---
title: "കോടതി ജീവനക്കാരിയോട് അപമര്യാദയായി പെരുമാറിയ ബസ് ക്ലീനർ അറസ്റ്റിൽ"
english_title: "subhash arrested"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/74064/subhash-arrested"
published_at: "2022-10-12T16:03:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6346981c39cf9_news-card.jpg"
keywords: []
---

# കോടതി ജീവനക്കാരിയോട് അപമര്യാദയായി പെരുമാറിയ ബസ് ക്ലീനർ അറസ്റ്റിൽ

> **Lead Summary:** കോടതി ജീവനക്കാരിയോട് അപമര്യാദയായി പെരുമാറുകയും ഭീഷണിപ്പെടുത്തുകയും ചെയ്ത കേസിൽ ബസ് ജീവനക്കാരൻ അറസ്റ്റിൽ. ദീർഘദൂര സർവീസ് നടത്തുന്ന സ്വകാര്യബസ് ക്ലീനർ മാതമംഗലം തറ്റിയാട്ടെ കെഎസ് സുഭാഷ് ആണ് പിടിയിലായത്. കഴിഞ്ഞ ജൂൺ 21 മുതൽ സെപ്റ്റംബർ 14 വരെയുള്ള ദിവസങ്ങളിൽ എറണാകുളത്തുള്ള ജോലിസ്ഥലത്ത് ജീവനക്കാരിയെ പിന്തുടരുകയും ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്നാണ് പരാതി. കൂടാതെ വീട്ടിൽ അതിക്രമിച്ച് കയറി യുവതിയേയും മാതാവിനെയും ചീത്തവിളിക്കുകയും വധഭീഷണി മുഴക്കിയെന്നും പരാതിയിൽ പറയുന്നു. യുവതി പൊലീസിൽ പരാതി നൽകിയത് അറിഞ്ഞതോടെ പ്രതി മുങ്ങുകയായിരുന്നു. ഇന്നലെ രാത്രി വീട്ടിലെത്തിയ ഇയാളെ വീട്ടിൽ വെച്ചാണ് സി ഐ മഹേഷ്‌ കെ നായർ, എ എസ് ഐ അബ്ദുൾ റൗഫ്, സീനിയർ സി പി ഒമാരായ ജോസ്ലിൻ, രമേശൻ എന്നിവർ അറസ്റ്റ് ചെയ്തത്

## Article Content

കോടതി ജീവനക്കാരിയോട് അപമര്യാദയായി പെരുമാറുകയും ഭീഷണിപ്പെടുത്തുകയും ചെയ്ത കേസിൽ ബസ് ജീവനക്കാരൻ അറസ്റ്റിൽ. ദീർഘദൂര സർവീസ് നടത്തുന്ന സ്വകാര്യബസ് ക്ലീനർ മാതമംഗലം തറ്റിയാട്ടെ കെഎസ് സുഭാഷ് ആണ് പിടിയിലായത്. കഴിഞ്ഞ ജൂൺ 21 മുതൽ സെപ്റ്റംബർ 14 വരെയുള്ള ദിവസങ്ങളിൽ എറണാകുളത്തുള്ള ജോലിസ്ഥലത്ത് ജീവനക്കാരിയെ പിന്തുടരുകയും ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്നാണ് പരാതി. കൂടാതെ വീട്ടിൽ അതിക്രമിച്ച് കയറി യുവതിയേയും മാതാവിനെയും ചീത്തവിളിക്കുകയും വധഭീഷണി മുഴക്കിയെന്നും പരാതിയിൽ പറയുന്നു. യുവതി പൊലീസിൽ പരാതി നൽകിയത് അറിഞ്ഞതോടെ പ്രതി മുങ്ങുകയായിരുന്നു. ഇന്നലെ രാത്രി വീട്ടിലെത്തിയ ഇയാളെ വീട്ടിൽ വെച്ചാണ് സി ഐ മഹേഷ്‌ കെ നായർ, എ എസ് ഐ അബ്ദുൾ റൗഫ്, സീനിയർ സി പി ഒമാരായ ജോസ്ലിൻ, രമേശൻ എന്നിവർ അറസ്റ്റ് ചെയ്തത്

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/74064/subhash-arrested)