---
title: "പയ്യന്നൂരിൽ നിരവധി പേർ പേപ്പട്ടിയുടെ കടിയേറ്റു ചികിത്സയിൽ"
english_title: "dog attack"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/74191/dog-attack"
published_at: "2022-10-13T11:36:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6347ab08c062e_vac.jpg"
keywords: []
---

# പയ്യന്നൂരിൽ നിരവധി പേർ പേപ്പട്ടിയുടെ കടിയേറ്റു ചികിത്സയിൽ

> **Lead Summary:** **പയ്യന്നൂര്‍: **പയ്യന്നൂരും പരിസരങ്ങളിലുമായി 13 പേർക്ക് തെരുവുനായ്ക്കളുടെ കടിയേറ്റു ഇന്നുരാവിലെ 8 മണിയോടെ പയ്യന്നൂര്‍ സെന്‍ട്രല്‍ ബസാറിൽ വെച്ചും സഹകരണ ആശുപത്രിക്ക് സമീപത്തുമായി രണ്ടു വിദ്യാര്‍ഥിനികൾക്കും ബോയ്സ് സ്കൂളിന് സമീപം വെച്ച് ചെറുതാഴം മണ്ടൂർ സ്വദേശികളായ രണ്ടു പേർക്കും നിമിഷങ്ങൾക്കുള്ളിൽ സഹകരണ ആശുപത്രി റോഡിൽ വെച്ച് ക്ഷേത്രത്തിലേക്ക് പോകുകയായിരുന്നകുപ്പം സ്വദേശിയായ യുവാവ് ഉൾപ്പെടെ മൂന്നു പേർക്കുമാണ് കടിയേറ്റത്. അന്നൂർചിന്മയ വിദ്യാലയത്തിലെ വിദ്യാര്‍ഥിനി കണ്ടങ്കാളിയിലെ ദിയകണ്ണൂര്‍ എഞ്ചിനീയറിംങ്ങ് കോളേജ് വിദ്യാര്‍ഥിനി വിഠോഭ ക്ഷേത്രത്തിന് സമീപത്തെ അശ്വിനി എന്നിവര്‍ക്കാണ് കാലിലും കൈക്കുമായി കടിയേറ്റത്. മണ്ടൂർ സ്വദേശികളെ പരിയാരം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.മണികൂറുകൾക്കുള്ളിൽ സഹകരണ ആശുപത്രി റോഡിൽ വെച്ച്കുപ്പം സ്വദേശിയുൾപ്പെടെ മൂന്ന് പേർക്കും പോലീസ് സ്റ്റേഷൻ റോഡിൽ വെച്ച് മാളിലേക്ക് പോകുകയായിരുന്ന രണ്ട് പേർക്കുമാണ് കടിയേറ്റത്. ഇന്നലെ വൈകുന്നേരം 5 മണിയോടെ കരിവെള്ളൂർ വടക്കുമ്പാടും ഓണക്കുന്നിലുമുണ്ടായ തെരുവു നായ്ക്കളുടെ ആക്രമണത്തില്‍ കരിവെള്ളൂര്‍ തെരു സെന്‍ട്രല്‍ സ്‌കൂളിലെ രണ്ടാം ക്ലാസ് വിദ്യാര്‍ഥി തെരു കുതിരക്കാളി ക്ഷേത്രത്തിന് സമീപത്തെ പ്രശാന്തിന്റെ മകന്‍ നന്ദുകൃഷ്ണക്ക് കടിയേറ്റു.കൂടാതെ വടക്കുമ്പാട്ടെ കെ.വി.ബിന്ദു, ഓണക്കുന്നിലെ റിട്ട.അധ്യാപിക കെ.വി.കാര്‍ത്യായണി, എവി സ്മാരക സ്‌കൂള്‍ പ്ലസ് വണ്‍ വിദ്യാര്‍ഥിനി എ.മാളവിക എന്നിവര്‍ക്കും കടിയേറ്റു.തെരുവ് നായ്ക്കളുടെ വിളയാട്ടത്തിൽ വിദ്യാര്‍ഥികളും രക്ഷിതാക്കളും പരിഭ്രാന്തിയിലാണ്.

