---
title: "സംസ്ഥാനത്ത് പാല്‍ വില ഉയരും"
english_title: "milk rate"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/73864/milk-rate"
published_at: "2022-10-11T14:40:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/634533159d5eb_vac.jpg"
keywords: []
---

# സംസ്ഥാനത്ത് പാല്‍ വില ഉയരും

> **Lead Summary:** ഉത്പാദനച്ചെലവ് വർധിച്ചതും ക്ഷീര കർഷകരുടെ ആവശ്യവും കണക്കിലെടുത്ത് സംസ്ഥാനത്ത് പാൽ വില കൂട്ടാൻ മിൽമ. ഡിസംബറിലോ ജനുവരിയിലോ വില വർധിപ്പിക്കാനാണ് നീക്കം. 2019ലാണ് മുമ്പ് കൂട്ടിയത്. നാലു രൂപയാണ് അന്ന് വർധിപ്പിച്ചത്. കഴിഞ്ഞ മാസം ചേർന്ന ബോർഡ് യോഗത്തിൽ എറണാകുളം, തിരുവനന്തപുരം മേഖലാ യൂണിയനുകൾ ലിറ്ററിന് നാലു രൂപ കൂട്ടണമെന്നാണ് ആവശ്യപ്പെട്ടിരുന്നു. വില കൂട്ടുന്നത് പഠിക്കാൻ രണ്ടുപേരടങ്ങിയ സമിതിയെ മിൽമ ഫെഡറേഷൻ നിയോഗിച്ചു. ഈ റിപ്പോർട്ടും കൂടി കണക്കിലെടുത്താവും അന്തിമ തീരുമാനം. ഈ മാസം തന്നെ റിപ്പോർട്ട് നൽകിയേക്കും. ഓരോ ജില്ലകളിലെയും പ്രധാന ക്ഷീര കർഷകരെ കണ്ടെത്തി സമിതി അഭിപ്രായം തേടും. വില എത്ര വരെ കൂട്ടിയാൽ ലാഭകരമാകും എന്നതാകും ആരായുക. പാൽ വില കൂട്ടാതെ മുന്നോട്ടു പോകാനാകില്ലെന്ന് മിൽമ സർക്കാരിനെ അറിയിച്ചിട്ടുണ്ട്. നിലവിൽ കർഷകർക്ക് ക്ഷീര വകുപ്പ് നാലു രൂപ വീതം ഇൻസന്റീവ് നൽകുന്നുണ്ട്. അസംസ്‌കൃത വസ്തുക്കളുടെ വില കൂടിയതിനാൽ കാലിത്തീറ്റ വിലയും വർധിപ്പിച്ചേക്കും. പാക്കറ്റിലുള്ള തൈര്, മോര്, ലസി എന്നിവയ്ക്ക് അഞ്ചു ശതമാനം ചരക്ക്‌-സേവന നികുതി ഏർപ്പെടുത്തിയതോടെ ഇവയുടെ വില ജൂലായ് 18 മുതൽ കൂട്ടിയിരുന്നു.

## Article Content

ഉത്പാദനച്ചെലവ് വർധിച്ചതും ക്ഷീര കർഷകരുടെ ആവശ്യവും കണക്കിലെടുത്ത് സംസ്ഥാനത്ത് പാൽ വില കൂട്ടാൻ മിൽമ. ഡിസംബറിലോ ജനുവരിയിലോ വില വർധിപ്പിക്കാനാണ് നീക്കം. 2019ലാണ് മുമ്പ് കൂട്ടിയത്. നാലു രൂപയാണ് അന്ന് വർധിപ്പിച്ചത്. കഴിഞ്ഞ മാസം ചേർന്ന ബോർഡ് യോഗത്തിൽ എറണാകുളം, തിരുവനന്തപുരം മേഖലാ യൂണിയനുകൾ ലിറ്ററിന് നാലു രൂപ കൂട്ടണമെന്നാണ് ആവശ്യപ്പെട്ടിരുന്നു. വില കൂട്ടുന്നത് പഠിക്കാൻ രണ്ടുപേരടങ്ങിയ സമിതിയെ മിൽമ ഫെഡറേഷൻ നിയോഗിച്ചു. ഈ റിപ്പോർട്ടും കൂടി കണക്കിലെടുത്താവും അന്തിമ തീരുമാനം. ഈ മാസം തന്നെ റിപ്പോർട്ട് നൽകിയേക്കും. ഓരോ ജില്ലകളിലെയും പ്രധാന ക്ഷീര കർഷകരെ കണ്ടെത്തി സമിതി അഭിപ്രായം തേടും. വില എത്ര വരെ കൂട്ടിയാൽ ലാഭകരമാകും എന്നതാകും ആരായുക. പാൽ വില കൂട്ടാതെ മുന്നോട്ടു പോകാനാകില്ലെന്ന് മിൽമ സർക്കാരിനെ അറിയിച്ചിട്ടുണ്ട്. നിലവിൽ കർഷകർക്ക് ക്ഷീര വകുപ്പ് നാലു രൂപ വീതം ഇൻസന്റീവ് നൽകുന്നുണ്ട്. അസംസ്‌കൃത വസ്തുക്കളുടെ വില കൂടിയതിനാൽ കാലിത്തീറ്റ വിലയും വർധിപ്പിച്ചേക്കും. പാക്കറ്റിലുള്ള തൈര്, മോര്, ലസി എന്നിവയ്ക്ക് അഞ്ചു ശതമാനം ചരക്ക്‌-സേവന നികുതി ഏർപ്പെടുത്തിയതോടെ ഇവയുടെ വില ജൂലായ് 18 മുതൽ കൂട്ടിയിരുന്നു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/73864/milk-rate)