---
title: "ചപ്പാരപ്പടവിൽ റബ്ബർ പുകപ്പുരക്ക് തീപിടിച്ച് എട്ട് ക്വിൻ്റലോളം റബ്ബർ ഷീറ്റ് കത്തിനശിച്ചു"
english_title: "Rubber chimney catches fire"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/73903/rubber-chimney-catches-fire"
published_at: "2022-10-11T17:57:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63456167c16b0_news-card.jpg"
keywords: []
---

# ചപ്പാരപ്പടവിൽ റബ്ബർ പുകപ്പുരക്ക് തീപിടിച്ച് എട്ട് ക്വിൻ്റലോളം റബ്ബർ ഷീറ്റ് കത്തിനശിച്ചു

> **Lead Summary:** **തളിപ്പറമ്പ്: **റബ്ബര്‍ പുകപ്പുര കത്തിനിശിച്ചു, എട്ട് ക്വിന്റല്‍ റബ്ബറും തീയില്‍ നശിച്ചു. ചപ്പാരപ്പടവ് അമ്മംകുളത്തെ കെ.ജെ.ജോമോന്‍ കട്ടക്കയത്തില്‍ എന്നയാളുടെ റബ്ബര്‍ പുകപ്പുരയ്ക്കാണ് ഇന്ന് ഉച്ചക്ക് പന്ത്രണ്ടരയോടെ തീപിടിച്ചത്. തളിപ്പറമ്പ് അഗ്‌നിശമന നിലയത്തില്‍ നിന്നും സ്‌റ്റേഷന്‍ ഓഫീസര്‍ സി.പി.രാജേഷിന്റെ നേതൃത്വത്തില്‍ സീനിയര്‍ ഫയര്‍ ഓഫീസര്‍ ഫിലിപ്പ് മാത്യു, ഫയര്‍ ഓഫീസര്‍മാരായ ഷജില്‍കുമാര്‍, ഷിജോ, നവീന്‍കുമാര്‍, ജയന്‍, രവീന്ദ്രന്‍, ഭാസ്‌കരന്‍ എന്നിവര്‍ ചേര്‍ന്ന് തീ പൂര്‍ണ്ണമായും അണച്ചു. ഏകദേശം എട്ട് കിന്റല്‍ റബര്‍ ഷീറ്റ് കത്തി നശിച്ചു ഒന്നര കിന്റല്‍ റബ്ബര്‍ തീപിടിക്കാതെ സംരക്ഷിക്കാന്‍ അഗ്നിശമനസേനക്ക് കഴിഞ്ഞു. ഒന്നരലക്ഷം രൂപയുടെ നഷ്ടം സംഭവിച്ചതായാണ് പ്രാഥമിക കണക്ക്.

## Article Content

**തളിപ്പറമ്പ്: **റബ്ബര്‍ പുകപ്പുര കത്തിനിശിച്ചു, എട്ട് ക്വിന്റല്‍ റബ്ബറും തീയില്‍ നശിച്ചു. ചപ്പാരപ്പടവ് അമ്മംകുളത്തെ കെ.ജെ.ജോമോന്‍ കട്ടക്കയത്തില്‍ എന്നയാളുടെ റബ്ബര്‍ പുകപ്പുരയ്ക്കാണ് ഇന്ന് ഉച്ചക്ക് പന്ത്രണ്ടരയോടെ തീപിടിച്ചത്. തളിപ്പറമ്പ് അഗ്‌നിശമന നിലയത്തില്‍ നിന്നും സ്‌റ്റേഷന്‍ ഓഫീസര്‍ സി.പി.രാജേഷിന്റെ നേതൃത്വത്തില്‍ സീനിയര്‍ ഫയര്‍ ഓഫീസര്‍ ഫിലിപ്പ് മാത്യു, ഫയര്‍ ഓഫീസര്‍മാരായ ഷജില്‍കുമാര്‍, ഷിജോ, നവീന്‍കുമാര്‍, ജയന്‍, രവീന്ദ്രന്‍, ഭാസ്‌കരന്‍ എന്നിവര്‍ ചേര്‍ന്ന് തീ പൂര്‍ണ്ണമായും അണച്ചു. ഏകദേശം എട്ട് കിന്റല്‍ റബര്‍ ഷീറ്റ് കത്തി നശിച്ചു ഒന്നര കിന്റല്‍ റബ്ബര്‍ തീപിടിക്കാതെ സംരക്ഷിക്കാന്‍ അഗ്നിശമനസേനക്ക് കഴിഞ്ഞു. ഒന്നരലക്ഷം രൂപയുടെ നഷ്ടം സംഭവിച്ചതായാണ് പ്രാഥമിക കണക്ക്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/73903/rubber-chimney-catches-fire)