---
title: "ക​ണ്ണൂ​ർ സെ​ൻ​ട്ര​ൽ ജ​യി​ലി​ൽ റി​മാ​ൻ​ഡി​ൽ ക​ഴി​യു​ന്നവരിൽ നിന്ന് മൂ​ന്ന് മൊ​ബൈ​ൽ ഫോ​ൺ പി​ടി​കൂ​ടി"
english_title: "mobile phone "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/74197/mobile-phone"
published_at: "2022-10-13T12:08:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6347b2a7ccfaf_vac.jpg"
keywords: []
---

# ക​ണ്ണൂ​ർ സെ​ൻ​ട്ര​ൽ ജ​യി​ലി​ൽ റി​മാ​ൻ​ഡി​ൽ ക​ഴി​യു​ന്നവരിൽ നിന്ന് മൂ​ന്ന് മൊ​ബൈ​ൽ ഫോ​ൺ പി​ടി​കൂ​ടി

> **Lead Summary:** **ക​ണ്ണൂ​ർ: **ക​ണ്ണൂ​ർ സെ​ൻ​ട്ര​ൽ ജ​യി​ലി​ൽ റി​മാ​ൻ​ഡി​ൽ ക​ഴി​യു​ന്ന പോ​പ്പു​ല​ർ​ ഫ്ര​ണ്ടു​കാ​രായവരിൽ നിന്ന് മൂ​ന്ന് മൊ​ബൈ​ൽ ഫോ​ൺ പി​ടി​കൂ​ടി. സെ​ൻ​ട്ര​ൽ ജ​യി​ലി​ലെ ആ​റാം ബ്ലോ​ക്കി​ന് സമീപത്തെ മരത്തിന്‌ മു​ക​ളി​ൽ ഒ​ളി​പ്പി​ച്ച നി​ല​യി​ലാ​യി​രു​ന്നു ഫോ​ണു​ക​ൾ. ഇ​വി​ടെ ഹ​ർ​ത്താ​ൽ ദി​ന​ത്തി​ലെ വി​വി​ധ അ​ക്ര​മ കേ​സു​ക​ളി​ൽ​പ്പെ​ട്ട നാ​ൽ​പ്പ​തോ​ളം പോ​പ്പു​ല​ർഫ്ര​ണ്ട് പ്ര​വ​ർ​ത്ത​ക​രാ​ണു​ള്ള​ത്. ക​ഴി​ഞ്ഞ ദി​വ​സം ഇവരെ കാ​ണാനെ​ത്തി​യ വ​ള​പ​ട്ട​ണം സ്വ​ദേ​ശി​ എ​സ്ഡി​പി​ഐ പ്ര​വ​ർ​ത്ത​ക​നി​ൽനി​ന്ന്‌ ജ​യി​ൽ ജീ​വ​ന​ക്കാ​ർ ബീ​ഡി പി​ടി​കൂ​ടി​യി​രു​ന്നു. ഇ​യാ​ളെ ചോ​ദ്യം ചെ​യ്ത​പ്പോൾ ഫോ​ൺവി​ളി​ച്ച​തു പ്ര​കാ​ര​മാ​ണ് എ​ത്തി​യ​തെ​ന്ന്‌ മൊഴി നൽകിയിരുന്നു. സംഭവത്തിൽ സെൻട്രൽ ജയിൽ സൂപ്രണ്ട് കണ്ണൂർ ടൗൺ പൊലീസിൽ പരാതി നൽകി.

## Article Content

**ക​ണ്ണൂ​ർ: **ക​ണ്ണൂ​ർ സെ​ൻ​ട്ര​ൽ ജ​യി​ലി​ൽ റി​മാ​ൻ​ഡി​ൽ ക​ഴി​യു​ന്ന പോ​പ്പു​ല​ർ​ ഫ്ര​ണ്ടു​കാ​രായവരിൽ നിന്ന് മൂ​ന്ന് മൊ​ബൈ​ൽ ഫോ​ൺ പി​ടി​കൂ​ടി. സെ​ൻ​ട്ര​ൽ ജ​യി​ലി​ലെ ആ​റാം ബ്ലോ​ക്കി​ന് സമീപത്തെ മരത്തിന്‌ മു​ക​ളി​ൽ ഒ​ളി​പ്പി​ച്ച നി​ല​യി​ലാ​യി​രു​ന്നു ഫോ​ണു​ക​ൾ. ഇ​വി​ടെ ഹ​ർ​ത്താ​ൽ ദി​ന​ത്തി​ലെ വി​വി​ധ അ​ക്ര​മ കേ​സു​ക​ളി​ൽ​പ്പെ​ട്ട നാ​ൽ​പ്പ​തോ​ളം പോ​പ്പു​ല​ർഫ്ര​ണ്ട് പ്ര​വ​ർ​ത്ത​ക​രാ​ണു​ള്ള​ത്. ക​ഴി​ഞ്ഞ ദി​വ​സം ഇവരെ കാ​ണാനെ​ത്തി​യ വ​ള​പ​ട്ട​ണം സ്വ​ദേ​ശി​ എ​സ്ഡി​പി​ഐ പ്ര​വ​ർ​ത്ത​ക​നി​ൽനി​ന്ന്‌ ജ​യി​ൽ ജീ​വ​ന​ക്കാ​ർ ബീ​ഡി പി​ടി​കൂ​ടി​യി​രു​ന്നു. ഇ​യാ​ളെ ചോ​ദ്യം ചെ​യ്ത​പ്പോൾ ഫോ​ൺവി​ളി​ച്ച​തു പ്ര​കാ​ര​മാ​ണ് എ​ത്തി​യ​തെ​ന്ന്‌ മൊഴി നൽകിയിരുന്നു. സംഭവത്തിൽ സെൻട്രൽ ജയിൽ സൂപ്രണ്ട് കണ്ണൂർ ടൗൺ പൊലീസിൽ പരാതി നൽകി.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/74197/mobile-phone)