചു കൊടുത്ത യുവ അധ്യാപകൻ അറസ്റ്റിൽ.ഓലയമ്പാടി കാര്യാപള്ളി സ്വദേശിയും കുളപ്രത്ത് താമസക്കാരനുമായ കെ.സി.സജീഷിനെ യാണ് പരിയാരം എസ്.ഐ. നിബിൻ ജോയിയും സംഘവും കസ്റ്റഡിയിലെടുത്തത്.മുൻ മന്ത്രിയുടെ പേഴ്സണൽ സ്റ്റാഫിൽ ജോലി ചെയ്തിരുന്ന ഇയാൾ ഇക്കഴിഞ്ഞ 11 ന് രാത്രി 9.30 മണിയോടെയാണ് പഴയങ്ങാടി സ്റ്റേഷൻ പരിധിയിലെ വിദ്യാർത്ഥിനിക്ക് മൊബൈൽ ഫോണിൽ അശ്ലീല സന്ദേശമയച്ചു കൊടുത്തത്.സംഭവം കുട്ടി രക്ഷിതാക്കളെ അറിയിച്ചതോടെ കഴിഞ്ഞ ദിവസം സ്കൂളിൽ വിവരം എത്തി .തുടർന്ന് പരിയാരം പോലീസിൽ പരാതി നൽകുകയായിരുന്നു. പെൺകുട്ടിയുടെ മൊഴി രേഖപ്പെടുത്തിയ പോലീസ് പോക്സോ നിയമപ്രകാരം കേസെടുത്ത് പ്രതിയെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.****

## Article Content

**പരിയാരം:** പ്ലസ് ടു വിദ്യാർത്ഥിനിക്ക് മൊബൈൽ ഫോണിൽ പാതി രാത്രിയിൽ അശ്ലീല സന്ദേശമയച്ചു കൊടുത്ത യുവ അധ്യാപകൻ അറസ്റ്റിൽ.ഓലയമ്പാടി കാര്യാപള്ളി സ്വദേശിയും കുളപ്രത്ത് താമസക്കാരനുമായ കെ.സി.സജീഷിനെ യാണ് പരിയാരം എസ്.ഐ. നിബിൻ ജോയിയും സംഘവും കസ്റ്റഡിയിലെടുത്തത്.മുൻ മന്ത്രിയുടെ പേഴ്സണൽ സ്റ്റാഫിൽ ജോലി ചെയ്തിരുന്ന ഇയാൾ ഇക്കഴിഞ്ഞ 11 ന് രാത്രി 9.30 മണിയോടെയാണ് പഴയങ്ങാടി സ്റ്റേഷൻ പരിധിയിലെ വിദ്യാർത്ഥിനിക്ക് മൊബൈൽ ഫോണിൽ അശ്ലീല സന്ദേശമയച്ചു കൊടുത്തത്.സംഭവം കുട്ടി രക്ഷിതാക്കളെ അറിയിച്ചതോടെ കഴിഞ്ഞ ദിവസം സ്കൂളിൽ വിവരം എത്തി .തുടർന്ന് പരിയാരം പോലീസിൽ പരാതി നൽകുകയായിരുന്നു. പെൺകുട്ടിയുടെ മൊഴി രേഖപ്പെടുത്തിയ പോലീസ് പോക്സോ നിയമപ്രകാരം കേസെടുത്ത് പ്രതിയെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.****

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/74281/sports-teacher-arrested)