---
title: "ഇലന്തൂർ കൊലപാതകം: പ്രതികള്‍ക്ക് വേണ്ടി കോടതിയില്‍ ഹാജരാകുമെന്ന് ബി എ ആളൂര്‍"
english_title: "b a aloor"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/74003/b-a-aloor"
published_at: "2022-10-12T11:11:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/634653b67d621_vac.jpg"
keywords: []
---

# ഇലന്തൂർ കൊലപാതകം: പ്രതികള്‍ക്ക് വേണ്ടി കോടതിയില്‍ ഹാജരാകുമെന്ന് ബി എ ആളൂര്‍

> **Lead Summary:** **കൊച്ചി:** പത്തനംതിട്ട ഇലന്തരൂരില്‍ നടന്ന ഇരട്ട കൊലപാതകത്തില്‍ പ്രതികള്‍ക്ക് വേണ്ടി കോടതിയില്‍ ഹാജരാകുമെന്ന് അഡ്വ. ബി എ ആളൂര്‍. പ്രതികള്‍ക്ക് വേണ്ടി വക്കാലത്ത് ഫയല്‍ ചെയ്യും. കേസില്‍ സത്യാവസ്ഥ അറിയേണ്ടതുണ്ടെന്നും ബി എ ആളൂര്‍ മാധ്യമങ്ങളോട് പറഞ്ഞു. 'നടന്നത് ക്രൂരമായ കൊലപാതകമാണ്. നരബലിയുടെ ശ്രേണിയില്‍പ്പെട്ട കൊലപാതകമാണെന്നാണ് പൊലീസിന്റെ വാദം. ഇപ്പോള്‍ ഇതിലും മാറ്റങ്ങള്‍ വന്നു. നരഭോജികളാണ് എന്ന ആക്ഷേപം പോലും ഉന്നയിക്കുന്നുണ്ട്. സത്യാവസ്ഥ അറിയണം. അവരുമായും അവരുടെ അടുത്ത ആളുകളുമായും ബന്ധപ്പെട്ടതിന്റെ അടിസ്ഥാനത്തില്‍ അവര്‍ക്ക് വേണ്ടി ഹാജരാകും. അവരുമായി സംസാരിക്കും. വക്കാലത്ത് ഫയല്‍ ചെയ്യും. ഏത് കോടതിയിലാണെന്ന് അറിഞ്ഞ ശേഷം നടപടികള്‍ സ്വീകരിക്കും'- ബി എ ആളൂരിന്റെ വാക്കുകള്‍. അതിനിടെ, നരബലിക്ക് ശേഷം കൊല്ലപ്പെട്ട സ്ത്രീകളുടെ മാംസം കഴിച്ചിരുന്നതായി പ്രതികളായ ദമ്പതികള്‍ പൊലീസിനോട് വെളിപ്പെടുത്തി. ചോദ്യം ചെയ്യലിലാണ് പ്രതികളായ ഭഗവല്‍ സിങും ഭാര്യ ലൈലയും ഇക്കാര്യം പറഞ്ഞത്. പൂജയ്ക്കു ശേഷമുള്ള പ്രസാദം ആണെന്നും, ആയുരോരോഗ്യത്തിന് വേണ്ടി ഇരകളുടെ മാംസം ഭക്ഷിക്കാനും ഷാഫി ആവശ്യപ്പെട്ടുവെന്നും പ്രതികള്‍ പൊലീസിനോട് പറഞ്ഞു. പ്രതികളായ ലൈലയും ഭഗവല്‍ സിങ്ങും ചേര്‍ന്നാണ് സ്ത്രീകളുടെ മാസം മുറിച്ചെടുത്തത്. ഇതിന് ഷാഫി സഹായിക്കുകയും ചെയ്തു. പച്ചയ്ക്ക് മാംസം കഴിക്കുകയാണ് അത്യുത്തമം. അതിന് ബുദ്ധിമുട്ടുള്ളതിനാല്‍ പാചകം ചെയ്ത് കഴിച്ചാലും മതിയെന്ന് ഷാഫി പറഞ്ഞു. അതനുസരിച്ച് മാംസം പാചകം ചെയ്തു കഴിക്കുകയായിരുന്നുവെന്നും ദമ്പതികള്‍ പൊലീസിനോട് പറഞ്ഞു. ഇരകളുടെ മാംസം പ്രസാദമാണെന്നും മറ്റുള്ളവര്‍ക്കും നല്‍കാനും ഷാഫി നിര്‍ദേശിച്ചിരുന്നു. എന്നാല്‍ മറ്റുള്ളവര്‍ക്ക് ഇത് നല്‍കാന്‍ പ്രതികള്‍ക്ക് സാധിച്ചിരുന്നില്ല. ആഭിചാരം സംബന്ധിച്ച പുസ്തകങ്ങള്‍ വായിക്കാനും ഷാഫി ആവശ്യപ്പെട്ടു. ഈ പുസ്തങ്ങളില്‍ നരബലി നടത്തി മാംസം കഴിക്കുന്നതിനെപ്പറ്റി പറഞ്ഞിട്ടുണ്ടെന്നും ലൈല പൊലീസിന് മൊഴി നല്‍കി. ബലിക്ക് മുമ്പായി ഇരകളായ സ്ത്രീകളുടെ പക്കലുണ്ടായിരുന്ന ആഭരണങ്ങള്‍ ഷാഫി ഊരി വാങ്ങിയിരുന്നു. റോസ്ലിയെ എത്തിക്കുന്നതിനായി ഇലന്തൂര്‍ സ്വദേശികളായ ഭഗവല്‍ സിങ്, ലൈല ദമ്പതികളില്‍ നിന്നും മുഹമ്മദ് ഷാഫി മൂന്നരലക്ഷം രൂപ വാങ്ങി. പത്മത്തെ കൊലപ്പെടുത്തും മുമ്പും ഷാഫി ദമ്പതികളില്‍ നിന്നും ലക്ഷങ്ങള്‍ വാങ്ങിയിരുന്നതായും പൊലീസ് പറയുന്നു.

