---
title: "സ്വകാര്യ ബസിന്റെ മത്സര ഓട്ടത്തിനിടയിൽ കാറും ലോറിയും അപകടത്തിൽപ്പെട്ടു"
english_title: "accident kannapuram"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/74205/accident-kannapuram"
published_at: "2022-10-13T12:35:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6347b8cd50fc6_download_(4).jpg"
keywords: []
---

# സ്വകാര്യ ബസിന്റെ മത്സര ഓട്ടത്തിനിടയിൽ കാറും ലോറിയും അപകടത്തിൽപ്പെട്ടു

> **Lead Summary:** **കല്യാശ്ശേരി : **ദേശീയപാതയിൽ ലിമിറ്റഡ്‌ സ്റ്റോപ്പ് സ്വകാര്യ ബസിന്റെ മത്സര ഓട്ടത്തിനിടയിൽ കാറും ലോറിയും അപകടത്തിൽപ്പെട്ടു.ബുധനാഴ്ച രാവിലെ ഒൻപതോടെ കല്യാശ്ശേരി പഴയ രജിസ്ട്രാർ ഓഫീസ് കയറ്റത്തിലാണ് അപകടം നടന്നത്. അപകടത്തിൽ ആർക്കും പരിക്കില്ല. തലശ്ശേരിയിൽ നിന്ന് കാസർകോട്‌ ഭാഗത്തേക്ക് പോകുന്ന ഹിൽ പാലസ് ബസ് പാതയിലെ കയറ്റത്തിൽ മുന്നിലുണ്ടായിരുന്ന കാറിനെ മറികടന്ന് കയറുന്നതിനിടയിൽ ബക്കളം ഭാഗത്തുനിന്ന്‌ എതിർദിശയിൽ വന്ന കാർ കൂട്ടിയിടി ഒഴിവാക്കാൻ റോഡിന് താഴെ ഇറക്കുകയായിരുന്നു. കാർ വേഗം കുറച്ചതോടെ അതേ ദിശയിൽനിന്ന് പിൻഭാഗത്തുനിന്ന്‌ വന്ന കല്ല് കയറ്റിയ ലോറി കാറിന്റെ പിന്നിൽ ഇടിക്കുകയായിരുന്നു. തുടർന്ന് രോഷാകുലരായ നാട്ടുകാർ ബസ്‌ തടഞ്ഞുവെച്ചു. അതേസമയം അവിടെയെത്തിയ ആർ.ടി.ഒ. അധികൃതരും ബസിന്റെ രേഖകൾ പരിശോധിച്ചു. തുടർന്ന് കണ്ണപുരം പോലീസ് സ്ഥലത്തെത്തിയാണ് തടഞ്ഞിട്ട ബസ് വിട്ടയച്ചത്.

## Article Content

**കല്യാശ്ശേരി : **ദേശീയപാതയിൽ ലിമിറ്റഡ്‌ സ്റ്റോപ്പ് സ്വകാര്യ ബസിന്റെ മത്സര ഓട്ടത്തിനിടയിൽ കാറും ലോറിയും അപകടത്തിൽപ്പെട്ടു.ബുധനാഴ്ച രാവിലെ ഒൻപതോടെ കല്യാശ്ശേരി പഴയ രജിസ്ട്രാർ ഓഫീസ് കയറ്റത്തിലാണ് അപകടം നടന്നത്. അപകടത്തിൽ ആർക്കും പരിക്കില്ല. തലശ്ശേരിയിൽ നിന്ന് കാസർകോട്‌ ഭാഗത്തേക്ക് പോകുന്ന ഹിൽ പാലസ് ബസ് പാതയിലെ കയറ്റത്തിൽ മുന്നിലുണ്ടായിരുന്ന കാറിനെ മറികടന്ന് കയറുന്നതിനിടയിൽ ബക്കളം ഭാഗത്തുനിന്ന്‌ എതിർദിശയിൽ വന്ന കാർ കൂട്ടിയിടി ഒഴിവാക്കാൻ റോഡിന് താഴെ ഇറക്കുകയായിരുന്നു. കാർ വേഗം കുറച്ചതോടെ അതേ ദിശയിൽനിന്ന് പിൻഭാഗത്തുനിന്ന്‌ വന്ന കല്ല് കയറ്റിയ ലോറി കാറിന്റെ പിന്നിൽ ഇടിക്കുകയായിരുന്നു. തുടർന്ന് രോഷാകുലരായ നാട്ടുകാർ ബസ്‌ തടഞ്ഞുവെച്ചു. അതേസമയം അവിടെയെത്തിയ ആർ.ടി.ഒ. അധികൃതരും ബസിന്റെ രേഖകൾ പരിശോധിച്ചു. തുടർന്ന് കണ്ണപുരം പോലീസ് സ്ഥലത്തെത്തിയാണ് തടഞ്ഞിട്ട ബസ് വിട്ടയച്ചത്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/74205/accident-kannapuram)