---
title: "അക്കിപ്പറമ്പ് യു .പി സ്കൂൾ വീട്ടുമുറ്റ വായനാ സദസ്സ് സംഘടിപ്പിച്ചു"
english_title: "akkipparamb school"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/73983/akkipparamb-school"
published_at: "2022-10-12T09:26:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63463b1d830c8_vac.jpg"
keywords: []
---

# അക്കിപ്പറമ്പ് യു .പി സ്കൂൾ വീട്ടുമുറ്റ വായനാ സദസ്സ് സംഘടിപ്പിച്ചു

> **Lead Summary:** വിദ്യാർത്ഥികളുടെ വായനാനുഭവങ്ങൾ പങ്കുവെച്ചു കൊണ്ട് ചാലത്തൂരിലെ വിദ്യാർത്ഥികളായ അമൻ നവീൻ, ശിവാനി നവീൻ എന്നീ വിദ്യാർത്ഥികളുടെ വീട്ടിൽ വീട്ടുമുറ്റ വായനാ സദസ്സ് സംഘടിപ്പിച്ചു. നഗരസഭാ കൗൺസിലർ KM ലത്തീഫ് പരിപാടി ഉദ്ഘാടനം ചെയ്തു. റിട്ടയേർഡ് തഹസിൽദാർ PP ദാമോദരൻ പുസ്തക പരിചയം നിർവ്വഹിച്ചു. മദർ PTA പ്രസിഡൻ്റ് കെ.ഷൈമ, സ്റ്റാഫ് സെക്രട്ടറി മൂസ മാസ്റ്റർ, ലൈബ്രറി ഇൻ ചാർജ് CK കുഞ്ഞബ്ദുല്ല, ഭാഷ അധ്യാപകൻ EP സജിത്ത് കുമാർ രേഖ ടീച്ചർ, ചാലത്തൂർ ലൈബ്രറിയൻ തുടങ്ങിയവർ സംസാരിച്ചു. PTA പ്രസിഡൻ്റ് പി.കെ അഷറഫ് അദ്ധ്യക്ഷത വഹിച്ചു. കൺവീന പറഞ്ഞു. തുടർന്ന് വിവിധ പുസ്തകങ്ങളുടെ ആസ്വാദനാനുഭവങ്ങൾ പങ്കുവെക്കൽ, വിദ്യാർത്ഥികളുടെ കലാപരിപാടികൾ നടന്നു. ഹെഡ്മാസ്റ്റർ ശ്രീ ബാബു സെബാസ്റ്റ്യൻ മാസ്റ്റർ സ്വാഗതവും കൺവീനർ പ്രീത ടീച്ചർ നന്ദിയും പറഞ്ഞു

## Article Content

വിദ്യാർത്ഥികളുടെ വായനാനുഭവങ്ങൾ പങ്കുവെച്ചു കൊണ്ട് ചാലത്തൂരിലെ വിദ്യാർത്ഥികളായ അമൻ നവീൻ, ശിവാനി നവീൻ എന്നീ വിദ്യാർത്ഥികളുടെ വീട്ടിൽ വീട്ടുമുറ്റ വായനാ സദസ്സ് സംഘടിപ്പിച്ചു. നഗരസഭാ കൗൺസിലർ KM ലത്തീഫ് പരിപാടി ഉദ്ഘാടനം ചെയ്തു. റിട്ടയേർഡ് തഹസിൽദാർ PP ദാമോദരൻ പുസ്തക പരിചയം നിർവ്വഹിച്ചു. മദർ PTA പ്രസിഡൻ്റ് കെ.ഷൈമ, സ്റ്റാഫ് സെക്രട്ടറി മൂസ മാസ്റ്റർ, ലൈബ്രറി ഇൻ ചാർജ് CK കുഞ്ഞബ്ദുല്ല, ഭാഷ അധ്യാപകൻ EP സജിത്ത് കുമാർ രേഖ ടീച്ചർ, ചാലത്തൂർ ലൈബ്രറിയൻ തുടങ്ങിയവർ സംസാരിച്ചു. PTA പ്രസിഡൻ്റ് പി.കെ അഷറഫ് അദ്ധ്യക്ഷത വഹിച്ചു. കൺവീന പറഞ്ഞു. തുടർന്ന് വിവിധ പുസ്തകങ്ങളുടെ ആസ്വാദനാനുഭവങ്ങൾ പങ്കുവെക്കൽ, വിദ്യാർത്ഥികളുടെ കലാപരിപാടികൾ നടന്നു. ഹെഡ്മാസ്റ്റർ ശ്രീ ബാബു സെബാസ്റ്റ്യൻ മാസ്റ്റർ സ്വാഗതവും കൺവീനർ പ്രീത ടീച്ചർ നന്ദിയും പറഞ്ഞു

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/73983/akkipparamb-school)