---
title: "മാരക ലഹരി മരുന്നായ എം ഡി എം എയുമായി രണ്ടുപേർ പിടിയിൽ"
english_title: "mdma arrest"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/74229/mdma-arrest"
published_at: "2022-10-13T14:11:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6347cf3fc38bf_news-card.jpg"
keywords: []
---

# മാരക ലഹരി മരുന്നായ എം ഡി എം എയുമായി രണ്ടുപേർ പിടിയിൽ

> **Lead Summary:** **ചെറുപുഴ : **ചെറുപുഴയിൽ മാരക ലഹരി പദാര്‍ത്ഥമായ എം.ഡി.എം.എയുമായി 2 പേർ അറസ്റ്റിലായി. പ്രാപ്പൊയില്‍ സ്വദേശി ഞെണ്ടിമാക്കല്‍ ഷമീർ ഷാജഹാന്‍ , മച്ചിയില്‍ സ്വദേശി ചെമ്പ്കെട്ടിക്കല്‍ സിജോ ജോസഫ് എന്നിവരെയാണ് ചെറുപുഴ എസ്.എച്ച്.ഒ പി.സി സഞ്ജീവ് കുമാറും സംഘവും അറസ്റ്റ് ചെയ്തത്. ഷമീറിനെ 400 മില്ലിഗ്രാം എം.ഡി.എം എയുമായി പ്രാപ്പൊയിലില്‍ നിന്നും സിജോയെ 450 മില്ലിഗ്രാം എം.ഡി.എം എയുമായി മച്ചിയില്‍ നിന്നുമാണ് പിടികൂടിയത്. ഇത് കടത്താന്‍ ഉപയോഗിച്ച കാറും കസ്റ്റഡിയിലെടുത്തു. എസ്.ഐ സുരേഷ് കുമാര്‍, എ.എസ്.ഐമാരായ ഹബീബ് റഹ്മാന്‍, രാജീവന്‍, സി.പി.ഒമാരായ ദീപക്ക്, പ്രശാന്ത്,ബിനീഷ്, ശ്രീജിത്ത് എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്. മത്സ്യ വില്‍പ്പനയുടെ മറവിലാണ് ചെറുപുഴ പോലീസ് സ്റ്റേഷന്‍ പരിധിയിലെ വിവിധ സ്ഥലങ്ങളില്‍ ഇവര്‍ എം.ഡി.എം.എ വില്‍പ്പന നടത്തിയിരുന്നതെന്ന് പോലീസ് പറഞ്ഞു.

## Article Content

**ചെറുപുഴ : **ചെറുപുഴയിൽ മാരക ലഹരി പദാര്‍ത്ഥമായ എം.ഡി.എം.എയുമായി 2 പേർ അറസ്റ്റിലായി. പ്രാപ്പൊയില്‍ സ്വദേശി ഞെണ്ടിമാക്കല്‍ ഷമീർ ഷാജഹാന്‍ , മച്ചിയില്‍ സ്വദേശി ചെമ്പ്കെട്ടിക്കല്‍ സിജോ ജോസഫ് എന്നിവരെയാണ് ചെറുപുഴ എസ്.എച്ച്.ഒ പി.സി സഞ്ജീവ് കുമാറും സംഘവും അറസ്റ്റ് ചെയ്തത്. ഷമീറിനെ 400 മില്ലിഗ്രാം എം.ഡി.എം എയുമായി പ്രാപ്പൊയിലില്‍ നിന്നും സിജോയെ 450 മില്ലിഗ്രാം എം.ഡി.എം എയുമായി മച്ചിയില്‍ നിന്നുമാണ് പിടികൂടിയത്. ഇത് കടത്താന്‍ ഉപയോഗിച്ച കാറും കസ്റ്റഡിയിലെടുത്തു. എസ്.ഐ സുരേഷ് കുമാര്‍, എ.എസ്.ഐമാരായ ഹബീബ് റഹ്മാന്‍, രാജീവന്‍, സി.പി.ഒമാരായ ദീപക്ക്, പ്രശാന്ത്,ബിനീഷ്, ശ്രീജിത്ത് എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്. മത്സ്യ വില്‍പ്പനയുടെ മറവിലാണ് ചെറുപുഴ പോലീസ് സ്റ്റേഷന്‍ പരിധിയിലെ വിവിധ സ്ഥലങ്ങളില്‍ ഇവര്‍ എം.ഡി.എം.എ വില്‍പ്പന നടത്തിയിരുന്നതെന്ന് പോലീസ് പറഞ്ഞു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/74229/mdma-arrest)