---
title: "കണ്ണൂർ ഗവ. മെഡിക്കൽ കോളേജിലെ ജീവനക്കാർക്ക് ബിംസ് മുഖാന്തരം ശമ്പളം കൈമാറുന്നതിന് അനുമതി: എം വിജിൻ എം എൽ എ"
english_title: "BIMS"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/74179/bims"
published_at: "2022-10-13T11:10:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6347a4d2ae6c3_0c275587-bc29-4f49-bd8c-94e95f3b3fa4.jpg"
keywords: []
---

# കണ്ണൂർ ഗവ. മെഡിക്കൽ കോളേജിലെ ജീവനക്കാർക്ക് ബിംസ് മുഖാന്തരം ശമ്പളം കൈമാറുന്നതിന് അനുമതി: എം വിജിൻ എം എൽ എ

> **Lead Summary:** കണ്ണൂർ (പരിയാരം ) സർക്കാർ മെഡിക്കൽ കോളേജിലെ ജീവനക്കാർക്ക് ബിംസ് മുഖാന്തരം ശമ്പളം മാറുന്നതിന് അനുമതി നൽകി ഉത്തരവായതായി എം വിജിൻ എം എൽ എ അറിയിച്ചു. സെപ്റ്റംബർ മാസത്തെ ശമ്പളം ഒക്ടോബറിൽ അനുവദിച്ചു നൽകുന്ന തടക്കം 3 മാസത്തേക്ക് കുടി ദീർഘിപ്പിച്ചാണ് ഉത്തരവായത്. സർക്കാർ ഏറ്റെടുത്ത മെഡിക്കൽ കോളേജിലെ ജീവനക്കാർക്ക് ശബളം ലഭിക്കുന്നത് വൈകുന്ന സാഹചര്യം ഒഴിവാക്കണമെന്നാവശ്യപ്പെട്ട് എം വിജിൻ എം എൽ എ ആരോഗ്യ വകുപ്പ് മന്ത്രിക്ക് നിവേദനം നൽകിയിരുന്നു. ഇതിൻ്റെ അടിസ്ഥാനത്തിലാണ് മൂന്ന് മാസം കൂടി ഉത്തരവ് ദീർഘിപ്പിച്ച് നൽകിയത്.

## Article Content

കണ്ണൂർ (പരിയാരം ) സർക്കാർ മെഡിക്കൽ കോളേജിലെ ജീവനക്കാർക്ക് ബിംസ് മുഖാന്തരം ശമ്പളം മാറുന്നതിന് അനുമതി നൽകി ഉത്തരവായതായി എം വിജിൻ എം എൽ എ അറിയിച്ചു. സെപ്റ്റംബർ മാസത്തെ ശമ്പളം ഒക്ടോബറിൽ അനുവദിച്ചു നൽകുന്ന തടക്കം 3 മാസത്തേക്ക് കുടി ദീർഘിപ്പിച്ചാണ് ഉത്തരവായത്. സർക്കാർ ഏറ്റെടുത്ത മെഡിക്കൽ കോളേജിലെ ജീവനക്കാർക്ക് ശബളം ലഭിക്കുന്നത് വൈകുന്ന സാഹചര്യം ഒഴിവാക്കണമെന്നാവശ്യപ്പെട്ട് എം വിജിൻ എം എൽ എ ആരോഗ്യ വകുപ്പ് മന്ത്രിക്ക് നിവേദനം നൽകിയിരുന്നു. ഇതിൻ്റെ അടിസ്ഥാനത്തിലാണ് മൂന്ന് മാസം കൂടി ഉത്തരവ് ദീർഘിപ്പിച്ച് നൽകിയത്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/74179/bims)