---
title: "നീണ്ട ഇടവേളക്ക് ശേഷം അരങ്ങുണർന്നു, കാബൂളിവാല ഏകപാത്രനാടകം ആദ്യ അവതരണം നെരുവമ്പ്രത്ത് നടന്നു"
english_title: "After a long hiatus, the Kabuliwala solo drama premiered at Neruvambrat."
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/7422/after-a-long-hiatus-the-kabuliwala-solo-drama-premiered-at-neruvambrat"
published_at: "2021-10-27T10:57:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6178e34a09f91_70efb9c9-8e13-41d6-9eb0-eeb2d311866d.jpg"
keywords: []
---

# നീണ്ട ഇടവേളക്ക് ശേഷം അരങ്ങുണർന്നു, കാബൂളിവാല ഏകപാത്രനാടകം ആദ്യ അവതരണം നെരുവമ്പ്രത്ത് നടന്നു

> **Lead Summary:** **പഴയങ്ങാടി:** രണ്ടു വർഷക്കാലത്തെ നീണ്ട മൗനത്തിനു ശേഷം നാടക രംഗം ഉണർന്നു . മലബാറിലെ നാടക കൂട്ടായ്മകൾ നാടകാ വതരണങ്ങളെക്കുറിച്ചുള്ള ചർച്ചകളും സജീവമാക്കിക്കൊണ്ടിരിക്കുകയാണ്.

## Article Content

**പഴയങ്ങാടി:** രണ്ടു വർഷക്കാലത്തെ നീണ്ട മൗനത്തിനു ശേഷം നാടക രംഗം ഉണർന്നു . മലബാറിലെ നാടക കൂട്ടായ്മകൾ നാടകാ വതരണങ്ങളെക്കുറിച്ചുള്ള ചർച്ചകളും സജീവമാക്കിക്കൊണ്ടിരിക്കുകയാണ്.

ഈ അന്തരീക്ഷത്തിലേക്കാണ് നാട്ടകം ചെറുതാഴവും നാടക കലാകാരൻമാരുടെ കൂട്ടായ്മയായ നാടക് തളിപ്പറമ്പ് മേഖലാ കമ്മിറ്റിയും ചേർന്ന് കാബൂളിവാല എന്ന ഏക പാത്ര നാടകം രംഗത്തെത്തിച്ചത്.

രവീന്ദ്രനാഥ ടാഗൂറിന്റെ പ്രശസ്തമായ കഥാപാത്രം കാബൂളിവാല വർത്തമാന കാലത്തിലെ കാബൂളിൽ എത്തിപ്പെട്ടാലുള്ള മാനസീക സംഘർഷങ്ങളും നേരിടേണ്ടി വരുന്ന പ്രതിസന്ധികളുമാണ് നാടകം ചർച്ച ചെയ്യപ്പെടുന്നത്.

ആത്യന്തികമായി യുദ്ധത്തിനെതിരെയുള്ള തീവ്ര വാദങ്ങൾക്കെതിരെയുള്ള ഈ കലാസൃഷ്ടി മാനവീക മൂല്യങ്ങൾ ഉയർത്തിപ്പിടിക്കുവാൻ ആഹ്വാനം ചെയ്യുന്നു. കെ.കെ.ആർ വെങ്ങരയാണ് നാൽപത്തഞ്ച് മിനുട്ട് ദൈർഘ്യമുള്ള ഈ നാകത്തിന്റെ രചനയും സംവിധാനവും നിർവഹിച്ചിരിക്കുന്നത്.

പ്രമുഖ നാടക പ്രവർത്തകൻ രവി ഏഴോം കാബൂളിവാലയായി വേഷമിട്ടു.നെരുവമ്പ്രം പി.കെ നാരായണൻ മാസ്റ്റർ സ്മാരക ഓഡിറ്റോറിയത്തിൽ ഇ.പി.രാജഗോപാലൻ പരിപാടിയുടെ ഉൽഘാടനം നിർവഹിച്ചു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/7422/after-a-long-hiatus-the-kabuliwala-solo-drama-premiered-at-neruvambrat)