---
title: "കെട്ടിട ഉടമയെ തലയ്ക്കടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച പ്രതി അറസ്റ്റിൽ"
english_title: "siyad arrested"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/74101/siyad-arrested"
published_at: "2022-10-12T20:15:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6346d329847e8_DSC_7464_(1).JPG"
keywords: []
---

# കെട്ടിട ഉടമയെ തലയ്ക്കടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച പ്രതി അറസ്റ്റിൽ

> **Lead Summary:** **വളപട്ടണം: **വാടക കൊടുക്കാതെ കെട്ടിടത്തിൽ താമസിക്കുന്ന മധ്യവയസ്കൻ ഇരുമ്പ് വടികൊണ്ട് ഉടമയെ തലക്കടിച്ച് കൊലപ്പെടുത്താൻ ശ്രമം, പ്രതി പിടിയിൽ. പുതിയ തെരുവിൽ വാടകമുറിയിൽ താമസിക്കുന്ന പി പി സിയാദിനെ യാണ് വളപട്ടണം പോലീസ് അറസ്റ്റ് ചെയ്തത്.ഇന്നലെ വൈകുന്നേരത്തോടെയാണ് സംഭവം. വർഷങ്ങളായി വാടക കൊടുക്കാതെ താമസിക്കുന്ന ഇയാളുടെ മുറിക്ക്‌ സമീപം കയറി വന്ന കെട്ടിട ഉടമ സമീറയുടെ ഭർത്താവ് കണ്ണൂർ അത്താഴക്കുന്നിലെ വത്തക്ക അബ്ദുള്ളയെ യാണ് പ്രതി ഇരുമ്പ് വടികൊണ്ട് മാരകമാം വിധം തലക്കടിച്ച് വധിക്കാൻ ശ്രമിച്ചത്.ഗുരുതരമായി പരിക്കേറ്റ ഇയാളെ എ.കെ.ജി ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. മൊഴിയെടുത്ത വളപട്ടണം പോലീസ് വധശ്രമത്തിന് കേസെടുത്ത് പ്രതിയെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. വാടക നൽകാതെ താമസിച്ചു വരുന്നതിനെ ചൊല്ലി സിയാദും ഉടമയും തമ്മിൽ കോടതിയിൽ കേസ് നിലവിലുണ്ട്.

## Article Content

**വളപട്ടണം: **വാടക കൊടുക്കാതെ കെട്ടിടത്തിൽ താമസിക്കുന്ന മധ്യവയസ്കൻ ഇരുമ്പ് വടികൊണ്ട് ഉടമയെ തലക്കടിച്ച് കൊലപ്പെടുത്താൻ ശ്രമം, പ്രതി പിടിയിൽ. പുതിയ തെരുവിൽ വാടകമുറിയിൽ താമസിക്കുന്ന പി പി സിയാദിനെ യാണ് വളപട്ടണം പോലീസ് അറസ്റ്റ് ചെയ്തത്.ഇന്നലെ വൈകുന്നേരത്തോടെയാണ് സംഭവം. വർഷങ്ങളായി വാടക കൊടുക്കാതെ താമസിക്കുന്ന ഇയാളുടെ മുറിക്ക്‌ സമീപം കയറി വന്ന കെട്ടിട ഉടമ സമീറയുടെ ഭർത്താവ് കണ്ണൂർ അത്താഴക്കുന്നിലെ വത്തക്ക അബ്ദുള്ളയെ യാണ് പ്രതി ഇരുമ്പ് വടികൊണ്ട് മാരകമാം വിധം തലക്കടിച്ച് വധിക്കാൻ ശ്രമിച്ചത്.ഗുരുതരമായി പരിക്കേറ്റ ഇയാളെ എ.കെ.ജി ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. മൊഴിയെടുത്ത വളപട്ടണം പോലീസ് വധശ്രമത്തിന് കേസെടുത്ത് പ്രതിയെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. വാടക നൽകാതെ താമസിച്ചു വരുന്നതിനെ ചൊല്ലി സിയാദും ഉടമയും തമ്മിൽ കോടതിയിൽ കേസ് നിലവിലുണ്ട്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/74101/siyad-arrested)