---
title: "വ്യാജപിരിവ് നടത്തുന്നതിനിടയിൽ 3 പേർ കണ്ണപുരം പോലീസിന്റെ പിടിയിലായി"
english_title: "illegal collection"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/74006/illegal-collection"
published_at: "2022-10-12T11:21:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6346561631e02_news-card.jpg"
keywords: []
---

# വ്യാജപിരിവ് നടത്തുന്നതിനിടയിൽ 3 പേർ കണ്ണപുരം പോലീസിന്റെ പിടിയിലായി

> **Lead Summary:** അനധികൃത പിരിവ് നടത്തിയ മൂന്ന് പേരെ കണ്ണപുരം പൊലീസ് പിടികൂടി. ഹ്യൂമൻ റൈറ്റേഴ്സ് ഡെമോക്രാറ്റിക് ഫോറം കെട്ടിട നിർമ്മാണ ഫണ്ട് എന്ന റസീറ്റ് ബുക്കുമായി ഇറങ്ങിയവരാണ് പിടിയിലായത്. ചൊറുക്കള മുത്തപ്പൻ ക്ഷേത്രത്തിനു സമീപത്തെ ചാണ്ടിക്കണ്ടി പുതിയ പുരയിൽ ഷംസുദ്ദീൻ സിപി, ശ്രീകണ്ഠപുരം നിടിയേങ്ങ വില്ലേജ് ഓഫീസിന് സമീപത്തെ ഷൈനി കോട്ടെജിൽ ഷൈജു കെവി, നിടിയെങ്ങ മീത്തലെ വീട്ടിൽ മോഹനൻ എം വി എന്നിവരെയാണ് മാങ്ങാട് വെച്ച് കണ്ണപുരം എസ് ഐ രമേശൻ പിടികൂടിയത്

## Article Content

അനധികൃത പിരിവ് നടത്തിയ മൂന്ന് പേരെ കണ്ണപുരം പൊലീസ് പിടികൂടി. ഹ്യൂമൻ റൈറ്റേഴ്സ് ഡെമോക്രാറ്റിക് ഫോറം കെട്ടിട നിർമ്മാണ ഫണ്ട് എന്ന റസീറ്റ് ബുക്കുമായി ഇറങ്ങിയവരാണ് പിടിയിലായത്. ചൊറുക്കള മുത്തപ്പൻ ക്ഷേത്രത്തിനു സമീപത്തെ ചാണ്ടിക്കണ്ടി പുതിയ പുരയിൽ ഷംസുദ്ദീൻ സിപി, ശ്രീകണ്ഠപുരം നിടിയേങ്ങ വില്ലേജ് ഓഫീസിന് സമീപത്തെ ഷൈനി കോട്ടെജിൽ ഷൈജു കെവി, നിടിയെങ്ങ മീത്തലെ വീട്ടിൽ മോഹനൻ എം വി എന്നിവരെയാണ് മാങ്ങാട് വെച്ച് കണ്ണപുരം എസ് ഐ രമേശൻ പിടികൂടിയത്

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/74006/illegal-collection)