---
title: "എക്സൈസ് സംഘം നടത്തിയ റെയ്ഡിൽ 150 ലിറ്ററോളം വാഷും വാറ്റുപകരണങ്ങളും കണ്ടെത്തി നശിപ്പിച്ചു"
english_title: "wash "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/73863/wash"
published_at: "2022-10-11T14:34:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/634531cc0aa16_vac.jpg"
keywords: []
---

# എക്സൈസ് സംഘം നടത്തിയ റെയ്ഡിൽ 150 ലിറ്ററോളം വാഷും വാറ്റുപകരണങ്ങളും കണ്ടെത്തി നശിപ്പിച്ചു

> **Lead Summary:** **ആലക്കോട് : **വാറ്റു ചാരായ നിർമ്മാണ കേന്ദ്രത്തിൽ എക്സൈസ് സംഘം നടത്തിയ റെയ്ഡിൽ 150 ലിറ്ററോളം വാഷും വാറ്റു ഉപകരണങ്ങളും കണ്ടെത്തി നശിപ്പിച്ചു.രഹസ്യവിവരത്തെ തുടർന്ന് റേഞ്ച് എക്സൈസ് ഇൻസ്‌പെക്ടർ സി.ഷാബു വിൻ്റെ നേതൃത്വത്തിൽ ഫർലോങ്കര, ഒറ്റത്തൈ ഭാഗങ്ങളിൽ നടത്തിയ പരിശോധനയിലാണ് ഫാലോങ്കര തോട്ടുചാൽ കേന്ദ്രമാക്കി പ്രവർത്തിച്ചുവന്ന വൻ വാറ്റുകേന്ദ്രം കണ്ടെത്തി നശിപ്പിച്ചത്. ചാരായം വാറ്റുവാനായി പാകപ്പെടുത്തി ബാരലുകളിൽ സൂക്ഷിച്ചു വെച്ച 150 ഓളം ലിറ്റർ വാഷും വാറ്റുപകരണങ്ങളും കണ്ടെത്തി നശിപ്പിച്ചു . റെയ്ഡിൽ പ്രിവന്റീവ് ഓഫീസർ അഹമ്മദ്‌ കെ, ഗ്രേഡ് പ്രിവന്റീവ് ഓഫീസർ മാരായ രാജേഷ് ടി ആർ, സാജൻ കെ കെ, വനിത സിവിൽ എക്‌സൈസ് ഓഫീസർ മല്ലിക പി കെ എന്നിവരും ഉണ്ടായിരുന്നു,

## Article Content

**ആലക്കോട് : **വാറ്റു ചാരായ നിർമ്മാണ കേന്ദ്രത്തിൽ എക്സൈസ് സംഘം നടത്തിയ റെയ്ഡിൽ 150 ലിറ്ററോളം വാഷും വാറ്റു ഉപകരണങ്ങളും കണ്ടെത്തി നശിപ്പിച്ചു.രഹസ്യവിവരത്തെ തുടർന്ന് റേഞ്ച് എക്സൈസ് ഇൻസ്‌പെക്ടർ സി.ഷാബു വിൻ്റെ നേതൃത്വത്തിൽ ഫർലോങ്കര, ഒറ്റത്തൈ ഭാഗങ്ങളിൽ നടത്തിയ പരിശോധനയിലാണ് ഫാലോങ്കര തോട്ടുചാൽ കേന്ദ്രമാക്കി പ്രവർത്തിച്ചുവന്ന വൻ വാറ്റുകേന്ദ്രം കണ്ടെത്തി നശിപ്പിച്ചത്. ചാരായം വാറ്റുവാനായി പാകപ്പെടുത്തി ബാരലുകളിൽ സൂക്ഷിച്ചു വെച്ച 150 ഓളം ലിറ്റർ വാഷും വാറ്റുപകരണങ്ങളും കണ്ടെത്തി നശിപ്പിച്ചു . റെയ്ഡിൽ പ്രിവന്റീവ് ഓഫീസർ അഹമ്മദ്‌ കെ, ഗ്രേഡ് പ്രിവന്റീവ് ഓഫീസർ മാരായ രാജേഷ് ടി ആർ, സാജൻ കെ കെ, വനിത സിവിൽ എക്‌സൈസ് ഓഫീസർ മല്ലിക പി കെ എന്നിവരും ഉണ്ടായിരുന്നു,

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/73863/wash)