## Article Content

**കൊച്ചി:** പത്തനംതിട്ട ഇലന്തരൂരില്‍ നടന്ന ഇരട്ട കൊലപാതകത്തില്‍ പ്രതികള്‍ക്ക് വേണ്ടി കോടതിയില്‍ ഹാജരാകുമെന്ന് അഡ്വ. ബി എ ആളൂര്‍. പ്രതികള്‍ക്ക് വേണ്ടി വക്കാലത്ത് ഫയല്‍ ചെയ്യും. കേസില്‍ സത്യാവസ്ഥ അറിയേണ്ടതുണ്ടെന്നും ബി എ ആളൂര്‍ മാധ്യമങ്ങളോട് പറഞ്ഞു. 'നടന്നത് ക്രൂരമായ കൊലപാതകമാണ്. നരബലിയുടെ ശ്രേണിയില്‍പ്പെട്ട കൊലപാതകമാണെന്നാണ് പൊലീസിന്റെ വാദം. ഇപ്പോള്‍ ഇതിലും മാറ്റങ്ങള്‍ വന്നു. നരഭോജികളാണ് എന്ന ആക്ഷേപം പോലും ഉന്നയിക്കുന്നുണ്ട്. സത്യാവസ്ഥ അറിയണം. അവരുമായും അവരുടെ അടുത്ത ആളുകളുമായും ബന്ധപ്പെട്ടതിന്റെ അടിസ്ഥാനത്തില്‍ അവര്‍ക്ക് വേണ്ടി ഹാജരാകും. അവരുമായി സംസാരിക്കും. വക്കാലത്ത് ഫയല്‍ ചെയ്യും. ഏത് കോടതിയിലാണെന്ന് അറിഞ്ഞ ശേഷം നടപടികള്‍ സ്വീകരിക്കും'- ബി എ ആളൂരിന്റെ വാക്കുകള്‍. അതിനിടെ, നരബലിക്ക് ശേഷം കൊല്ലപ്പെട്ട സ്ത്രീകളുടെ മാംസം കഴിച്ചിരുന്നതായി പ്രതികളായ ദമ്പതികള്‍ പൊലീസിനോട് വെളിപ്പെടുത്തി. ചോദ്യം ചെയ്യലിലാണ് പ്രതികളായ ഭഗവല്‍ സിങും ഭാര്യ ലൈലയും ഇക്കാര്യം പറഞ്ഞത്. പൂജയ്ക്കു ശേഷമുള്ള പ്രസാദം ആണെന്നും, ആയുരോരോഗ്യത്തിന് വേണ്ടി ഇരകളുടെ മാംസം ഭക്ഷിക്കാനും ഷാഫി ആവശ്യപ്പെട്ടുവെന്നും പ്രതികള്‍ പൊലീസിനോട് പറഞ്ഞു. പ്രതികളായ ലൈലയും ഭഗവല്‍ സിങ്ങും ചേര്‍ന്നാണ് സ്ത്രീകളുടെ മാസം മുറിച്ചെടുത്തത്. ഇതിന് ഷാഫി സഹായിക്കുകയും ചെയ്തു. പച്ചയ്ക്ക് മാംസം കഴിക്കുകയാണ് അത്യുത്തമം. അതിന് ബുദ്ധിമുട്ടുള്ളതിനാല്‍ പാചകം ചെയ്ത് കഴിച്ചാലും മതിയെന്ന് ഷാഫി പറഞ്ഞു. അതനുസരിച്ച് മാംസം പാചകം ചെയ്തു കഴിക്കുകയായിരുന്നുവെന്നും ദമ്പതികള്‍ പൊലീസിനോട് പറഞ്ഞു. ഇരകളുടെ മാംസം പ്രസാദമാണെന്നും മറ്റുള്ളവര്‍ക്കും നല്‍കാനും ഷാഫി നിര്‍ദേശിച്ചിരുന്നു. എന്നാല്‍ മറ്റുള്ളവര്‍ക്ക് ഇത് നല്‍കാന്‍ പ്രതികള്‍ക്ക് സാധിച്ചിരുന്നില്ല. ആഭിചാരം സംബന്ധിച്ച പുസ്തകങ്ങള്‍ വായിക്കാനും ഷാഫി ആവശ്യപ്പെട്ടു. ഈ പുസ്തങ്ങളില്‍ നരബലി നടത്തി മാംസം കഴിക്കുന്നതിനെപ്പറ്റി പറഞ്ഞിട്ടുണ്ടെന്നും ലൈല പൊലീസിന് മൊഴി നല്‍കി. ബലിക്ക് മുമ്പായി ഇരകളായ സ്ത്രീകളുടെ പക്കലുണ്ടായിരുന്ന ആഭരണങ്ങള്‍ ഷാഫി ഊരി വാങ്ങിയിരുന്നു. റോസ്ലിയെ എത്തിക്കുന്നതിനായി ഇലന്തൂര്‍ സ്വദേശികളായ ഭഗവല്‍ സിങ്, ലൈല ദമ്പതികളില്‍ നിന്നും മുഹമ്മദ് ഷാഫി മൂന്നരലക്ഷം രൂപ വാങ്ങി. പത്മത്തെ കൊലപ്പെടുത്തും മുമ്പും ഷാഫി ദമ്പതികളില്‍ നിന്നും ലക്ഷങ്ങള്‍ വാങ്ങിയിരുന്നതായും പൊലീസ് പറയുന്നു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/74003/b-a-aloor)