---
title: "തളിപ്പറമ്പ് യു പി സ്കൂളിൽ 'എന്റെ ഗ്രാമം, കാന്താരി ഗ്രാമം' പദ്ധതി ഉത്ഘാടനം ചെയ്തു"
english_title: "thalipparamb u p school"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/73984/thalipparamb-u-p-school"
published_at: "2022-10-12T09:32:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63463c74ecc75_vac.jpg"
keywords: []
---

# തളിപ്പറമ്പ് യു പി സ്കൂളിൽ 'എന്റെ ഗ്രാമം, കാന്താരി ഗ്രാമം' പദ്ധതി ഉത്ഘാടനം ചെയ്തു

> **Lead Summary:** കാന്താരിയുടെ ഔഷധ ഗുണം ജനങ്ങളിലേക്ക് എത്തിക്കുന്നതിനും കൃഷിയെ കുറിച്ചുള്ള അവബോധം കുട്ടികളിൽ വളർത്തുന്നതിനും വേണ്ടി ആവിഷ്ക്കരിച്ച 'എന്റെ ഗ്രാമം - കാന്താരി ഗ്രാമം' പദ്ധതി തളിപ്പറമ്പ് യു.പി (കൊട്ടാരം) സ്ക്കൂളിൽ പ്രശസ്ത പരിസ്ഥിതി പ്രവർത്തകൻ പി.മനോഹരൻ ഹെഡ്മാസ്റ്റർ ഇൻ ചാർജ് കെ.പി രഘുനാഥൻ മാസ്റ്റർക്ക് കാന്താരി തൈകൾ നൽകി ഉദ്ഘാടനം നിർവ്വഹിച്ചു. പി.ടി എ പ്രസിഡണ്ട് എം.ഷൈജിത്ത് അധ്യക്ഷത വഹിച്ച പരിപാടിയിൽ കൗൺസിലർ കെ.രമേശൻ , മദർ പി.ടി.എ പ്രസിഡണ്ട് രമ്യ മഹേഷ്, എം.ശശികല ടീച്ചർ, ടി.പി. ജയലക്ഷ്മി ടീച്ചർ തുടങ്ങിയവർ സംസാരിച്ചു. കെ.ശരത് മാസ്റ്റർ സ്വാഗതവും എം.വി.ഹരി മാസ്റ്റർ നന്ദിയും പറഞ്ഞു.

## Article Content

കാന്താരിയുടെ ഔഷധ ഗുണം ജനങ്ങളിലേക്ക് എത്തിക്കുന്നതിനും കൃഷിയെ കുറിച്ചുള്ള അവബോധം കുട്ടികളിൽ വളർത്തുന്നതിനും വേണ്ടി ആവിഷ്ക്കരിച്ച 'എന്റെ ഗ്രാമം - കാന്താരി ഗ്രാമം' പദ്ധതി തളിപ്പറമ്പ് യു.പി (കൊട്ടാരം) സ്ക്കൂളിൽ പ്രശസ്ത പരിസ്ഥിതി പ്രവർത്തകൻ പി.മനോഹരൻ ഹെഡ്മാസ്റ്റർ ഇൻ ചാർജ് കെ.പി രഘുനാഥൻ മാസ്റ്റർക്ക് കാന്താരി തൈകൾ നൽകി ഉദ്ഘാടനം നിർവ്വഹിച്ചു. പി.ടി എ പ്രസിഡണ്ട് എം.ഷൈജിത്ത് അധ്യക്ഷത വഹിച്ച പരിപാടിയിൽ കൗൺസിലർ കെ.രമേശൻ , മദർ പി.ടി.എ പ്രസിഡണ്ട് രമ്യ മഹേഷ്, എം.ശശികല ടീച്ചർ, ടി.പി. ജയലക്ഷ്മി ടീച്ചർ തുടങ്ങിയവർ സംസാരിച്ചു. കെ.ശരത് മാസ്റ്റർ സ്വാഗതവും എം.വി.ഹരി മാസ്റ്റർ നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/73984/thalipparamb-u-p-school)