---
title: "തളിപ്പറമ്പിൽ ആർടിഒ എൻഫോഴ്സ്മെന്റിന്റെ നേതൃത്വത്തിൽ വാഹനങ്ങളിൽ പരിശോധന; 7 വാഹനങ്ങളിൽ ക്രമക്കേട് കണ്ടെത്തി"
english_title: "r t o raid"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/73905/r-t-o-raid"
published_at: "2022-10-11T18:08:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6345640a0d2fd_news-card.jpg"
keywords: []
---

# തളിപ്പറമ്പിൽ ആർടിഒ എൻഫോഴ്സ്മെന്റിന്റെ നേതൃത്വത്തിൽ വാഹനങ്ങളിൽ പരിശോധന; 7 വാഹനങ്ങളിൽ ക്രമക്കേട് കണ്ടെത്തി

> **Lead Summary:** ഫോക്കസ് ത്രീ :തളിപ്പറമ്പിൽ ആർടിഒ എൻഫോഴ്സ്മെന്റിന്റെ നേതൃത്വത്തിൽ വാഹനങ്ങളിൽ പരിശോധന 7 വാഹനങ്ങളിൽ ക്രമക്കേട് കണ്ടെത്തി. അനധികൃതമായി ട്ടുള്ള ലൈറ്റുകൾ, എയർ ഹോണുകൾ എന്നിവയുള്ള വാഹനങ്ങളിൽ അവ നീക്കം ചെയ്യാൻ ഉടമകൾക്ക് നിർദേശം നൽകി. സ്പീഡ് ഗവർണർ കട്ട് ചെയ്ത് 7 വാഹനങ്ങൾക്കെതിരെ ആണ് നടപടി സ്വീകരിച്ചത്. ദേശീയപാതയിൽ തളിപ്പറമ്പ് ബക്കളം നെല്ലിയോട്, പരിയാരം പയ്യന്നൂർ ഭാഗങ്ങളിൽ പരിശോധന ഉണ്ടായിരുന്നു. ഉടമകൾക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് അധികൃതർ അറിയിച്ചു. വരും ദിവസങ്ങളിലും കർശന പരിശോധന തുടരുമെന്ന് ആർടിഒ എൻഫോഴ്‌സ്മെന്റ് തളിപ്പറമ്പ് ന്യൂസിനോട് പറഞ്ഞു .

## Article Content

ഫോക്കസ് ത്രീ :തളിപ്പറമ്പിൽ ആർടിഒ എൻഫോഴ്സ്മെന്റിന്റെ നേതൃത്വത്തിൽ വാഹനങ്ങളിൽ പരിശോധന 7 വാഹനങ്ങളിൽ ക്രമക്കേട് കണ്ടെത്തി. അനധികൃതമായി ട്ടുള്ള ലൈറ്റുകൾ, എയർ ഹോണുകൾ എന്നിവയുള്ള വാഹനങ്ങളിൽ അവ നീക്കം ചെയ്യാൻ ഉടമകൾക്ക് നിർദേശം നൽകി. സ്പീഡ് ഗവർണർ കട്ട് ചെയ്ത് 7 വാഹനങ്ങൾക്കെതിരെ ആണ് നടപടി സ്വീകരിച്ചത്. ദേശീയപാതയിൽ തളിപ്പറമ്പ് ബക്കളം നെല്ലിയോട്, പരിയാരം പയ്യന്നൂർ ഭാഗങ്ങളിൽ പരിശോധന ഉണ്ടായിരുന്നു. ഉടമകൾക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് അധികൃതർ അറിയിച്ചു. വരും ദിവസങ്ങളിലും കർശന പരിശോധന തുടരുമെന്ന് ആർടിഒ എൻഫോഴ്‌സ്മെന്റ് തളിപ്പറമ്പ് ന്യൂസിനോട് പറഞ്ഞു .

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/73905/r-t-o-raid)