## Article Content

**പയ്യന്നൂര്‍: **പയ്യന്നൂരും പരിസരങ്ങളിലുമായി 13 പേർക്ക് തെരുവുനായ്ക്കളുടെ കടിയേറ്റു ഇന്നുരാവിലെ 8 മണിയോടെ പയ്യന്നൂര്‍ സെന്‍ട്രല്‍ ബസാറിൽ വെച്ചും സഹകരണ ആശുപത്രിക്ക് സമീപത്തുമായി രണ്ടു വിദ്യാര്‍ഥിനികൾക്കും ബോയ്സ് സ്കൂളിന് സമീപം വെച്ച് ചെറുതാഴം മണ്ടൂർ സ്വദേശികളായ രണ്ടു പേർക്കും നിമിഷങ്ങൾക്കുള്ളിൽ സഹകരണ ആശുപത്രി റോഡിൽ വെച്ച് ക്ഷേത്രത്തിലേക്ക് പോകുകയായിരുന്നകുപ്പം സ്വദേശിയായ യുവാവ് ഉൾപ്പെടെ മൂന്നു പേർക്കുമാണ് കടിയേറ്റത്. അന്നൂർചിന്മയ വിദ്യാലയത്തിലെ വിദ്യാര്‍ഥിനി കണ്ടങ്കാളിയിലെ ദിയകണ്ണൂര്‍ എഞ്ചിനീയറിംങ്ങ് കോളേജ് വിദ്യാര്‍ഥിനി വിഠോഭ ക്ഷേത്രത്തിന് സമീപത്തെ അശ്വിനി എന്നിവര്‍ക്കാണ് കാലിലും കൈക്കുമായി കടിയേറ്റത്. മണ്ടൂർ സ്വദേശികളെ പരിയാരം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.മണികൂറുകൾക്കുള്ളിൽ സഹകരണ ആശുപത്രി റോഡിൽ വെച്ച്കുപ്പം സ്വദേശിയുൾപ്പെടെ മൂന്ന് പേർക്കും പോലീസ് സ്റ്റേഷൻ റോഡിൽ വെച്ച് മാളിലേക്ക് പോകുകയായിരുന്ന രണ്ട് പേർക്കുമാണ് കടിയേറ്റത്. ഇന്നലെ വൈകുന്നേരം 5 മണിയോടെ കരിവെള്ളൂർ വടക്കുമ്പാടും ഓണക്കുന്നിലുമുണ്ടായ തെരുവു നായ്ക്കളുടെ ആക്രമണത്തില്‍ കരിവെള്ളൂര്‍ തെരു സെന്‍ട്രല്‍ സ്‌കൂളിലെ രണ്ടാം ക്ലാസ് വിദ്യാര്‍ഥി തെരു കുതിരക്കാളി ക്ഷേത്രത്തിന് സമീപത്തെ പ്രശാന്തിന്റെ മകന്‍ നന്ദുകൃഷ്ണക്ക് കടിയേറ്റു.കൂടാതെ വടക്കുമ്പാട്ടെ കെ.വി.ബിന്ദു, ഓണക്കുന്നിലെ റിട്ട.അധ്യാപിക കെ.വി.കാര്‍ത്യായണി, എവി സ്മാരക സ്‌കൂള്‍ പ്ലസ് വണ്‍ വിദ്യാര്‍ഥിനി എ.മാളവിക എന്നിവര്‍ക്കും കടിയേറ്റു.തെരുവ് നായ്ക്കളുടെ വിളയാട്ടത്തിൽ വിദ്യാര്‍ഥികളും രക്ഷിതാക്കളും പരിഭ്രാന്തിയിലാണ്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/74191/dog-attack)